2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

കോവിഡ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; എന്ന് കേരള പോലീസ്


കോവിഡ് 19 സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പൊലീസ്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വ്യാജന്മാരുടെ ശല്യവും കൂടിവരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കോവിഡ് സംബന്ധിച്ച അതിശയോക്തി കലർന്ന വാർത്തകൾ വ്യാപകമായതോടെയാണ് പൊലീസ് നടപടി കർശനമാക്കുന്നത്. ഇത്തരം സന്ദേശങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക.പലപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് അറിയാതെയാണ് ആളുകൾ പ്രചരിപ്പിക്കുന്നത്. സമൂഹത്തിൽ രോഗഭീതി ഉണ്ടാക്കുന്ന വിധമുള്ള വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സന്ദേശങ്ങളുടെ ആധികാരികത വ്യക്തമായി പരിശോധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

                          

0 comments: