2021, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 റസിഡന്‍ഷ്യല്‍  സ്‌കൂളില്‍അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനം 

പുതുതായി ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സിലേക്കുള്ള (മലയാളം മീഡിയം) പ്രവേശന നടപടികള്‍ തുടങ്ങി.

ത്രിവത്സര ഡിഗ്രി കോഴ്സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജില്‍ ത്രിവത്സര ഡിഗ്രി കോഴ്സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്സുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു യു.ജി.സി അംഗീകൃത ഫാഷന്‍ ടെക്ക്നോളജി, ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ വൊക്കേഷനല്‍ ബിരുദ കോഴ്സുകള്‍ക്കും റേഡിയോഗ്രഫി ആന്‍റ് ഇമേജിങ് ടെക്നോളജി, ടൂറിസം ആന്‍റ് സര്‍വീസ് ഇന്‍ഡസ്ട്രി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കു മാണ് അപേക്ഷ ക്ഷണിച്ചത്.

സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് മൊബൈല്‍ ഫോണോ കംപ്യൂടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാവുന്നതാണ്

https://itiadmissions(dot)kerala(dot)gov(dot)in എന്ന 'ജാലകം' പോര്‍ടല്‍ മുഖേന സെപ്റ്റംബര്‍ 14 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പിക്കാം. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും  https://itiadmissions(dot)kerala(dot)gov(dot)in എന്ന അഡ്മിഷന്‍ പോര്‍ടലിലും ലഭ്യമാകും.

നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആറുമാസമാണ് കോഴ്സ് കാലാവധി. നികുതി കൂടാതെ, 19700 രൂപയാണ് കോഴ്സ് ഫീ. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 25 നാണ് പ്രവേശന പരീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക് -7594051437,www.ictkerala.og.

ഒന്നാം വർഷ ബിരുദപ്രവേശനം

എംജിസര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം.

ഗവണ്മെന്റ്പോളിടെക്‌നിക്ക് കോളേജിലെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്‌മെന്റും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാന്‍ കഴിയും.
സെപ്റ്റംബര്‍ രണ്ട് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്താനും അപേക്ഷയില്‍ തിരുത്തലുകള്‍ നടത്താനും കഴിയും. ഓണ്‍ലൈനില്‍ തിരുത്തുകള്‍ നടത്തുന്നതില്‍ പ്രയാസം നേരിടുന്നവരും സംശയനിവാരണത്തിനും അടുത്തുള്ള ഗവ/യെ്ഡഡ് പോളിടെക്‌നിക്ക് കോളേജിലെ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.  

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി


ഡിജിറ്റല്‍ സര്‍വകലാശാലയുടെ എം ടെക്, എം.എസ്.സി., പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ലേക്ക് നീട്ടി.അ
ഡിമിഷന്‍, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021 എന്ന സൈറ്റ് സന്ദര്‍ശിക്കുക.

നീറ്റ് പരീക്ഷക്ക് മാറ്റമില്ല

 മെഡിക്കൽ എൻട്രന്‍സ്​ പരീക്ഷയായ നീറ്റ്​ നേരത്തെ നിശ്​ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന്​ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി.വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച്‌​ പരീക്ഷ മാറ്റില്ലെന്നാണ്​ എന്‍.ടി.എ അറിയിച്ചിരിക്കുന്നത്​. സെപ്​റ്റംബര്‍ 12ന്​ ത​ന്നെ പരീക്ഷ നടത്തുമെന്ന്​ ഏജന്‍സി വ്യക്​തമാക്കി.

സര്‍ക്കാര്‍ ഐടിഐകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് മൊബൈല്‍ഫോണോ കമ്ബ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം.

സെപ്റ്റംബര്‍ 14 വരെ അപേക്ഷ https://itiadmissions.kerala.gov.in എന്ന ‘ജാലകം’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്രവേശനവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.


സര്‍ദാര്‍ വല്ലഭഭായ്​ പ​ട്ടല്‍ ഇന്‍റര്‍നാഷനല്‍ സ്​കൂള്‍ ഓഫ്​ ടെക്​സ്​റ്റൈല്‍സ്​  പ്രേവേശനം

കേന്ദ്ര സര്‍ക്കാറിനു​ കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ കോയമ്ബത്തൂരി​ലെ സര്‍ദാര്‍ വല്ലഭ ഭായ്​ പ​േട്ടല്‍ ഇന്‍റര്‍നാഷനല്‍ സ്​കൂള്‍ ഓഫ്​ ടെക്​സ്​റ്റൈല്‍സ്​ ആന്‍ഡ്​ മാനേജ്​മെന്‍റ്​​ 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബി.എസ്​സി ടെക്​സ്​റ്റൈല്‍സ്​, എം.ബി.എ ടെക്​സ്​റ്റൈല്‍/അപ്പാരല്‍/റീ​ട്ടെയില്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്​ ആഗസ്​റ്റ്​​ 31 വരെ അപേക്ഷ സ്വീകരിക്കും.

തമിഴ്‌നാട്ടിൽ സ്കൂൾ സെപ്റ്റംബർ ആദ്യം മുതൽ 

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾക്കൊപ്പം യൂണിവേഴ്സിറ്റികളിലും കോളജുകളിലും ക്ലാസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകി. 9മുതൽ 12 വരെയുള്ള ക്ലാസുകളും സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. ആഴ്ചയിൽ 6ദിവസം സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കും. ഓരോ ക്ലാസ്റൂമിലും 20ൽ കൂടുതൽ വിദ്യാർത്ഥികളെ അനുവദിക്കില്ല.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി

കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 ലെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും.  റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പുതിയ ഓപ്ഷനുകൾ ആഗസ്റ്റ് 31  ഉച്ചയ്ക്ക് 12 നകം സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവർ  മാറ്റം ആവശ്യമുണ്ടെങ്കിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്‌മെന്റ്  31 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

എം.സി.എ) കോഴ്‌സിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

ക്യാറ്റ് പരീക്ഷ 

എം.ജി.സർവകലാശാലയിൽ 2021-22 അക്കാദമിക വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് എം.ജി.യു. 2021) സെപ്തംബർ 10. 11 തീയതികളിൽ നടക്കും. പുതിയ പരീക്ഷ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് സെപ്തംബർ ഒന്നുമുതൽ www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിലവിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം. 

H. R. D. അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് – ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിന് ഫീസില്ലാതെ പഠിക്കാം. ഈ വിഭാഗത്തിന് ലംസംഗ്രാന്റും സ്റ്റൈപെന്ററും ലഭിക്കും. എസ്.സി/എസ് ടി വിഭാഗത്തില്പെട്ടവര്‍ക്കു ലാപ്ടോപ്പ് സര്‍ക്കാരില്‍നിന്നും സൗജന്യമായി ലഭിക്കും.താല്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍ രജിസ്റ്റര്‍ ചെയ്യുക . സാധിക്കാത്തവര്‍ക്ക്, കോളേജില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്പ് ഡെസ്‌ക് വഴിയും അപേഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868-250160 / 8547005053 / 9447036714 / 9074434181

0 comments: