2021, ജൂലൈ 6, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


എസ് .എസ് .എൽ .സി  ഫലപ്രഖ്യാപനം  ജൂലൈ  15 ന് 

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. . എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഓണ്‍ലൈന്‍ ആയിട്ടാവും എസ്‌എസ്‌എല്‍സി പരീക്ഷാഫലം അറിയാന്‍ കഴിയുക. keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്താല്‍ ഫലം അറിയാം.

സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന

 വിവിധ സർവകലാശാലകൾക്ക് കീഴിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകി സർക്കാർ. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് അടക്കം മുൻഗണന ലഭിക്കും.18 മുതൽ 23 വയസ് വരെയുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശം നൽകികൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കോളജ് വിദ്യാർഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ നൽകുന്നത്.

10, 12 ക്ലാസുകളിലെ പരീക്ഷകൾ: പുതിയ മൂല്യനിർണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2021-22 അധ്യയന വർഷത്തേക്കായി പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. നിലവിലുള്ള കോവിഡ് -19 സാഹചര്യം, ഓൺലൈൻ പഠനത്തിന് വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത, കണക്റ്റിവിറ്റി, ഓൺലൈൻ അധ്യാപനത്തിന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്താണ് പുതിയ പദ്ധതി പുറത്തിറക്കുന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

കെ-ടെറ്റ് 2020: യോഗ്യത നേടിയവർക്കായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു

കെ-ടെറ്റ് ഡിസംബർ 2020 പരീക്ഷയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിജയികളായ പരീക്ഷാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടത്തുന്നു.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുന്നതിലേക്കായി കാറ്റഗറി 1-ൽ വിജയികളായവർ ജൂലൈ 8നും കാറ്റഗറി III-ൽ വിജയികളായവർ ജൂലൈ 12നും ആലപ്പുഴ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹാജരാകേണ്ടതാണ്. വിജയികൾ അവരവരുടെ ഒറിജിനൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, റിസൽട്ടിന്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടേയും മാർക്ക് ലിസ്റ്റിന്റേയും അസ്സലും പകർപ്പും, ഹാജരാക്കുക.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡി.സി.എ, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് എന്നിവയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

എം.സി.എ പ്രവേശന പരീക്ഷ: 31 ന്

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in ല്‍ അപേക്ഷാര്‍ത്ഥിയുടെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താല്‍ക്കാലികമായിട്ടായിരിക്കും. എം.സി.എ കോഴ്സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി പി.ജി. ഡിപ്ലോമ:12 വരെ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 0469-2677890, 2678983, 8547005034. വെബ്‌സൈറ്റുകള്‍: www.ihrd.ac.in, www.cek.ac.in.

റിവിഷൻ സ്‌കീം ഡിപ്ലോമാ പരീക്ഷകൾ ഏഴു മുതൽ

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന റിവിഷൻ (2015) സ്‌കീം ഡിപ്ലോമാ പരീക്ഷകൾ ജൂലൈ ഏഴു മുതൽ വിവിധ പോളിടെക്‌നിക് കോളേജുകളിൽ ആരംഭിക്കും. ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭിക്കും. ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ലക്ഷ്യദ്വീപ് നിവാസികളായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ ദ്വീപിൽ സൗകര്യമുണ്ട്.

ഫുഡ് ക്രാഫ്റ്റ് പരീക്ഷ

തിരുവനന്തപുരം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021ൽ നടക്കുന്ന ഫുഡ്ക്രാഫ്റ്റ് പരീക്ഷയുടെ സപ്ലിമെന്ററി എഴുതാൻ താത്പര്യമുള്ള വിദ്യാർഥികൾ ജൂലൈ അഞ്ചിന് ഓഫിസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. ജൂലൈ ഒമ്പതിനു മുൻപു ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾ 0471 2728340.






0 comments: