2021, ജൂൺ 13, ഞായറാഴ്‌ച

വൈദ്യുതി ബില്ല് ആശ്വാസ വാർത്ത

  


കേരളത്തിൽ  ലോക്ഡൗണ്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ബില്‍ അടച്ചില്ലെങ്കിലും തല്‍ക്കാലത്തേക്ക് ഫ്യൂസ് ഊരില്ലെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാര വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ലോക്ഡൗണ്‍ അവസാനിച്ചാലും ബില്ലടയ്ക്കാൻ ഉള്ള  നടപടികള്‍ പെട്ടെന്ന് സ്വീകരിക്കില്ലെന്നും ജനങ്ങൾക്ക് തവണകളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.

1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കണമെന്ന വ്യവസ്ഥ തല്‍ക്കാലം കര്‍ശനമായി നടപ്പാക്കേണ്ടെന്നാണു ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.

  കേന്ദ്രത്തിൻറെ വൈദ്യുതി ചട്ടങ്ങള്‍ അനുസരിച്ചാണ് ഉയര്‍ന്ന തുകയുള്ള ബില്ലുകള്‍ ഓണ്‍ലൈനായി ഈടാക്കാന്‍ തീരുമാനം എടുത്തത്  എന്നാല്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ അറിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതോടെ രാജ്യത്തോ വിദേശത്തോ ഉള്ള ആര്‍ക്കും ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കാം എന്ന് മാറ്റി. മുതിര്‍ന്ന പൗരന്മാര്‍ ഭാവിയില്‍ മക്കളുടെയോ മറ്റാരുടെയെങ്കിലുമോ സഹായത്തോടെ തുക ഓണ്‍ലൈനായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖല, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ മീറ്റര്‍ റീഡര്‍മാര്‍ ഇപ്പോള്‍ പോകുന്നില്ല ഇത്തരം സ്ഥലങ്ങളില്‍ റീഡിങ്ങിന്റെ ഫോട്ടോ എടുത്ത് അയച്ചാ‍ല്‍ അതിന് അനുസരിച്ചു ബില്‍ നല്‍കും. അതിനു സാധിക്കാത്തവര്‍ക്ക് കഴിഞ്ഞ മൂന്നു ബില്ലിന്റെ ശരാശരി ആയിരിക്കും നല്‍കുക. ഇതിലുള്ള വ്യത്യാസം പിന്നീട് മീറ്റര്‍ റീഡിങ് എടുക്കുന്ന സമയത്ത് കണക്കാക്കും. അടച്ച തുക കൂടുതലെങ്കില്‍ അടുത്ത ബില്ലില്‍ കുറച്ചു കൊടുക്കും.

 സാധാരണ 45-60 കോടിയാണു വൈദ്യുതി ബോര്‍ഡിന്റെ ദിവസ വരുമാനം എന്നാൽ ലോക്ഡൗണില്‍ അത് 30-32 കോടിയായി കുറഞ്ഞു എന്നതാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

0 comments: