2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


(നിഫ്റ്റ്) വിവിധകോഴ്‌സുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) വിവിധ ക്യാമ്ബസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) ലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം.പൂരിപ്പിച്ച അപേക്ഷയും രേഖകളും തപാല്‍ വഴി ന്യൂഡല്‍ഹി നിഫ്റ്റ് കേന്ദ്ര ഓഫീസില്‍ സെപ്റ്റംബര്‍ മൂന്നിനകം ലഭിക്കണം. വിവരങ്ങള്‍ക്ക്: nift.ac.in/artisan


പരീക്ഷാസമയം  പുനഃക്രമീകരിച്ചിരിക്കുന്നു.


തിരുവനന്തപുരം:കേരളസർവകലാശാലയിൽ സെപ്റ്റംബർ 1മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്.സി. മാതസ്/കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ. (വിദൂരവിദ്യാഭ്യാസം എസ്.ഡി.ഇ.) പരീക്ഷകൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈംടേബിൾ പ്രകാരം പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ ആയിരുന്നത് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയായി
പുനഃക്രമീകരിച്ചിരിക്കുന്നു.

പ്രവേശന തീയതി നീട്ടി

കേരളസർവകലാശാലയിലെ എം.ബി.എ. പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിനീട്ടി. ഐ.എം.കെ. പ്രവേശനത്തിന് സെപ്റ്റംബർ 13 വരെയും യു.ഐ.എം.
പ്രവേശനത്തിന് സെപ്റ്റംബർ 20 വരെയും അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാകേന്ദ്രത്തിന് അപേക്ഷിക്കാം

കേരളസർവകലാശാലയിൽ സെപ്റ്റംബർ 2ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷകൾക്കും,സെപ്റ്റംബർ 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
യൂണിറ്ററി എൽ.എൽ.ബി. പരീക്ഷകൾക്കും സബ്സെന്റർ അനുവദിച്ചു. കോവിഡ്ന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം വാടക്കൽ ആലപ്പുഴ യു.ഐ.എം. സബ്സെന്ററായിഅനുവദിച്ചിരിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അതത് കോളജ് പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം

ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി.

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി.


NEET-UG പരീക്ഷ മാറ്റിവയ്ക്കണം

സെപ്റ്റംബർ 12ന് നിശ്ചയിച്ച NEET-UG പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ രംഗത്ത്. പരീക്ഷ മാറ്റണം എന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. നീറ്റ് യുജി പ്രവേശന പരീക്ഷയുടെ തീയതി മാറ്റണമെന്നാണ് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (NSUI) ആവശ്യം. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചാണ് കത്ത്. നീറ്റ് യുജി പ്രവേശന പരീക്ഷ പലതവണ മാറ്റിവച്ചതിനാൽ വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം നേരിടുന്നുവെന്ന് എൻ‌എസ്‌യുഐ പറയുന്നു.


ഹോട്ടൽ മാനേജ്‌മെന്റ്കോഴ്സ്


വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് സെന്ററിലെ ഓഫീസുമായി ബന്ധപ്പെടണം. സീറ്റ് ഒഴിവുള്ള സെന്ററുകളിൽ സെപ്റ്റംബർ എട്ട് വരെ നേരിട്ട് അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340,


ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ വിവിധ മേഖലകളിൽ ഉന്നത പഠനത്തിന് അവസരവും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ഖരഗ്പുർ ഐ.ഐ.ടി.യാണ് സംഘാടക സ്ഥാപനം.ഗേറ്റ് യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടെ എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ മേഖലകളിലെ മാസ്റ്റേഴ്സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ, ആർട്സ്/സയൻസ് മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം

എം.എസ്‌സി.: അപ്ലൈഡ് ന്യൂട്രിഷന്‍, സ്‌പോര്‍ട്‌സ് ന്യൂട്രിഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം

ഹൈദരാബാദിലെ ഐ.സി.എം.ആർ. സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ അപ്ലൈഡ് ന്യൂട്രിഷൻ, സ്പോർട്സ് ന്യൂട്രിഷൻ എന്നിവയിലെ എം.എസ്സി. പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എം.എസ്സി. സ്പോർട്സ് ന്യൂട്രിഷൻ നടത്തുന്നത്.സെപ്റ്റംബർ 18-ന് നടക്കുന്ന അഖിലേന്ത്യ കോമൺ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷ nin.res.inവഴി ഓഗസ്റ്റ് 31വരെ നൽകാം.

ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ


ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് വരെ മാത്രം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 2നാണ് ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചത്. ആദ്യ കട്ട് ഓഫ്‌ നാളെ പ്രസിദ്ധീകരിക്കും.
രജിസ്റ്റർ ചെയ്യാൻ
https://ugadmission.uod.ac.in/

ജവാഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)

ജവാഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യിൽ വിവിധ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ 23 വരെ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ മാത്രമാണ്. http://jnuexams.nta.ac.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫീസ് 31ന് രാത്രി 11.50 വരെ അടയ്ക്കാം. തെറ്റുകൾ പരിഹരിക്കാൻ സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ അവസരമുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പ്രവേശനപരീക്ഷ നടത്തുക..ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷനുള്ള പ്രവേശന സമയപരിധി ഇന്ന് (ഓഗസ്റ്റ്31)അവസാനിക്കും. ഓൺലൈൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇഗ്നോ ഓൺലൈൻ പോർട്ടൽ http://ignouonline.ac.in വഴിയോ സമർഥ് പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാൻ കഴിയും. http://ignou.ac.in/ignou/studentzone/adminssionanouncement/1

0 comments: