2021, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

കർഷകർക്ക് സന്തോഷ വാർത്ത: പിഎം കിസാൻ തുക ഇപ്പോൾ 6000ന് പകരം 36000 രൂപ ലഭിക്കും

                                             

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മോദി സർക്കാർ (Modi government) നിരവധി പദ്ധതികൾ ആരംഭിച്ചു. ഈ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് പിഎം കിസാൻ സമ്മാൻ നിധിയാണ്.

ഈ പദ്ധതി (PM Kisan) പ്രകാരം രാജ്യത്തൊട്ടാകെയുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 6000 രൂപ അയയ്ക്കുന്നു. ഈ പണം ഒരു വർഷത്തിൽ മൂന്ന് തുല്യ ഗഡുക്കളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന കർഷകർക്ക് ഇപ്പോൾ ഒരു സന്തോഷ വർത്തയുണ്ട്. എന്തെന്നാൽ ഇനി ഈ കർഷകർക്ക് പ്രതിവർഷം 6000 രൂപയല്ല പകരം 36000 രൂപ ലഭിക്കും.നിങ്ങളും PM കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താവാണെങ്കിൽ നിങ്ങൾക്കും എല്ലാ മാസവും 3000 രൂപ ലഭിക്കും. ഇതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം..

നിങ്ങൾക്ക് പ്രതിമാസം 3000 രൂപ ലഭിക്കും

കർഷകർക്ക് കിസാൻ മൻ ധൻ യോജന (PM Kisan Man Dhan Yojna) പ്രകാരം പെൻഷനുള്ള ക്രമീകരണങ്ങൾ മോദി സർക്കാർ ചെയ്തിട്ടുണ്ട്. ഈ സ്കീം അനുസരിച്ച് 60 വയസ്സ് പ്രായമുള്ള കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ (Kisan Pension) ലഭിക്കും. ഏതൊരു കർഷകനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനായി പ്രത്യേക രേഖകൾ ആവശ്യമില്ല.

ഈ കർഷകർക്ക് ആനുകൂല്യം ലഭിക്കും

  • 18 മുതൽ 40 വയസ്സുവരെയുള്ള കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
  • കർഷകരുടെ കയ്യിൽ പരമാവധി 2 ഹെക്ടർ കൃഷി ചെയ്യാവുന്ന ഭൂമി ഉണ്ടായിരിക്കണം. 
  • ഈ സ്കീമിൽ പ്രായം അനുസരിച്ച് രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

പൈസ നിക്ഷേപിക്കേണ്ട കണക്ക്

18 വയസ്സുള്ള കർഷകർക്ക്:            പ്രതിമാസം 55രൂപ 

30 വയസ്സുള്ള കർഷകർക്ക്:            പ്രതിമാസം 110രൂപ

55 വയസ്സുള്ള കർഷകർക്ക്:            പ്രതിമാസം 200രൂപ

ഈ സമയത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രയോജനപ്പെടുത്തുന്നവർക്ക് മൻ ധൻ യോജനയിൽ നിന്നും പണം മാറ്റം. ഇതിനായി പ്രത്യേകം പണം നിക്ഷേപിക്കേണ്ട ആവശ്യമില്ല.

0 comments: