പ്ലസ് വൺ മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം
ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ അതാത് വിഷയങ്ങളുടെ പരീക്ഷാ ദിവസങ്ങളിൽ നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്.വെബ് ബ്രൗസറിൽ http://dhsekerala.gov.in/ എന്ന പോർട്ടലിലൂടെ ഇത് ഡൌൺലോഡ് ചെയ്യാം.ഹോം പേജിൽ താഴെയായി EXAMINATIONഎന്ന ഭാഗത്താണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതിനായി ലോഗിൻ ഐ.ഡി പാസ്സ്‌വേർഡ് എന്നിവയൊന്നും ആവശ്യമില്ല.പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ പി.ഡി.ഫ് ആയി ഡൗൺലോഡ് ചെയ്യാം.ഔദ്യോഗിക പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ.
പ്ലസ് വൺ കുട്ടികൾക്ക് പരീക്ഷക്ക് യൂണിഫോം ആവശ്യമില്ല
പരീക്ഷക്കെത്തുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി
എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശ്ശൂര്‍ കാമ്ബസില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്ബറില്‍ ബന്ധപ്പെടുക
നഴ്സിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
ആരോഗ്യവകുപ്പിന് കീഴിലെ കോഴിക്കോട് ബീച്ച് ഗവ. സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ 2021 ഒക്ടോബറില്‍n ആരംഭിക്കുന്ന ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് ഫിസ്‌ക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും പ്ലസ് ടു ,തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 75 രൂപ, മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 250 രൂപ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ അപേക്ഷകന്റെ പേരില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചെലാന്‍ അപേക്ഷയോടൊപ്പം നല്‍കണം.
ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എം. സി. എ
യു.ജി.സി. അംഗീകാരമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം നേടുന്നതിനൊപ്പം രാജ്യാന്തര നിലവാരത്തിലു ള്ള പ്രഫഷണല്‍ യോഗ്യതയായ എ.സി.സി.എ.കൂടി നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. കോമേഴ്‌സിലും മാനേജ്‌മെന്റിലും ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചു.
ഇന്റര്‍നാഷണല്‍ ഫിനാന്‍സും അക്കൗണ്ടിങ്ങും മുഖ്യ വിഷയങ്ങളായ ബി.കോം, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രധാന പഠനവിഷയമായ ബി.ബി.എ, എം.കോം, എം.ബി.എ എന്നീ നാല് എസിസിഎ അംഗീകൃത കോഴ്‌സുകള്‍ തുടങ്ങുന്നതിനാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യു.ജി.സി. അനുമതി നല്‍കിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 18002020555.
അമൃത യൂണിവേഴ്സിറ്റിയിൽ പഠനത്തോടൊപ്പം ജോലി
വയര്‍ലെസ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്/ജിയോ ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ്/ബയോമെഡിക്കല്‍ ഇന്‍സ്‌ട്യുമെന്റേഷന്‍ എന്നീ എം.ടെക് ബിരുദാനന്തര ബിരുദ കോഴ്‌സ് ബ്രാഞ്ചുകളില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഗവേഷണ പ്രോജക്‌ടുകളില്‍ പ്രോജക്‌ട് അസിസ്‌റ്റന്റ് തസ്‌തികയില്‍ നിയമനം ലഭിക്കും
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് & ഡാറ്റാ എൻട്രി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ-ഗാർജറ്റ് ടെക്നോളജി, പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ, വിവിധ അനിമേഷൻ കോഴ്സുകൾ തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2971400 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കലൂർ എന്ന വിലാസത്തിലാേ ബന്ധപ്പെടുക.
0 comments: