2021, സെപ്റ്റംബർ 28, ചൊവ്വാഴ്ച

9 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കു 6000/- രൂപ സ്കോളർഷിപ് : അപേക്ഷ തുടങ്ങി , Begum Hazrath Mahal National Scholarship 2021-22 _ Only For Girls ,Apply Now


ആമുഖം 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂന പക്ഷ  മതവിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന വളരെ ഗ്രാൻറ് ആയിട്ടുള്ള സ്കോളർഷിപ് ആണ് Begum Hazrath mahal national scholarship ,പ്രധാനമായും  സ്കോളര്ഷിപ്പിന്റെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ,തുടർ പഠനത്തിന് വേണ്ടി പ്രയാസപെടുന്ന വിദ്യാർഥികൾക്കു സപ്പോർട്ട് കൊടുക്കുക എന്നതാണ് ,2021-22 അധ്യയന വർഷത്തെ അപേക്ഷ ഇപ്പോൾ തുടങ്ങിയിരിക്കുകയാണ് ,വിദ്യാർഥികൾക്കു ഓൺലൈൻ ആയിട്ട് https://scholarships.gov.in/ വെബ്സൈറ്റ് വഴി അപേക്ഷിക്കാം ,എങ്ങനെ അപേക്ഷ സമർപ്പിക്കാം ,എന്തൊക്കെ രേഖകൾ വേണം,പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ എന്തൊക്കെയാണ് ,എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദമായിട്ട് നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

  • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിനി ഇന്ത്യയിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം 
  • പെൺകുട്ടികൾക്കു മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയു 
  • അപേക്ഷ സമർപ്പിക്കുന്ന പെൺകുട്ടി ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥി ആയിരിക്കണം ( മുസ്ലിം ,ക്രിസ്ത്യൻ ,ജൈന ,ബുദ്ധ ,പാഴ്സി ) വിഭാഗം 
  • 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കു 
  • കഴിഞ്ഞ വർഷത്തെ ബോർഡ് പരീക്ഷക്ക് 50% മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം 
  • കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വില്ലേജിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ആയിരിക്കണം ( അപേക്ഷ നൽകുന്ന കുട്ടിയുടെ അച്ഛന്റെയോ ,അമ്മയുടേയോ ,Guardian ,പേരിൽ ആയിരിക്കണം വരുമാന സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ( 6 മാസത്തിന് മുമ്പ് എടുത്തതായിരിക്കണം) 
  • 18 വയസ്സ് പൂർത്തിയായ കുട്ടി ആണെങ്കിൽ സ്വന്തം സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം ,അല്ലാത്തവർ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എടുക്കണം 

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • സ്കോളർഷിപ് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരം നൽകിയാൽ  യാതൊരു പരിഗണനയും ലഭിക്കാതെ സ്കോളർഷിപ് റദ്ദ് ചെയ്യും ,ആനുകൂല്യം ലഭിക്കില്ല ,അത് കൊണ്ട് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കുക 
  • ഒരു വീട്ടിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കില്ല 
  • നേരത്തെ മറ്റു സ്കോളർഷിപ് അപേക്ഷ സമര്പിച്ചവർ ഈ സ്കോളർഷിപ്പിന് അപേക്ഷ കൊടുക്കേണ്ടതില്ല ,അപേക്ഷ കൊടുക്കാൻ സാധിക്കില്ല 
  • വിദേശത്ത് പഠിക്കുന്നവർക്ക് സ്കോളർഷിപ് അപേക്ഷ കൊടുക്കാൻ സാധിക്കില്ല 
  • സ്കോളർഷിപ് അപേക്ഷ പൂർണമായും സൗജന്യമാണ് യാതൊരു രീതിയിൽ ഉള്ള ഫീസ് ,ചാർജ് വേണ്ട 
  • അത് പോലെ വിദ്യാർത്ഥിനികൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അപേക്ഷ നൽകുന്ന കുട്ടിയുടെ ആധാർ നമ്പർ കറക്റ്റ് ആയിട്ട് നൽകണം ,ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് ആയിട്ട് ലിങ്ക് ചെയ്തിരിക്കണം ,അപേക്ഷ നൽകുന്ന കുട്ടിയുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം ,ജോയിന്റ് അക്കൗണ്ട് ആയാലും മതി 
  • അപേക്ഷയിൽ ബാങ്ക് വിവരണങ്ങൾ നൽകുമ്പോൾ തെറ്റായ വിവരം നൽകിയാൽ ആനുകൂല്യം ലഭിക്കില്ല അത് കൊണ്ട് ബാങ്ക് അക്കൗണ്ട് നമ്പർ ,IFSC കോഡ് എല്ലാം കറക്റ്റ് ആയിട്ട് നൽകുക 
  • ബാങ്ക് അക്കൗണ്ട് നിലവിൽ ആക്റ്റീവ് ആയതായിരിക്കണം 
സ്കോളർഷിപ് തുക 

  • 9 ക്ലാസ് മുതൽ 10 ക്ലാസ്സ് വരെ 5000/-( വർഷത്തിൽ ) 
  • പ്ലസ് വൺ മുതൽ പ്ലസ് ടു വരെ 6000/- ( വർഷത്തിൽ )
 
സ്കോളർഷിപ് പുതുക്കൽ 

കഴിഞ്ഞ വര്ഷം അപേക്ഷ സമർപ്പിച്ച ഒരു കുട്ടിക്ക് ഈ വർഷംപുതിയ  അപേക്ഷ നൽകേണ്ട ആവിശ്യം ഇല്ല , കഴിഞ്ഞ വർഷത്തെ അപേക്ഷ വെച്ച് പുതുക്കിയാൽ  മതിയാകും 

10 ക്ലാസ്സിൽ അപേക്ഷ സമർപ്പിച്ച കുട്ടി പ്ലസ് വൺ ക്ലാസ്സിൽ നേരത്തെ നൽകിയ അപേക്ഷ വെച്ച് പുതുക്കാൻ സാധിക്കില്ല ,മറിച്ച് പുതിയ അപേക്ഷ ആയിട്ട് കൊടുക്കണം 

എന്തൊക്കെ രേഖകൾ ആവിശ്യമാണ് 
  • കഴിഞ്ഞ ബോർഡ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റ് 
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  • ആധാർ കാർഡ് 
  • ബാങ്ക് പാസ്ബുക്ക് കോപ്പി 
  • Passport Size Photo
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

https://scholarships.gov.in/

ശേഷം നിങ്ങൾ പുതിയ അപേക്ഷ ആണെങ്കിൽ രജിസ്റ്റർ എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,


  • ശേഷം നിങ്ങൾക് പുതിയ ഒരു പേജ് ഓപ്പൺ ആകും അതിൽ 3 കണ്ടിഷൻ ടിക് ചെയ്തിട്ട് Continue കൊടുക്കുക 


  • തുടർന്നു നിങ്ങൾക് രജിസ്റ്റർ  അപ്ലിക്കേഷൻ ഫോം ലഭിക്കും ,വളരെ വെക്തമായി പൂരിപ്പിച്ച് Submit കൊടുക്കുക 



  • തുടർന്നു നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന Application Number ,നിങ്ങളുടെ Date Of Birth പാസ്സ്‌വേർഡ് ഉം ആകും ശേഷം ലോഗിൻ കൊടുക്കുക 


  • തുടർന്നു നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന Application Number ,നിങ്ങളുടെ Date Of Birth പാസ്സ്‌വേർഡ് ഉം ആകും ശേഷം ലോഗിൻ കൊടുക്കുക 


  • തുടർന്ന് നിങ്ങൾക്ക് അപേക്ഷ ഫോം ലഭിക്കും അത് വളരെ വെക്തമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക 
പൂരിപ്പിച്ച അപേക്ഷ പ്രിന്റ് സ്കൂളിൽ കൊണ്ട് പോയി കൊടുക്കേണ്ട ആവിശ്യം ഇല്ല 

0 comments: