2021, ജൂലൈ 11, ഞായറാഴ്‌ച

കേരളത്തിലെ ബാർബർ തൊഴിലാളികൾക്ക് 1 ലക്ഷം രൂപ ധനസഹായം ,ഇപ്പോൾ അപേക്ഷ കൊടുക്കാംഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിനായി ധനസഹായം അനുവദിക്കുന്നു. അപേക്ഷ ഫോറവും അനുബന്ധ രേഖകളും 31 നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. 

തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ അപേക്ഷകളും മുന്‍ഗണനാ പട്ടികകളും ആഗസ്റ്റ് 15നകം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682 030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്കായി www.bcdd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:- 0484 – 2429130.

0 comments: