ജെ.ഇ.ഇ. മെയിന്‍ ; ഏപ്രില്‍ സെഷന്‍ ജൂലായ് 20 മുതല്‍ ; മൂന്നും നാലും സെഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം
മാറ്റിവെച്ച ജെ.ഇ.ഇ. മെയിന്‍ ഏപ്രില്‍, മേയ് സെഷനുകള്‍ ജൂലായിലും ഓഗസ്റ്റിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു . ഏപ്രില്‍ സെഷന്‍ ജൂലായ് 20 മുതല്‍ 25 വരെയും മേയ് സെഷന്‍ ജൂലായ് 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും നടത്തും. പരീക്ഷകള്‍ക്ക് ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മൂന്നാം സെഷനിലേക്ക് ജൂലായ് എട്ടിന് രാത്രി ഒന്‍പതുവരെയും നാലാം സെഷനിലേക്ക് ഒന്‍പത് മുതല്‍ 12-ന് രാത്രി ഒന്‍പതുവരെയും അപേക്ഷിക്കാം.jeemain.nic.in എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്
ഇഗ്നോ ബി.എഡ് പ്രവേശന പരീക്ഷ: ഫലം ഇപ്പോൾ പരിശോധിക്കാം
ഐസിഎസ്ഇ 10, ഐഎസ്‌സി 12 പരീക്ഷാ സിലബസ് കുറയ്ക്കുന്നു
ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി
.കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം
കാസര്‍കോട്: വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ ഒന്നാം തരത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 12 നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍; 04994 256788, 295788, 9496225040
മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) പ്രവേശന പരീക്ഷ ജൂലൈ 31ന്
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷ ഈ മാസം 31 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. പ്രവേശന പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാര്‍ത്ഥിയുടെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എം.സി.എ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560363, 364.
കെല്‍ട്രോണ്‍അപേക്ഷകള്‍ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മെനേജ്‌മെന്റ് ഡി.സി.എ, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്ററി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
അപേക്ഷാ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ IHRD യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ഈ മാസം 12 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 0469-2677890, 2678983, 8547005034, www.ihrd.ac.in, www.cek.ac.in.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് ; അപേക്ഷകള്‍ ക്ഷണിച്ചു
ന്യൂഡല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി.) മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) ബിരുദം വേണം. ഹയര്‍ സെക്കന്‍ഡറി തലത്തില്‍/ഉയര്‍ന്ന തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഓൺലൈൻ ബിരുദ–ബിരുദാനന്തര കോഴ്സ് നടത്താൻ 38 സർവകലാശാലകൾക്ക് അനുമതി
ഓൺലൈൻ ബിരുദ–ബിരുദാനന്തര കോഴ്സുകൾ നടത്താൻ രാജ്യത്തെ 38 സർവകലാശാലകൾക്കു യുജിസി അനുമതി. സമൂഹത്തിലെ എല്ലാ മേഖലകളും നിശ്ചലമാകുമ്പോഴും വിദ്യാഭ്യാസം തടസമില്ലാതെ തുടരണമെന്ന നയത്തിന്റെ ഭാഗമായാണു യുജിസി തീരുമാനം. ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു യുജിസിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പൂര്‍ണതോതിൽ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാനുമാകും
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ
കാലിക്കറ്റ് സർവകലാശാല
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 21 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
ബി.വോക് പരീക്ഷകള്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍
വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം.
പി.എച്ച്.ഡി. അപേക്ഷ നീട്ടി
2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 9 വരെ നീട്ടി. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-ന് ആരംഭിക്കും.
എംജി സർവകലാശാല
പരീക്ഷ തീയതി
ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2017 അഡ്മിഷൻ- റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 23 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ ഒൻപതുവരെയും 525 രൂപ പിഴയോടെ ജൂലൈ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 13 വരെയും അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ നാലാം സെമസ്റ്റർ എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് (റഗുലർ) പരീക്ഷകൾ ജൂലൈ 19 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 15 വരെയും അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
നാലാം സെമസ്റ്റർ പരീക്ഷകൾ
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകൾ 14.07.2021 മുതൽ ആരംഭിക്കും.
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 13.07.2021 മുതൽ 22.07.2021 വരെ അപ്ലോഡ് ചെയ്യാം.
0 comments: