2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സ്കൂൾ തുറക്കൽ : ആദ്യ ദിവസങ്ങളിൽ സമ്മർദ്ദം അകറ്റി പിന്നീട് പഠനത്തിലേക്ക്


സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ നേരിട്ട് പുസ്തകത്തിലേക്ക് കടക്കേണ്ട എന്നതാണ് പുതിയ തീരുമാനം.

തുടക്കത്തിൽ കുട്ടികളുടെ സമ്മർദ്ദം ഒഴിവാക്കാനുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക.ശേഷം പ്രത്യേകമായി തയ്യാറാക്കിയ ഫോക്കസ്സ് ഏരിയ വെച്ച് പഠിപ്പിക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധമില്ല.

ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. തുടക്കത്തിൽ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. ബ്രിഡ്ജ് സിലബസ് പ്രൈമറി ക്ലാസുകൾക്ക് വേണ്ടി തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.

ഇതിനോടോപ്പം കുടുതൽ ഇളവുകൾ സർക്കാർ അനുവദിക്കും. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ്‌ നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ, ടെമ്ബോ ട്രാവലറുകൾ എന്നിവക്ക് ഡിസംബർ വരെ നികുതി അടക്കാനുള്ള കാലാവധി നീട്ടിയതായും മന്ത്രി ആന്റണി രാജു അറിയിച്ചു.

അതേ സമയം, അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും വാക്സിനേഷൻ വേഗത്തിലാക്കി കൊണ്ടിരിക്കുകയാണ് .നവംബർ ഒന്നിന് സ്കൂൾ തുറക്കും എന്ന തീരുമാനം വന്നതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്കായി. മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് വാക്സിനേഷൻ നൽകുന്നത്. സംസ്ഥാനത്ത് ആകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. 93 ആണ് അധ്യാപകരുടെ മാത്രം വാക്സിൻ ശതമാനം . ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാർ എടുക്കുന്നുണ്ട്.

0 comments: