2021, ജൂലൈ 4, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി : ജൂണ്‍ സെഷന്‍ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: 2021 ജൂണ്‍ സെഷനിലെ അവസാന വര്‍ഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റ് (ഇഗ്നോ). ആഗസ്റ്റ് മൂന്നുമുതലാകും പരീക്ഷ. പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പരീക്ഷയും ആഗസ്റ്റ് മൂന്നിന് തന്നെ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ ഉടന്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഇഗ്നോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി

കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ: കിറ്റുകൾ നൽകും


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നിർദേശം. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ വരുന്നത്.ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും.

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും ഓഗസ്റ്റ് 3മുതൽ ആരംഭിക്കും.

ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾ പഠിക്കാം, 75 % വരെ ഫീസ് സബ്‌സിഡി...

ഗ്രാഫിക് ഡിസൈനിങ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾ പഠിക്കാം, 75 % വരെ ഫീസ് സബ്‌സിഡി നൽകും. ആദ്യം 50 % തുക വിദ്യാർഥികൾ അടയ്ക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ അടച്ച തുകയുടെ പകുതി നൽകും. വിവരങ്ങൾക്കും റജിസ്ട്രേഷനും: www.asapkerala.gov.in...


ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ


തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ബബിത ബൽരാജ് എന്നിവർ നിർദ്ദേശം നൽകിയത്.

.

മെറ്റീരിയല്‍ സയന്‍സസ് പ്രോഗ്രാം ; ജൂലായ് അഞ്ചിനകം അപേക്ഷിക്കാം


കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്‌ (ജെ.എന്‍.സി.എ. എസ്.ആര്‍.) ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍ സയന്‍സസ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം (എം.എസ്സി.) ഉള്ളവര്‍ക്കും എം.എസ്സി. അടിസ്ഥാനയോഗ്യതയുള്ള കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കും അപേക്ഷിക്കാം.അപേക്ഷ https://www.jncasr.ac.in/admission/admissions-ല്‍ ഉള്ള വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ജൂലായ് അഞ്ചിനകം admissions@jncasr.ac.in എന്ന മെയില്‍ ഐ.ഡി.യില്‍ ലഭിക്കണം.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ ഒരു വര്‍ഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീര്‍ഘിപ്പിച്ചു. 2021-22 അദ്ധ്യയന വര്‍ഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ്.കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഗിഫ്റ്റ് വെബ്സൈറ്റില്‍ (www.gift.res.in) ലഭ്യമാണ്. ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ 9961708951, 04712593960 ഇ-മെയില്‍:pgdgst@gift.res.in.

പുണെ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂലായ് 4


ഡല്‍ഹി : സാവിത്രി ഭായ് ഫുലെ പുണെ സര്‍വകലാശാല 2021-ലെ വിവിധ യു.ജി./പി.ജി./ഇന്റഗ്രേറ്റഡ്/ഇന്റര്‍ ഡിസിപ്ലിനറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനയോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ https://campus.unipune.ac.in/ccep/login.aspx -ല്‍ ലഭിക്കും. അപേക്ഷ ജൂലായ് നാലുവരെ നല്‍കാം.

പ്ലസ് ടു അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകള്‍ അപേക്ഷിക്കാം 


ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്); പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലെ ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റി(ബിറ്റ്‌സാറ്റ്)ന് ജൂലായ് .ഏഴിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.https://consortiumofnlus.ac.in

0 comments: