2021, ജൂലൈ 3, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ



ഓണ്‍ലൈനില്‍ കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കും- മുഖ്യമന്ത്രി

കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഡിജിറ്റല്‍ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല. ഈ നില മാറി കൂടുതല്‍ സംവാദാത്മക പഠനാന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കാനാണ് ശ്രമം. അപ്പോള്‍ സാധാരണ നിലക്ക് ക്ലാസില്‍ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവുമെന്നും  ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം.

കീം 2021;റാങ്കിങ്ങിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുമോ ?

കേരളത്തില്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷയിലെ മെച്ചപ്പെട്ട മാര്‍ക്കുകൊണ്ട് മാത്രം എന്‍ജിനിയറിങ്ങിന് മെച്ചപ്പെട്ട റാങ്ക് ലഭിക്കണമെന്നില്ല. പ്ലസ്ടു പരീക്ഷാ സ്‌കോറും മികച്ചതാകണം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് റാങ്കിങ്ങിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുമോ എന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് വിവരം.

കുസാറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ  മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾ ടൈം),  എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി ഫിസിക്‌സ്, എംഎസ്‌സി ഇൻസ്ട്രുമെന്റേഷൻ, എംഎ ഹിന്ദി,   എംടെക് പോളിമർ ടെക്‌നോളജി,  എംടെക് ഇൻസ്ട്രുമെന്റേഷൻ, എംടെക് കംപ്യൂട്ടർ സയൻസ് (നെറ്റ്‌വർക്ക് കംപ്യൂട്ടിങ്‌), അഞ്ചാം സെമസ്റ്റർ എംബിഎ (പാർട് ടൈം), ഏഴാം സെമസ്റ്റർ ബിടെക് ഇൻസ്ട്രുമെന്റേഷൻ എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

(കുസാറ്റ്) നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (ക്യാറ്റ്- 2021) അഡ്മിറ്റ് കാർഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് കുസാറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://admissions.cusat.ac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.വെബ്സൈറ്റ് സന്ദർശിച്ച് ക്യാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ വിവരങ്ങൾ നൽകിയതിന് ശേഷം അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ജൂലൈ 16, 17, 18 തീതികളിലാണ് കുസാറ്റ് ക്യാറ്റ് പരീക്ഷ നടക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിതമായായിരിക്കും പരീക്ഷ.

നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജി: ഉന്നതപഠനത്തിന് അവസരമൊരുക്കി എം.ജി

അതിവേഗം വളരുന്ന ശാസ്ത്രശാഖയായ നാനോ സയൻസ് ആൻറ്​ നാനോടെക്‌നോളജി വിഭാഗത്തിൽ ഉയർന്ന അക്കാദമിക് നിലവാരത്തോടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്നതിന് മഹാത്മാഗാന്ധി സർവകലാശാലഅവസരമൊരുക്കുന്നു. ബയോടെക്‌നോളജി, കൃഷി, ഫുഡ് ടെക്‌നോളജി, ജനറ്റിക്‌സ്, ബഹിരാകാശ ഗവേഷണം,ഔഷധ നിർമാണം തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ-ഗവേഷണ രംഗത്ത് ഏറെ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് നാനോ സയൻസ് ആൻറ്​ നാനോടെക്‌നോളജി.സർവകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുക. www.cat.mgu.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾക്ക് 0481-2733595,

ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്. -പിഎച്ച്.ഡി (ടെക്): ജൂലായ് നാലുവരെ അപേക്ഷിക്കാം......

ഉത്തരാഖണ്ഡ് നൈനിത്താള്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (എ.ആര്‍.ഐ.ഇ.എസ്.), അസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റേഷനിലെ ഇന്റഗ്രേറ്റഡ് എം.ടെക്. - പിഎച്ച്.ഡി. (ടെക്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ https://aries.res.in/opportunities/imp വഴി ജൂലായ് നാലുവരെ നല്‍കാം...

ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ നഴ്‌സിങ് പഠിക്കാം......

ന്യൂ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് എം.എസ്‌സി. നഴ്‌സിങ്‌പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്ങി (ഗാസ്‌ട്രോ എന്ററോളജി നഴ്‌സിങ്) ലാണ് പ്രോഗ്രാം ഉള്ളത്.കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഉള്ള ബി.എസ്‌സി. നഴ്‌സിങ്/ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് ബിരുദം വേണം.ജൂലായ് 14-ന് നടത്തുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.ilbs.in വഴി 

ഓണ്‍ലൈന്‍ പഠനം; വിദൂരമേഖലയില്‍ കമ്യൂണിറ്റി റേഡിയോയുടെ സാധ്യത തേടാന്‍ ശുപാര്‍ശ......

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കമ്യൂണിറ്റി റേഡിയോ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ..ഇക്കാര്യത്തില്‍ കേന്ദ്ര വാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിനു ശുപാര്‍ശനല്‍കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മാനവവിഭവശേഷി വികസനകാര്യ പാര്‍ലമെന്ററി സമിതിയില്‍ ധാരണയായി


പുണെ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂലായ് 4

സാവിത്രി ഭായ് ഫുലെ പുണെ സര്‍വകലാശാല 2021-ലെ വിവിധ യു.ജി./പി.ജി./ഇന്റഗ്രേറ്റഡ്/ഇന്റര്‍ ഡിസിപ്ലിനറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനയോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ https://campus.unipune.ac.in/ccep/login.aspx -ല്‍ ലഭിക്കും. അപേക്ഷ ജൂലായ് നാലുവരെ നല്‍കാം.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്.കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്ലൈൻ നമ്പർ 9961708951, 04712593960 ഇ-മെയിൽ:pgdgst@gift.res.in.

ടഗോര്‍ നാഷനല്‍ ഫെലോഷിപ്, പ്രതിമാസം 80,000 രൂപ

ടഗോര്‍ നാഷനല്‍ ഫെലോഷിപ് ഫോര്‍ കള്‍ചറല്‍ റിസര്‍ച്ചിനുള്ള അപേക്ഷ / നാമനിര്‍ദേശം ജൂലൈ 30 വരെ സമര്‍പ്പിക്കാം 2 വര്‍ഷത്തെയെങ്കിലും ഗവേഷണ / അധ്യാപന പരിചയവും വേണം. ഒരു ഗ്രന്ഥമോ ഗവേഷണപ്രബന്ധമോ എങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം. യുവകലാകാരന്മാര്‍ക്കും അപേക്ഷിക്കാം. 10,000 രൂപവരെ പ്രതിമാസ കണ്ടിന്‍ജന്‍സി ഗ്രാന്റിനും വ്യവസ്ഥയുണ്ട്. 2 വര്‍ഷംവരെ സ്കോളര്‍ഷിപ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.indiaculture.nic.in, www.nehrumemorial.nic.in ഫോണ്‍: 011-24642157; ഇമെയില്‍: scholar-culture@nic.in.


0 comments: