2021, ജൂലൈ 3, ശനിയാഴ്‌ച

എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം- പുതിയ തീരുമാനം ഇങ്ങനെ



എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. 

എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം .ഗ്രേസ് മാര്‍ക്കിലൂടെ കുട്ടികളെ അഭിനന്ദിക്കുകയെന്ന പൊതുനിലപാടാണ്, യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഇല്ലാതാകുന്നത്. കോവിഡിനിടയിലും നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിക്കുന്നത് നീതികേടാണെന്നാണ് പ്രതിഷേധം .

കഴിഞ്ഞ അദ്ധ്യയന വര്‍ഷം പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെങ്കിലും, മുന്‍ വര്‍ഷങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കാളികളായവരാണ് ഇവരെല്ലാം. കൊവിഡ് കാലത്ത് വിവിധ സേവനപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു. അതിനാല്‍, അര്‍ഹമായ രീതിയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നാണ്  ആവശ്യം.സ്പോർട്സ് മന്ത്രി മുഖ്യ മന്ത്രിക്കു ഇത് സംബന്ധിച്ചു പരാതി നൽകി .അത്ലറ്റ്  മേഖലയിലെ നിരവധി കുട്ടികളുടെ ഭാവിയിൽ  ഇതുമൂലം പ്രശനങ്ങൾ ഉണ്ടാവും .കാരണം ഗ്രേസ് മാർക്ക് നിഷേധിക്കുന്നത് മൂലം കുട്ടികൾ ഈ മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട് .

0 comments: