2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 ഗേറ്റ് 2022 അപേക്ഷ ക്ഷണിച്ചു 

 ദേശീയ പരീക്ഷയായ ഗേറ്റ് പ്രവേശന ത്തിന്  സെപ്തംബര്‍ 24 ന് മുൻപ് അപേക്ഷിക്കാം.പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും ‘ഗേറ്റ്’സ്കോര്‍പരിഗണിക്കും.വിവരങ്ങള്‍ക്ക്: https://gate.iitkgpac.ഇൻ

പ്രത്യേക സിവില്‍ സര്‍വീസ്‌ പരിശീലനം

പാലാ സെന്റ്‌ ജോസഫ്‌ എന്‍ജിനീയറിങ്‌ കോളജ്‌ സിവില്‍ സര്‍വീസ്‌ പരിശീലന രംഗത്തെ പ്രമുഖ സ്‌ഥാപനമായ പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക സിവില്‍ സര്‍വീസ്‌ പരിശീലനം നല്‍കാന്‍ധാരണയായി.എന്‍ജിനീയറിങ്‌ പഠനത്തോടൊപ്പം ഐ.എ.എസ്‌, ഐ.പി.എസ്‌. പരീക്ഷകള്‍ക്ക്‌ പരിശീലനം നല്‍കുകയെന്നതാണ്‌ ലക്ഷ്യം.

പഠനത്തോടൊപ്പം ജോലി


ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ പഠനത്തിനൊപ്പം ജോലി പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.കോവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടിയവരുടെ സാമ്ബത്തിക പ്രതിസന്ധി മനസിലാക്കി സമൂഹത്തില്‍ നിര്‍ദ്ധനരും എന്നാല്‍ പഠിക്കാന്‍ അതിയായ ആഗ്രഹവുമുള്ള വനിതകള്‍ക്കാണ് ഈ അവസരം സംഘടന ഒരുക്കുന്നത് .

വിദ്യാഭ്യാസത്തിന്റെ കൂടെ തൊഴില്‍ "earn and learn for the deserving " എന്നാണ് പദ്ധതിയുടെ പേര്. സ്ഥാപനത്തില്‍ ജോലി ചെയ്ത് കൊണ്ട് എന്‍ സി ഡി സി യുടെ കോഴ്സ് പഠിക്കാം.

പ്രവേശനം ആരംഭിച്ചിരിക്കുന്നു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പർ 9846808283.എന്‍. സി. ഡി. സി. വെബ്സൈറ്റ്: https://www.ncdconline.org/

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും.


കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്.പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കർണാടകയിൽ ഈ വർഷം സിലബസ് വെട്ടിക്കുറക്കില്ല


 സ്കൂൾ അധ്യയനം ആരംഭിച്ച കർണാടകയിൽ ഈ വർഷം സിലബസ് വെട്ടിക്കുറയ്ക്കില്ലെന്ന് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകയിൽ 9 മുതൽ 12വരെയുള്ള ക്ലാസുകൾക്ക് ആഗസ്റ്റ് 23 മുതൽ സ്കൂൾ പഠനം ആരംഭിച്ചിരുന്നു. ക്ലാസുകൾ സുഗമമായ രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ ഈ അധ്യയന വർഷത്തെ സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചില അവധി ദിവസങ്ങൾ വെട്ടിക്കുറച്ച് നിർദ്ദിഷ്ട സമയത്തിനുള്ളിൽ സിലബസ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകുമെന്നും അതനുസരിച്ച് അക്കാദമിക് പ്രവർത്തനങ്ങളുടെ ടൈംടേബിൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു’മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഐസർ പ്രേവേശനം


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷകർ പ്ലസ്ടു പരീക്ഷ സയൻസ് സ്ട്രീമിൽ 60 ശതമാനം മാർക്കോടെ പാസായിരിക്കണം.അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം). ബി.എസ്.എം.എസ്. പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സോ ബയോളജിയോ പഠിച്ചിരിക്കണം. നാലുവർഷ ബി.എസ്. (ഇക്കണോമിക് സയൻസസ്, എൻജിനിയറിങ് സയൻസസ്) പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണമെന്നും നിർബന്ധമാണ്.

 വനിതാ ITI  യിൽ പ്രേവേശനം 

മനയില്‍ കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ 2021-2022/23 പരിശീലന വര്‍ഷത്തില്‍ നടത്തുന്ന 19 എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. https://itiadmissions.kerala.gov.inhttps://detkerala.gov.in ലിങ്കുകള്‍ വഴി കൂടുതൽ  വിവരങ്ങൾ അറിയാം.

JEE ADVANCED പരീക്ഷ 

 വിവിധ ഐഐടികളിലെ പ്രവേശനത്തിനുള്ള ജോയിന്റ്‌ എൻട്രൻസ്‌ എക്‌സാമിനേഷൻ(ജെഇഇഅഡ്വാൻസ്‌ഡ്‌–-2021)ഒക്‌ടോബർ 3 ന്‌ നടക്കും. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ്‌ 2.30 മുതൽ 5.30 വരെയും രണ്ട്‌ സെഷനായാണ്‌ പരീക്ഷ.പരീക്ഷയ്‌ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്‌തംബർ 11 മുതൽ ആരംഭിക്കും. 16 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 17 ആണ്‌. അഡ്‌മിറ്റ്‌കാർഡുകൾ സെപ്‌തംബർ 25 മുതൽ ഒക്ടോബർ 3  ന്‌ രാവിലെ 9 വരെ ഡൗൺലോഡ്‌ ചെയ്യാം.  വിശദവിവരങ്ങൾക്ക്‌: https://jeeadv.ac.i

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പോസ്റ്റ് ​ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ;

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പോസ്റ്റ് ​ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ; അഡ്മിഷൻ തുടരുന്നു
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ ഡിഗ്രികോഴ്സുകളിലേക്കും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കലാമണ്ഡലത്തിൽ പ്ലസ് വൺ

കൽപിതസർവകലാശാലയായ കലാമണ്ഡലത്തിൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് സെപ്റ്റംബർ 3വരെ തപാലിൽ അപേക്ഷസ്വീകരിക്കും.10–ാം ക്ലാസ് ജയിച്ച് 2021 ജൂൺ ഒന്നിന് 20 വയസ്സ് കഴിയാത്തവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗമെങ്കിൽ 22 വയസ്സ്.  ആർട്ട് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകാർക്ക് മുൻഗണനയുണ്ട്. ചുരുങ്ങിയ ഫീസ് നൽകിയാൽ മതി. കൂടുതൽ വിവരങ്ങൾക്ക് www.kalamandalam.ac.in. ഫോൺ: 04884 262418


കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധസ്കോളർഷിപ്പുകൾ

   1) സമർഥരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹായം: 12–ാം ക്ലാസിലെ മാർക്ക് നോക്കി 82,000 കുട്ടികൾക്ക്. കേരളമടക്കം ഓരോ സംസ്ഥാനത്തിനും  വെവ്വേറെ വകയിരുത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെപ്പേർക്കു ലഭിക്കും.  ഗ്രാജ്വേറ്റ് തലത്തിൽ 10,000 രൂപ, പിജി തലത്തിൽ 20,000 രൂപ ക്രമത്തിൽ  കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയരുത്. അപേക്ഷ നവംബർ 30 വരെ.

2)ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ: 40% എങ്കിലും പരിമിതി ഉള്ളവർക്ക്. 9–ാം ക്ലാസ് മുതൽ പിജി തലം വരെ വിവിധ നിരക്കുകളിൽ സഹായം. കുടുംബ വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക്, ടോപ്ക്ലാസ് (ഗ്രാജ്വേറ്റ്, പിജി /ഡിപ്ലോമ) തലങ്ങളിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ഭിന്നശേഷി ശാക്തീകരണവകുപ്പ്.

3) ബീഡി / സിനിമാ തൊഴിലാളികളുടെ മക്കൾക്ക് : ഒന്നാം ക്ലാസ് മുതൽ ബിടെക്/ എംബിബിഎസ്/ ബിഎസ്‌സി അഗ്രികൾചർ പ്രോഗ്രാമുകൾ വരെ. സഹായം 250 – 15,000 രൂപ. തൊട്ടു മുൻപത്തെ പരീക്ഷ ആദ്യ ചാൻസിൽ വിജയിച്ചിരിക്കണം. കുടുംബ മാസവരുമാനം 10,000/ 8,000 രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക് തലത്തിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ലേബർ & എംപ്ലോയ്മെന്റ് വകുപ്പ്.


0 comments: