2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  നീറ്റ് പരീക്ഷ നാളെ; പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം

നാളെ നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് പുറത്തിറക്കി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് നേരത്തേ തന്നെ എടുത്തിരുന്നവർ പുതിയതു ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശമുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ http:// ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റിൽനിന്ന് അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രയാസം നേരിടുന്നവർ 011 40759000 എന്ന ടെലിഫോൺ നമ്പറിലോ neet@nta.ac.in എന്ന ഇ മെയിൽ ഐ.ഡിയിലോ പരാതിപ്പെടണം. നാളെ ഉച്ച തിരിഞ്ഞ് 2 മുതൽ 5 വരെയാണ് പരീക്ഷ.

അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ് (12ലെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് | ഡ്രൈവിങ് ലൈസൻസ് / സർക്കാർ നൽകിയ മറ്റു തിരിച്ചറിയൽ രേഖ ഇവയിലൊന്ന്). മറ്റു തിരിച്ചറിയൽ രേഖ, അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി, മൊബൈൽ ഫോണിലെ ഇമേജ് മുതലായവ സ്വീകരിക്കില്ല. ഡ്രസ് കോഡ് പാലിക്കണം. ഹാളിൽ കയറുന്നതിനു മുൻപ് എല്ലാവർക്കും പുതിയ എൻ95 മാസ്ക് തരും. ഇതു മാത്രമേ അവിടെ ഉപയോഗിക്കാവൂ.

വിക്ടേഴ്സ് ചാനൽ, സെപ്റ്റംബർ 12 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 12 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 'ഫസ്റ്റ്ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www. victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

0 comments: