2021, ജൂലൈ 5, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


  Kerala SSLC Results:എസ് എസ് എൽ സി പരീക്ഷാ ഫലം; ഈ ആഴ്ച അവസാനത്തോടെ ടാബുലേഷൻ പൂർത്തിയാകും

എസ് എസ് എൽ സി പരീക്ഷയുടെ ഫലം ഈ മാസം പത്തിനും പതിനഞ്ചിനും ഇടയിൽ പ്രഖ്യാപിക്കുമെന്ന് അറിയുന്നു.കഴിഞ്ഞ മാസം 25 ഓടെ മൂല്യനിർണ്ണയം പൂർത്തിയാക്കിയിരുന്നു. അതാത് മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്ന് തന്നെ മാർക്ക് പട്ടിക പരീക്ഷാഭവനിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടക്കോൾ അനുസരിച്ച് പരീക്ഷാഭവനിൽ ടാബുലേഷൻ നടക്കുകയാണ്. ഇത് ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ പൂർത്തിയകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10, 12 ക്ലാസുകളിലെ ഭാഷ സിലബസ് വെട്ടിക്കുറച്ചു

10, 12 ക്ലാസുകളിലേക്കുള്ള ഐ.സി.‌എസ്.ഇ, ഐ‌.എസ്‌.സി ഭാഷ സിലബസ് കൗൺസിൽ ഓഫ്​ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻ (സി.ഐ.എസ്​.ഇ) വെട്ടിക്കുറച്ചു. മറ്റ് വിഷയങ്ങളിലുള്ള സിലബസും കുറച്ചേക്കും. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ അധ്യയനം ശരിയായ രീതിയിൽ നടക്കാത്ത സാഹചര്യത്തിലാണ്​ നടപടി.

ഐസറുകളിൽ പ്രവേശനം: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരമടക്കം ഏഴ്‌ ഐസറിൽ വിവിധ പ്രോഗ്രാമുകളി(2021)ലേക്കുള്ള  പ്രവേശന നടപടികൾക്ക്‌ തുടക്കം. ഇതിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ(ഐസർ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ )സെപ്‌തംബർ 17ന്‌ നടക്കും. കേരളത്തിലെ എല്ലാ ജില്ലയിലും പരീക്ഷാ സെന്ററുകളുണ്ട്‌.കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽനിന്ന് 2020ലോ 2021ലോ സയൻസ് സ്ട്രീമിൽ പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവരും നിശ്‌ചിത കട്ട്-ഓഫ് സ്കോർ നേടിയവുമായിരിക്കണം അപേക്ഷകർ. സംസ്ഥാന, കേന്ദ്ര ബോർഡ് (എസ്‌സി‌ബി), കെവിപിവൈ എന്നീ ചാനലുകാർക്കാണ്‌ ഇപ്പോൾ അപേക്ഷിക്കാവുന്നത്‌. ജെഇഇ അഡ്വാൻസ്‌ഡ്‌ ചാനൽകാർക്ക്‌ അപേക്ഷിക്കാനുള്ള തീയതി പിന്നീട്‌ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്‌: www. iiseradmission.in അപേക്ഷാ പോർട്ടൽ: http://www.iiseradmission.in ഇമെയിൽ: ask-jac2021@ iiserkol.ac.in ഹെൽപ്‌ലൈൻ: 022 61306265

ജി.എസ്.ടി. കോഴ്സ്: ജൂലായ് 23 വരെ അപേക്ഷിക്കാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലായ് 23വരെ ദീർഘിപ്പിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത.കൂടുതൽ വിവരങ്ങൾക്ക് https://www.gift.res.in/

ശുചിത്വ മിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in എന്ന വെബ്സൈറ്റുമായി ബന്ധപ്പെടുക.

യുജിസി അംഗീകൃത ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളുമായി ജെയിന്‍

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. 3 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

സർവകലാശാലാ റാങ്കിങ്: ഇന്ത്യയിൽ എംജി മൂന്നാമത്

യുവ സർവകലാശാലകളെ ഉൾപ്പെടുത്തി യുകെയിലെ ടൈംസ് ഹയർ എജ്യുക്കേഷൻ പുറത്തിറക്കിയ ലോക റാങ്കിങ്ങിൽ ആദ്യ ഇരുനൂറിൽ എംജി സർവകലാശാലയും; റാങ്ക് 142. പ്രവർത്തനം ആരംഭിച്ചിട്ട് 50 വർഷം തികഞ്ഞിട്ടില്ലാത്ത സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണിത്. ...

എംജി സർവകലാശാല

2020 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ അഞ്ചുമുതൽ ഇന്റേണൽ പരീക്ഷകളായി അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിശദവിവരം അതത് കോളേജുകളിൽ നിന്നും ലഭിക്കും.

0 comments: