2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

20/09/2021 ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ; Today's Top education news

                                     


പ്ലസ്‌വൺ ഒന്നാം അലോട്ട്മെന്റ് പ്രവേശനം 23 മുതൽ

ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനം 23 മുതൽ ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 23ന് രാവിലെ 9 മുതൽ പ്രവേശനം ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 23 മുതൽ ഒക്ടോബർ ഒന്നുവരെ കോവിഡ്ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allotment Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി

ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം നാളെ (സെപ്റ്റംബർ 21) വരെ അപേക്ഷ സമർപ്പിക്കാനാകും.

അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയത്. സെപ്റ്റംബർ 21ന് രാത്രി 8 വരെ ഓൺലൈനായി ഫീസടയ്ക്കാനാകും.

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in സന്ദർശിക്കുക. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിശ്ചിത കട്ടോഫ് മാർക്കുള്ളവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. സെപ്റ്റംബർ 25 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകും. ഒക്ടോബർ 3നാണ് പരീക്ഷ. ഫലം ഒക്ടോബർ 15ന് പ്രഖ്യാപിക്കും.

മൂന്ന് മണിക്കൂർ വീതമുള്ള രണ്ടു പേപ്പറുകളാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലുള്ളത്. അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന JEE Advanced 2021 ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കും. അവിടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.

ലോഗിൻ ചെയ്യുന്നതോടെ ജെ.ഇ.ഇ അഡ്വാൻസ്ഡ് അപേക്ഷാ ഫോം കാണാം. ഇത് പൂരിപ്പിച്ചതിന് ശേഷം നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യുക. ജെ.ഇ.ഇ അഡ്വാൻസ്ഡ് രജിസ്ട്രേഷൻ ഫീസ് അടച്ചതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യാം. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.

ജനറൽ വിഭാഗക്കാർക്ക് 2800 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 1400 രൂപ അടച്ചാൽ മതിയാകും.

വിക്ടേഴ്സ് സെപ്റ്റംബർ 21 ചൊവ്വാഴ്ച ക്ലാസുകൾക്ക് അവധി   

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ 21 ചൊവ്വാഴ്ച ഉണ്ടായിരിക്കുന്നതല്ല. പകരം ക്ലാസുകൾ സെപ്റ്റംബർ 25 ശനിയാഴ്ച ഉണ്ടായിരിക്കും.

'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 'ഫസ്റ്റ്ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

                 University Announcements

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള വടകര ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരും മറ്റും വിവരങ്ങളും വെബ്സൈറ്റിൽ (www. uoc.ac.in)

എം.എഡ്. റാങ്ക്ലിസ്റ്റ്

കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറൽ മെറിറ്റിലേക്ക് 27 നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്മെന്റ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സർവകലാശാലാ വിഭാഗങ്ങളിൽ/കോളേജുകളിൽ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാൽ വൈകി വരുന്നവർക്ക് പ്രവേശനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്സൈറ്റിൽ ലഭ്യമാകും (https://admission. uoc.ac.in), ഫോൺ : 0494 2407016, 017

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.എസ് സി., ബി.എസ് സി. ആൾട്ടർനേറ്റ് പാറ്റേൺ കോംപ്ലിമെന്ററി കോഴ്സിന്റെ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 30-ന് നടക്കും.സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.എച്ച്.എ. 2016 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് സ്പെഷ്യൽ പരീക്ഷ ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷൻ വിദ്യാർത്ഥികളിൽ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റർ നവംബർ 2020, ആറാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

സ്പെഷ്യൽ പരീക്ഷ

സ്പോർട്സ്, എൻ.സി.സി. ക്യാമ്പുകൾ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി. ബി.കോം. നവംബർ 2019 റഗുലർ പരീക്ഷക്ക് ഹാജരാകാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ ഒക്ടോബർ 5 മുതൽ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു.ജി മൂന്നാം ഘട്ട അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

2021 - 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെൻറ് http://www. admission. kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെൻറിൽ ആദ്യമായി (First time) അലോട്ട്മെൻറ് ലഭിച്ചവർ സെപ്റ്റംബർ 22 ന് അകം SBI e-pay വഴി അഡ്മിഷൻ ഫീസ് നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെൻറ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/ രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.അലോട്ട്മെൻറ് ലഭിച്ചവർ Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻറ് റദ്ദാക്കുന്നതാണ്. ഇപ്രകാരം അലോട്മെന്റിൽ നിന്നും പുറത്താകുന്നവരെ യാതൊരുകാരണവശാലും അടുത്ത അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല.

അലോട്ട്മെൻറ് ലഭിച്ചവർ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെൻറ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 22.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്.

ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെൻറിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെൻറ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

നാലാം അലോട്ട്മെൻറ് : 23.09.2021 കോളേജ് പ്രവേശനം

മൂന്നാം അലോട്ട്മെൻറിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് നാലാം ഘട്ട അലോട്ട്മെൻറ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന് നാല് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെൻറിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്). അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെൻറ് മെമ്മോ നാലാം അലോട്ട്മെൻറിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെൻറ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട്, അലോട്മെന്റ് മെമ്മോ

2.രജിസ്ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിൻറെ പ്രിൻറ് ഔട്ട്

3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

5. വിടുതൽ സർട്ടിഫിക്കറ്റ്

6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്

7. കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്

8. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)

9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്

10. HSE,VHSE,THSE,CBSC,CISCE,NIOS, co പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിൻറെ വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്.


0 comments: