2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷിക്കാം

                                         

2020 21 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ, ടി.ടി.സി തുടങ്ങിയ കോഴ്സുകളിൽ ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ളാസും നേടിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പ് പ്രോത്സാഹന സമ്മാനം നൽകുന്നു.

ഇതിനായി വിദ്യാഭ്യാസ ആനുകൂല്യ വിതരണ വെബ്സൈറ്റായ ഇ - ഗ്രാന്റ്സ് 3.0ൽ വിജയിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റ് (സർട്ടിഫിക്കറ്റ്), ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയവ അപ്ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം. പ്രിന്റ് ഔട്ട് അനുബന്ധരേഖകൾ സഹിതം വിദ്യാർത്ഥിയുടെ താമസ പരിധിയിലുളള ബ്ലോക്ക് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസിലെത്തിക്കണമെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

0 comments: