2021, സെപ്റ്റംബർ 25, ശനിയാഴ്‌ച

25/09/21 Today's top education news; ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                    


നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം . ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ മാസം മുതൽ http://scertkerala.gov.in ൽ അപേക്ഷകൾ ഓൺലൈനായി ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾ SCERT വെബ്സൈറ്റിൽ ലഭ്യമാണ്.

സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

ഓഗസ്റ്റ് 14ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in, prd. ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്.

പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ ഫോർ വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ 2022 ജനുവരി മാസം മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, 314

നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന് ഒക്ടോബർ വരെ വനിതകൾക്കും അപേക്ഷിക്കാം.

നവംബർ 14ന് നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം വനിതകൾക്കും ഈ വർഷംമുതൽ അപേക്ഷിക്കാം.https://www.nda.nic.in/ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും വനിതകൾക്ക് ഈ വർഷംമുതൽ തന്നെ അപേക്ഷിക്കാൻ അവസരം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതനുസരിച്ച് ഒക്ടോബർ 8ന് വൈകിട്ട് 6വരെ വനിതകൾക്കും അപേക്ഷിക്കാമെന്നു യു.പി.എസ്.സി അറിയിച്ചിട്ടുണ്ട്. വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കം ആവശ്യമുള്ളതിനാൽ 2022 മെയ് മുതൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ സർക്കാരിന്റെ നിലപാട് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂൺ 9ന് പ്രസിദ്ധീകരിച്ച പൊതുമാനദണ്ഡങ്ങൾ പ്രകാരം വനിതകൾക്കും അപേക്ഷ സമർപ്പിക്കാം. പുതിയ മാറ്റമനുസരിച്ച് വനിതാ കേഡറ്റുമാരുടെ പ്രവേശനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയും (എൻഡിഎ) ഒരുങ്ങുകയാണ്. വനിതാ പ്രവേശനത്തിന് മുന്നോടിയായി അവരുടെ പരിശീലനത്തിന് ആവശ്യമായ സംവിധാനങ്ങളും, പുതുക്കിയ മെഡിക്കൽ മാനദണ്ഡങ്ങളും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രം സജ്ജമാക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ് 

 പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ് നിഹാദിന് മാത്രമായി പ്രത്യേകം പരീക്ഷ നടത്താനാണ് കോടതിയുടെ ഉത്തരവ്. സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അപേക്ഷ സ്കൂളിൽനിന്ന് കൈമാറാത്തതിനാൽ അവസരം നഷ്ടമായി എന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഈ വർഷം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഫിസിക്സ് ഒഴികെ എല്ലാ വിഷയങ്ങളിലും നിഹാദ് ഉപരിപഠന യോഗ്യതാ മാർക്ക് നേടിയിരുന്നു. തുടർന്ന് ഫിസിക്സ് സേ പരീക്ഷയ്ക്കായി നിശ്ചിത ഫീസടച്ച ചെലാൻ സഹിതം അപേക്ഷ സ്കൂളിൽ സമർപ്പിച്ചു. ഓഗസ്റ്റ് 17ന് നടന്ന സേ പരീക്ഷ എഴുതാനായി കണ്ണൂർ എച്ച്.എസ്.എസില പരീക്ഷാ ഹാളിൽ എത്തിയപ്പോൾ പട്ടികയിൽ പേരില്ലെന്ന് പറഞ്ഞു. ഇതുകൊണ്ട് എഴുതാൻ കഴിഞ്ഞില്ല. സ്കൂളിൽനിന്ന് അപേക്ഷ അധികൃതർക്ക് കൈമാറിയിരുന്നില്ല. വീണ്ടും അവസരം നൽകണമെന്ന ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു വിദ്യാർഥിക്കു മാത്രമായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിഹാദിന്റെ പിതാവ് നൗഷാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പ്രകാരമാണ് വിദ്യാർത്ഥിക്കായി ഫിസിക്സ് പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് 2 മാസത്തിനകം പരീക്ഷ നടത്തണം.  

                  University Announcements

Kerala University:                                          കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ., 2018 അഡ്മിഷൻ റെഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ജൂണിൽ നടത്തിയ എം.എ. ലിംഗ്വിസ്റ്റിക്സ് 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2013 സ്കീം) (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്മെന്റ്), (2008 സ്കീം) (സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്സിചാൻസ്) സെപ്റ്റംബർ 2020, എന്നീ പരീക്ഷകളുടെ എല്ലാ ബ്രാഞ്ചുകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഒക്ടോബർ 5 വരെ അപേക്ഷിക്കാം. കരട് മാർക്കിസ്റ്റ് ലഭിക്കാൻ പരീക്ഷാർത്ഥിയുടെ വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എ. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 6. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല സെപ്റ്റംബർ 27 ലെ പരീക്ഷകൾ മാറ്റി

കേരളസർവകലാശാല സെപ്റ്റംബർ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാണ്.

ഹോസ്റ്റലുകൾ പ്രവർത്തിക്കും

കേരളസർവകലാശാലയുടെ കാര്യവട്ടം, തൈക്കാട് ഹോസ്റ്റലുകൾ ഒക്ടോബർ 1 മുതൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതാണ്.

ടൈംടേബിൾ

കേരളസർവകലാശാല 2021 സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി (2015 സ്കീം - റെഗുലർ, ഇംപ്രൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.കേരളസർവകലാശാല ഒക്ടോബർ 27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2021 ഒക്ടോബർ 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്സ്) (2020 സ്കീം റെഗുലർ, 2018 സ്കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ./ ബി.എസ്സി./ബി.കോം. (ബി.കോം. ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് ഒഴികെ)/ ബി.ബി.എ./ബി.സി.എ./ബി.വോക് ബി.എസ്.ഡബ്ല്യൂ./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്. കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്/ ഹാൾടിക്കറ്റുമായി (ഇ.ജെ.കകക - മൂന്ന്) സെക്ഷനിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

ബി.എച്ച്.എം.സി.റ്റി. കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കുറ്റിച്ചലിലെ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ആലപ്പുഴ കരുവാറ്റയിലെ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ആലപ്പുഴ തുറവൂരിലെ ശ്രീനാരായണഗുരു മെമ്മോറിയൽ കാറ്ററിംഗ് കോളേജ് എന്നീ കോളേജുകളിലെ 2021 - 22 അദ്ധ്യയന വർഷത്തേക്കുളള ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്കുളള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Kannur University:                                      കണ്ണൂർ സർവകലാശാല

പി. എച്ച്.ഡി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2021-22 വർഷത്തിലെ പി.എച്ച്.ഡി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 25.09.2021 മുതൽ 11.10.2021 വരെ സർവ്വകലാശാലവെബ്സൈറ്റിൽ (www. kannuruniversity.ac.in) ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ഡയറക്ടർ, റിസേർച് ഡയറക്ടറേറ്റ്, കണ്ണൂർ സർവ്വകലാശാല, താവക്കര ക്യാംപസ്, കണ്ണൂർ, 670002 എന്ന വിലാസത്തിൽ 15.10.2021 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.(www. kannuruniversity.ac.in)

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പി ജി പ്രവേശനം : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ പി ജി പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്തു അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷൻ മാറ്റാനും 2021 സെപ്റ്റംബർ 29 05:00 PM വരെ വിദ്യാർഥികൾക്ക് അവസരമുണ്ട്.

അപേക്ഷയിലെ പേര്, ജനനതിയ്യതി എന്നീവയിലെ പിഴവുകൾ തിരുത്താൻ അപ്ലിക്കേഷൻ നമ്പറും ആവശ്യമായ രേഖകളും സഹിതം pgsws@kannuruniv.ac.in എന്ന ഇ മെയിലിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021 സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261,7356948230 e-mail Id: pgsws@kannuruniv.ac.in

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് പട്ടിക വർഗ വിഭാഗത്തിനായി(Scheduled Tribe) സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 28, ചൊവ്വാഴ്ച രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഫോൺ: 9895649188.

എം. എസ്.സി. എൺവിരോൺമെൻറൽ സയൻസ് - NRI സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൺവിരോൺമെന്റൽ സ്റ്റഡീസിൽ എം. എസ്.സി. എൺവിരോൺമെൻറൽ സയൻസ് പ്രോഗ്രാമിന് 3 NRI സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ സെപ്റ്റംബർ 29ന് മുൻപായി ഓഫീസിൽ അപേക്ഷ സമർപ്പികേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8301862652,9847081677

എം എസ് സി മോളിക്യുലർ ബയോളജി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യുലർ ബയോളജി കോഴ്സിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഒഴിവുണ്ട് യോഗ്യരായ വിദ്യാർത്ഥികൾ സെപ്റ്റംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ് ഫോൺ: 9663749475, 04672284256

ഇന്റേണൽ മാർക്ക് സമർപ്പണം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (ഒക്റ്റോബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 29.09.2021 മുതൽ 08.10.2021 (വൈകുന്നേരം 5 മണി) വരെ സമർപ്പിക്കാം.

0 comments: