2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി കേന്ദ്ര സർക്കാർ

 

ന്യൂഡൽഹി :സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി കേന്ദ്ര സർക്കാർ. ഇനിമുതൽ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് "നാഷണൽ സ്കീം ഫോർ പി എം പോഷൺ ഇൻ സ്കൂൾസ് " എന്നായിരിക്കും.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ ഉച്ചഭക്ഷണ പദ്ധതി അടുത്ത അഞ്ചു വർഷത്തേക്ക് കൂടി നീട്ടാനും കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. ഈ പദ്ധതി 2026 വരെയാകും നീട്ടുക. ഈ പദ്ധതിയിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ എട്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെ കൂടി ഉൾപെടുത്തുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ദ്ര പ്രധാൻ അറിയിച്ചത് .ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ 54,000 കോടിരൂപയും സംസ്‌ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും 31,733.144 കോടിരൂപയും ചിലവഴിക്കുന്നു. പി എം പോഷൺ പദ്ധതിയുടെ ഗുണം ലഭിക്കുന്നത് നമ്മുടെ ഇന്ത്യയിലെ 11.20 ലക്ഷം സ്കൂളുകളിൽ പഠിക്കുന്ന 11.80 കോടി കുട്ടികൾക്കും ആണ്.
അതൊടൊപ്പം തന്നെ "തിഥി ഭോജൻ" എന്ന ആശയത്തെ കൂടി പ്രോത്സാഹിപ്പിച്ച് അതിനു വേണ്ടിയുള്ള നടപടികൾ സ്വികരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിഥി ഭോജനിലൂടെ പ്രത്യേക അവസരങ്ങളിലും ആഘോഷങ്ങളിലും നമ്മുടെ വിദ്യാർത്ഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുകയാണ് ഇതുലൂടെ. അതോടൊപ്പം കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാനുള്ള പ്രകൃതി ഉദ്യനപാലനത്തിന്  അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ "സ്കൂൾ ന്യൂട്രിഷൻ ഗാർഡൻസ് " എന്ന   പദ്ധതി കൂടി ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചട്ടുണ്ട്.

0 comments: