2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സ്കൂൾ തുറക്കുൽ : സർക്കാർ നിർദ്ദേശങ്ങൾ ഇങ്ങനെ




ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) യോഗത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ

  • 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നിന് തുടങ്ങും.
  • ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകൾ ചർച്ച ചെയ്ത് ഒക്ടോബർ 5 ന് പുറത്തിറക്കും.
  • ആദ്യ ഘട്ടത്തിൽ രാവിലെ മുതൽ ഉച്ച വരെ ക്ലാസുകൾ
  • കുട്ടികളുടെ എണ്ണത്തിനനുസരിച്ച്, സ്ഥാപനം തിരിച്ച് യാത്രാ സൗകര്യം
  • ക്ലാസിൽ 20 മുതൽ 30 വരെ കുട്ടികൾ
  •  ഹയർസെക്കൻഡറി ബാച്ചുകൾക്ക് ഒന്നിടവിട്ട് ക്ലാസുകൾ
  • രക്ഷിതാക്കൾ, സ്റ്റാഫ് അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും
  • കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും
  • സമീപകടകളിൽ കുട്ടിക്കൾ കുട്ടം കൂടുന്നത് നിയന്ത്രിക്കും.
  • ഹാജർ , യൂണിഫോം നിർബന്ധമില്ല
  •  അക്കാദമിക് കലണ്ടർ പുനർക്രമീകരിക്കും 
  • SSK ഗവ: സ്കൂളകൾക്കുള്ള ഗ്രാന്റ് നൽകും, ഇത് വിദ്യാലയം വൃത്തിയാക്കുന്നതിന് വേണ്ടി ഉപയോഗിക്കാം.
  •  വിക്ടേഴ്സ് ക്ലാസ് പുന:ക്രമീകരിച്ച് തുടരും .
  • കോടതി ഇടപെടാത്ത പി.എസ്.സി ഉൾപ്പടെയുള്ള നിയമനം ത്വരിതപ്പെടുത്തും.
  •  സ്കൂൾ ബസ് നടത്തിപ്പിന് വേണ്ടി പ്രാദേശിക സർക്കാരുടെ സഹായം തേടും.
  • സ്കൂൾ വൃത്തിയാക്കുന്നതിൽ അധ്യാപകസംഘടനയുടെ സഹകരണം അഭ്യർത്ഥിച്ചു.
  • അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന് ശേഷം അദാലത്ത് സംഘടിപ്പിക്കും.
  •  എയ്ഡഡ് നിയമനം സ്റ്റേ നീക്കികിട്ടാൻ സർക്കാർ തലത്തിൽ ഇടപെടും.
  • (ക്യൂ. ഐ.പി) ഇതരസംഘടനകളുടെ കൂടെ യോഗം ചേർന്ന് ഇക്കാര്യങ്ങൾ വിശദീകരിക്കും.

0 comments: