2021, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


കേരളത്തിൽ സ്ക്കൂൾ തുറക്കാൻ സാധ്യത: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിൽ അനുകൂല സാഹചര്യം വന്നാൽ സ്കൂളുകൾ തുറക്കാൻ സാധ്യത എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അധ്യാപകർക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നുണ്ട്.16 മാസക്കാലത്തിലേറെയായി കുട്ടികൾ വീടകളിലാണ്.

സംഘം ചേർന്ന് കളിയ്ക്കുമ്പോഴും ഇടപഴകുമ്പോഴുമാണ് വൈകാരികവും സാമൂഹികവുമായ വളർച്ചയും വികാസവും കുട്ടികളിൽ ഉണ്ടാകുന്നത് വീടുകളിൽ ദീർഘകാലം കഴിഞ്ഞു കൂടേണ്ടിവന്ന കുട്ടികളുടെ ജീവിത രീതികേളയും ശീലങ്ങളേയും വലിയ തോതിൽ മാറ്റിയിട്ടുണ്ട്. സ്കൂൾ തുറന്നു കഴിഞ്ഞാൽ കുട്ടികൾക്ക് വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

JEE മെയിൻ ഫലപ്രഖ്യാപനം ഉടൻ

JEE മെയിൻ സെഷൻ 4 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും.

ഉദ്യോഗാർത്ഥികൾക്ക് സ്കോർ/റാങ്ക് കാർഡുകൾ അയയ്ക്കില്ല. പകരം JEE (മെയിൻ) വെബ്സൈറ്റിൽ നിന്ന് http://jeemain.nta.nic.in സ്കോർ/റാങ്ക് കാർഡുകൾ ഡൗൺലോഡ് ചെയ്യണം.

ആന്ധ്രാപ്രദേശിലെ NIT യിൽ എംടെക്:അവസാന തിയതി ഇന്ന്

ആന്ധ്രാപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി സെപ്റ്റംബർ 10 വരെ ആണ്.

വിക്ടേഴ്സ് ചാനൽ, സെപ്റ്റംബർ 11 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 11 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഫസ്റ്റ്ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www. victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

               

                University                                Announcements


           കേരള സർവകലാശാല

സ്പോർട്സ് ക്വാട്ട പ്രവേശനം

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോർട്സ്ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ സെപ്റ്റംബർ 14 - നകം രേഖാമൂലം പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ബി.എ മ്യൂസിക് പ്രവേശനം

കേരളസർവകലാശാലയുടെ ഒന്നാം വർഷ ബി.എ. മ്യൂസിക്ക് പ്രവേശനത്തിന് നീറമൺകര എൻ.എസ്.എസ്. കോളേജിൽ സെപ്റ്റംബർ 14 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവൺമെന്റ് വനിതാകോളേജിൽ സെപ്റ്റംബർ 15 നും, കൊല്ലം എസ്. എൻ.വനിതാ കോളേജിൽ സെപ്റ്റംബർ 16 നും പ്രവേശനം നടത്തുന്നു. സെപ്റ്റംബർ 13-ന് റാങ്ക് പട്ടിക അതത് കോളേജുകളിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മേൽ പറഞ്ഞ തീയതികളിൽ അതത് കോളേജുകളിൽ രാവിലെ 11 മണിക്കു മുൻപായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിനെ സമീപിക്കണം. സർവകലാശാലയിലേക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല.

പരീക്ഷാഫലം

കേരളസർവകലാശാലയുടെ ഡിസംബർ 2020 ൽ നടത്തിയ നാല്, ആറ് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ (സി.ബി.സി.എസ്. - സി.ആർ.) ബി.കോം. കൊമേഴ്സ് ആന്റ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (റെഗുലർ - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2015, 2016 & 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

കേരളസർവകലാശാല 2021 സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) (റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാലയുടെ ജർമ്മൻ അ (Deutsch A1) പരീക്ഷകൾ സെപ്റ്റംബർ 16 ന് ആരംഭിക്കുന്നതാണ്. 

കേരളസർവകലാശാലയുടെ മൂന്നാം വർഷം, നാലാം വർഷം & അഞ്ചാം വർഷ എൽ.എൽ.ബി. (പഞ്ചവത്സരം) (1998 അഡ്മിഷന് മുൻപുളളത് – ഓൾഡ് സ്കീം) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 20, ഒക്ടോബർ 11, നവംബർ 8 തീയതികളിൽ ആരംഭിക്കുന്നതാണ്.

സൂക്ഷ്മപരിശോധന, പുനർമൂല്യനിർണ്ണയം

കേരളസർവകലാശാല സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. സ്പെഷ്യൽ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.

എം.ബി.എ. അഡ്മിഷൻ - പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം.) എം.ബി.എ. (ഫുൾടൈം കോഴ്സിലേക്കുളള 2021 - 23 വർഷത്തെ പ്രവേശനത്തിനുളള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസർവകലാശാല സെപ്റ്റംബർ 14 മുതൽ ആരംഭിക്കുന്ന ബി.എ.ആന്വൽ മെയിൻ, സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷകൾക്ക് ചില പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്. തിരുവനന്തപുരം എം.ജി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്ലൈൻ വിദ്യാർത്ഥികളും കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളും തിരുവനന്തപുരം കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ.ഇൻസ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരം എം.ജി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓൺലൈൻ വിദ്യാർത്ഥികൾ കല്ലമ്പലം കെ.റ്റി.സി.റ്റി.ആർട്സ് ആന്റ് സയൻസ് കോളേജിലും തിരുവനന്തപുരം ഗവ.ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ വാഴച്ചാൽ ഇമ്മാനുവേൽ കോളേജിലും തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ തിരുവനന്തപുരം ഗവ.വിമൻസ് കോളേജിലും ചെമ്പഴന്തി എസ്.എൻ.കോളേജ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ തോന്നയ്ക്കൽ എ.ജെ.കോളേജിലും തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി, മലയാളം, സോഷ്യോളജി മെയിൻ ഓൺലൈൻ) വിദ്യാർത്ഥികളും കാഞ്ഞിരംകുളം കെ.എൻ.എം. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളും കാഞ്ഞിരംകുളം കെ.എൻ.എം. സെൽഫി ഫിനാൻസിംഗ് കോളേജിലും ആറ്റിങ്ങൽ ഗവ.കോളേജ്പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി, ഇംഗ്ലീഷ് മെയിൻ ഓൺലൈൻ) വിദ്യാർത്ഥികൾ ആറ്റിങ്ങൽ നഗരൂർ ശ്രീശങ്കരവിദ്യാപീഠംത്തിലും പരീക്ഷ എഴുതേണ്ടതാണ്.


നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി മെയിൻ പെൺകുട്ടികൾ, ഓഫ്ലൈൻ) വിദ്യാർത്ഥികൾ നെടുമങ്ങാട് കെ.യു.സി.റ്റി.ഇ. കോളേജിലും നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഹിസ്റ്ററി മെയിൻ ആൺകുട്ടികളും അറബിക്, ഇക്കണോമിക്സ് മെയിൻ) വിദ്യാർത്ഥികളും ചെമ്പഴന്തി എസ്.എൻ.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.


നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (സോഷ്യോളജി, ഇംഗ്ലീഷ് മെയിൻ) വിദ്യാർത്ഥികൾ പിരപ്പൻകോട് യു.ഐ.റ്റി. കോളേജിലും കൊല്ലം എഫ്.എം.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ കൊല്ലം എസ്.എൻ.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.


ചേർത്തല എസ്.എൻ.കോളേജ്, ആലപ്പുഴ സെന്റ്.ജോസഫ്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി.കോളേജിലും മാവേലിക്കര ബിഷപ് മൂർ കോളേജ്, നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ കായംകുളം എം.എസ്.എം.കോളേജിലും പന്തളം എൻ.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ അടൂർ സെന്റ്.സിറിൾസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

മറ്റു വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. ഓഫ്‌ലൈൻ വിദ്യാർത്ഥികൾ പുതിയതായി അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.

             എംജി സർവകലാശാല

പരീക്ഷാ ഫലം

2021 ജനവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്സ് ) - ( 2016 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

 മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്

2021 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) - റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

അപേക്ഷാ തീയതി

ബി.ടെക് (സി.പി.എ.എസ്) ഒന്നു മുതൽ 5 വരെ സെമസ്റ്റർ (2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ആറാം സെമസ്റ്റർ - (2015, 2016 അഡ്മിഷൻ - സപ്ലിമെന്ററി 2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 20 മുതൽ 22 വരെയും 525 രൂപ ഫൈനോടെ സെപ്തംബർ 23നും 1050 രൂപാ സൂപ്പർഫൈനോടെ സെപ്തംബർ 24 നും സർവ്വകലാശാല ഓഫീസിൽ അപേക്ഷ സ്വീകരിക്കും. 

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വ കലാശാലയിൽ ശുചീകരണ ജോലികൾ ചെയ്യുന്നതിന് മൂന്ന് മാസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ദിവസം രണ്ട് മണിക്കൂർ ജോലിക്ക് 125 രൂപാ നിരക്കിൽ വേതനം ലഭിക്കും. അപേക്ഷകർ സർവ്വകലാശാലയുടെ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും 21 വയസ്സ് പൂർത്തിയാക്കിയവരും 60 വയസ് കഴിയാത്തവരുമായിരിക്കണം. പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല.താത്പര്യമുള്ളവർ പേര്, മേൽവിലാസം,ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ യോ ആധാർ കാർഡിന്റെ യോ പകർപ്പ് സഹിതം അസിസ്റ്റൻറ് രജിസ്ട്രാർക്ക് (ഭരണ വിഭാഗം) ലഭിക്കേണ്ട അവസാന തീയ്യതി സെപ്തംബർ 30.

ഹാൾടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടണം

സെപ്തംബർ 14,15,16 തീയതികളിൽ നടക്കുന്ന Ph.D കോഴ്സ് വർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തടസം നേരിടുന്നവർ സെപ്തംബർ 13 തിങ്കളാഴ്ച 4 മണിക്ക് മുൻപായി ഇ.ബി 14 സെക്ഷനുമായോ, 9446053732 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടണം. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ ഒപ്പ് വാങ്ങാൻ സാധിക്കാത്ത പക്ഷം തങ്ങൾക്ക് ലഭിച്ചിട്ടുള്ള സെന്റർ ഐഡൻറ്റിറ്റി കാർഡ് അല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ ഐ.ഡി പരീക്ഷാസെന്ററുകളിൽ ഹാജരാക്കേണ്ടതാണ്.

         കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമർപ്പിക്കാം. സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. സ്പോർട്സ് ക്വാട്ട അപേക്ഷകർ അപേക്ഷയുടെ പ്രിന്റ് ഔട്ടും  അനുബന്ധരേഖകളും സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ അയക്കണം. വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്പോർട്സ്, ഡിഫൻസ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങൾക്ക് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്ലിസ്റ്റ് കോളേജുകളിലേക്ക് നൽകുകയും അതത് കോളേജുകൾ പ്രവേശനം നൽകുകയും ചെയ്യും. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ (admission.uoc.ac.in) ഫോൺ - 0494 2407016, 017

സ്പെഷ്യൽ ബി.എഡ്. പ്രവേശനം

2021 അദ്ധ്യയന വർഷത്തെ സ്പെഷ്യൽ ബി.എഡ്. പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.സി.,എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. 

ഇന്റഗ്രേറ്റഡ് പി.ജി. അപേക്ഷ തിരുത്താം

കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം ഫൈനൽ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ 17 വരെ അവസരം. രജിസ്റ്റർ നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. ഓപ്ഷനുകൾ കൂട്ടിച്ചേർക്കലുകൾ എന്നിവ ഒഴികെ എല്ലാം ലോഗിൻ ചെയ്ത് തിരുത്താം. തിരുത്തൽ വരുത്തി അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്തതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

എൻ.എസ്.എസ്. ഗ്രേസ്മാർക്ക് അപേക്ഷ

നാലാം സെമസ്റ്റർ ബി.എസ്.സി., ബി.സി.എ. ഏപ്രിൽ 2020 പരീക്ഷയിൽ എൻ.എസ്.എസ്. ഗ്രേസ്മാർക്കിന് അർഹതയുള്ളവർ 15-ന് മുമ്പായി പരീക്ഷാഭവൻ ബി.എസ് സി. വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതൽ 2018 വരെ പ്രവേശനം നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 23-ന് തുടങ്ങും.


മൂന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2019 റഗുലർ പരീക്ഷ 20-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

2019 സ്കീം, 2019 പ്രവേശനം നാലാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്സ് ജൂലൈ 2021 പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റർ ബി.എസ് സി. അക്വാ കൾച്ചർ, ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയൻസ് ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


അവസാനവർഷ എം.എ. എക്കണോമിക്സ് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.


അവസാനവർഷ എം.എ. സംസ്കൃത സാഹിത്യ (സ്പെഷ്യൽ) ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയം

നാലാം സെമസ്റ്റർ ബി.എസ് സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 15 വരെയും ആറാം സെമസ്റ്റർ ബി.എസ് സി. ബി.സി.എ. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 24 വരെയും അപേക്ഷിക്കാം. 

            കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബി. എ. ഹിന്ദി, മൂന്നാം സെമസ്റ്റർ ബി. ബി. എ. നവംബർ 2020 സ്പോർട്സ് സ്പെഷ്യൽ പരീക്ഷകൾ വിജ്ഞാപനം ചെയതു. പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 14.09.2021 നകം കായിക പഠന ഡയറക്റ്റർക്ക് സമർപ്പിക്കണം.

ഹോൾടിക്കറ്റ്

15.09.2021 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പടെ), നവംബർ 2019 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 24.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മൂന്നാം വർഷ വിദൂര വിദ്യാഭ്യസ ബി. കോം., ബി. ബി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷകളുടെയും ബി. കോം കോവിഡ് സ്പെഷ്യൽ (മാർച്ച് 2020) പരീക്ഷകളുടെയും ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പി എടുത്തു സൂക്ഷിക്കണം. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും.

പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 - കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ( ECE & AEI) വിഭാഗം പ്രായോഗിക പരീക്ഷകൾ 13.09.2021നും ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 27.09.2021, 28.09.2021 തീയതികളിലും വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

0 comments: