2021, സെപ്റ്റംബർ 1, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി.

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷപരീക്ഷാടൈംടേബിളുകൾപുതുക്കി.സെപ്റ്റംബർ ആറു മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ 6 മുതൽ 27 വരെയാകും. വിദ്യാർഥികൾക്ക്പരീക്ഷകൾക്കുള്ളഇടവേളവർധിപ്പിച്ചുകൊണ്ട്തയ്യാറെടുപ്പിന്കൂടുതൽസമയംലഭിക്കുന്നതരത്തിലാണ്പരീക്ഷകൾ ക്രമീകരിച്ചത്.
 

കേരളസർവകലാശാല 2021-22 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷബിരുദപ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ് വേർഡും ഉപയോഗിച്ച് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല 
ഫീസ്  സെപ്റ്റംബർ 5-ന് വൈകുന്നേരം5മണിയ്ക്കകം ഓൺലൈനായി അടച്ച്തങ്ങളുടെഅലോട്ട്മെന്റ്ഉറപ്പാക്കേണ്ടതാണ്.

ജെഇഇ, നീറ്റ് പരീക്ഷകളിൽ‘പ്രായ’ മാനദണ്ഡം ഉൾപ്പെടുത്തില്ല .

ദേശീയ മെഡിക്കൽ, എൻജിനീയറിങ്പ്രവേശനപരീക്ഷയുടെറാങ്ക്നിർണയത്തിനുള്ളടൈബ്രേക്കിങ് മാനദണ്ഡത്തിൽനിന്നു ‘പ്രായ’ ഘടകം ഒഴിവാക്കി. നീറ്റ് യുജി, ജെഇഇ മെയിൻ പരീക്ഷകളുടെ റാങ്ക് നിർണയിക്കുമ്പോൾ പ്രായം ഘടകമാകില്ലെന്നു ദേശീയപരീക്ഷാഏജൻസിവ്യക്തമാക്കുന്നുജെഇഇ,നീറ്റ്പരീക്ഷകളിൽ ഒന്നിലേറെപ്പേർക്ക് ഒരേ മാർക്കു ലഭിച്ചാൽ വിഷയം അനുസരിച്ചുള്ള മാർക്ക്, തെറ്റായ ഉത്തരങ്ങൾ, പ്രായം എന്നിവപരിഗണിച്ച് ഉയർന്നറാങ്ക്നിശ്ചയിക്കുന്നതായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള രീതി. എന്നാൽ ഈ വർഷത്തെ ഇൻഫർമേഷൻബ്രോഷറിൽ‘പ്രായ’മാനദണ്ഡം ഉൾപ്പെടുത്തിയിട്ടില്ല.

തമിഴ്നാട്ടിൽ സ്കൂൾ അധ്യയനം പുനരാരംഭിച്ചു.

ഒരുവർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങൾ തുറന്നു. ക്ലാസ്റൂം പഠനത്തിനായി വിദ്യാർത്ഥികൾ രാവിലെ എട്ടു മുതൽ തന്നെ സ്കൂളുകളിൽ എത്തി തുടങ്ങി. വിദ്യാർഥികളെ മധുരം നൽകിയാണ് സ്കൂൾ അധികൃതരും അധ്യാപകർ സ്വീകരിച്ചത്. സ്കൂൾ പ്രവേശന കവാടത്തിൽ തെർമൽ സ്കാനറുംസാനിറ്റൈസറുംഉപയോഗിച്ച്സുരക്ഷാക്രമീകരണങ്ങളോടെയാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചത്.

ബി.ടെക് പരീക്ഷകള്‍ ഹർജി സുപ്രീം കോടതി തള്ളി

എ.പി.ജെ. അബ്​ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍നിര്‍ത്തിവെക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹരജി സുപ്രീം കോടതി തള്ളി.കോവിഡ് വ്യാപനംകണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തി​െവക്കുകയോഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എൻജിനീയറിങ്​ കോളേജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി നിരാകരിച്ചത്.

വാരാണസി ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെപ്രവേശനം

വാരാണസി ബനാറസ് ഹിന്ദുസര്‍വകലാശാലയിലെവിവിധബിരുദ,ബിരുദാനന്തരബിരുദപ്രോഗ്രാമുകളിലെപ്രവേശനപരീക്ഷകള്‍ക്ക്നാഷണല്‍ടെസ്റ്റിങ്ഏജന്‍സിഅപേക്ഷക്ഷണിച്ചു.പ്രവേശനയോഗ്യത,പ്രവേശനപരീക്ഷാ ഘടന തുടങ്ങിയവbhuet.nta.nic.in -ല്‍ ഉള്ള യു.ഇ.ടി.പി.ഇ.ടി.ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ കിട്ടും.അപേക്ഷസെപ്റ്റംബര്‍ആറുവരെഓണ്‍ലൈനായി നല്‍കാം.

ജേണലിസം-ഓണ്‍ലൈന്‍ കോഴ്സ്

കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം-ഓണ്‍ലൈന്‍/ഹൈബ്രിഡ്കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില് ‍ ബിരുദം നേടിയ വിദ്യാര് ‍ ഥികളില് ‍ നിന്നും അപേക്ഷകള് ‍ ക്ഷണിച്ചു.അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ് സൈറ്റില്‍ അപേക്ഷകള്‍സെപ്റ്റംബര്‍ 15-നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.9544958182, 8137969292.

വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ സെക്കന്‍ഡ് ഫ്ളോര്‍, ചെമ്ബിക്കളം ബില്‍ഡിങ് ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.

കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, തേഡ്് ഫ്‌ളോര്‍, അംബേദ്കര്‍ ബില്‍ഡിങ് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.

(നാക്) ‘എ പ്ലസ്’ ലഭിച്ചു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയ്ക്ക്നാഷണല്‍അസെസ്മെന്റ്ആന്‍ഡ്അക്രഡിറ്റേഷന്‍കൗണ്‍സിലിന്റെ (നാക്) ‘എ പ്ലസ്’ ലഭിച്ചു.

നിരവധി സംസ്ഥാനങ്ങളിൽ സ്കൂൾ  തുറക്കും

കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ ഡ​ല്‍​ഹി​യ​ട​ക്കം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്​​ച സ്​​കൂ​ള്‍ തു​റ​ക്കും.50 % വിദ്യാര്‍ത്ഥികള്‍ക്ക്മാത്രമേപ്രവേശനംഅനുവദിക്കൂ.വിദ്യാര്‍ത്ഥികള്‍രക്ഷിതാക്കളുടെഅനുമതിപത്രം ഹാജരാക്കണം. കാസ്സുകളില്‍പങ്കെടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ത്രിവത്സര ഡിപ്ലോമ

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര ഡിപ്ലോമ (റിവിഷൻ 2015 സ്‌കീം 5, 6 സെമസ്റ്റർ ഏപ്രിൽ 2021) പരീക്ഷയ്ക്കുള്ളരജിസ്‌ട്രേഷൻ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. റഗുലർ/ സപ്ലിമന്ററിവിദ്യാർത്ഥികൾ ഓൺലൈനായി www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം.  സംശയങ്ങൾക്ക് 0471-2775440/ 2775443. പരീക്ഷ സെപ്റ്റംബർ 22 ന് ആരംഭിക്കും.

ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകൾ

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്‌സി.ഇലക്ട്രോണിക്‌സ്, ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍കോഴ്‌സുകളിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക്പ്രവേശനത്തിന്അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04998215615, 8547005058

ജി-സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും പ്രകാശനം ചെയ്തു

സംസ്ഥാനത്തെസ്‌കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളുംപൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി,പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നൽകി പ്രകാശനം ചെയ്തു.  സംസ്ഥാനത്തെ 426 സ്‌കൂളുകളിലാണ് ജി-സ്യൂട്ട് ഇപ്പോൾ പൈലറ്റ് അടിസ്ഥാനത്തിൽവിന്യസിച്ചിട്ടുള്ളത്.

യൂണിവേഴ്സിറ്റി വാർത്തകൾ 

കേരളസര്‍വകലാശാല
പരീക്ഷ  എഴുതാൻ  സാധിക്കാത്തവർക്ക് വീണ്ടും അവസരം 
കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 1ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ്/ സി.ആര്‍) ഡിഗ്രി, സെപ്റ്റംബര്‍2ന്ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (പി.ജിറെഗുലര്‍)പരീക്ഷകള്‍ക്ക്കോവിഡ്പോസിറ്റീവായവിദ്യാര്‍ത്ഥികള്‍ക്കും ക്രിട്ടിക്കല്‍ കണ്ടേന്‍മെന്റ് സോണില്‍ നിന്നും യാത്ര സൗകര്യം ഇല്ലാത്ത കാരണം ഹാജരാക്കാന്‍ കഴിയാത്തവിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ല്‍ നടത്തിയ മൂന്നും നാലുംസെമസ്റ്റര്‍ബി.ബി.എ. (2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുംപുനര്‍മൂല്യനിര്‍ണ്ണയത്തിനും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാല ഒക്‌ടോബര്‍1ന്ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2020 സ്‌പെഷ്യല്‍ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മഹാത്മാഗാന്ധിസർവകലാശാല

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ്സയൻസ്കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ആദ്യ അലോട്‌മെൻറ് ലിസ്റ്റിൽ പേരുള്ളവർ സെപ്തംബർ ഒന്ന് വൈകിട്ട് നാലിനകം നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടക്കുകയും തുടർന്ന് അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനംഉറപ്പാക്കാത്തവരുടേയും അലോട്‌മെന്റ് റദ്ദാക്കപ്പെടും.

പുതുക്കിയ പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ എട്ടുമുതൽ ആരംഭിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ സെപ്തംബർ 22 മുതൽ ആരംഭിക്കും. 

അപേക്ഷ തീയതി

മൂന്നാംസെമസ്റ്റർഎം.ബി.എ. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെസെപ്തംബർ 10 വരെയും 525 രൂപ പിഴാേടെ സെപ്തംബർ 13 വരെയും1050രൂപസൂപ്പർഫൈനോടെ സെപ്തംബർ 14വരെയുംഅപേക്ഷിക്കാം.റഗുലർവിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

 പി.എച്ച്.ഡി. കോഴ്‌സ് വർക് പരീക്ഷ സെപ്തംബർ 1 മുതൽ

പി.എച്ച്.ഡി.രജിസ്‌ട്രേഷൻ – 2020 അഡ്മിഷൻ യോഗ്യത നേടിയ വിദ്യാർഥികളുടെ കോഴ്‌സ് വർക്ക്, സെപ്തംബർ 1 അംഗീകൃതഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്‌ട്രേഷൻ ഓർഡർ ലഭിക്കാത്തവർക്ക് സർവകലാശാല വെബ് സൈറ്റിൽനിന്നുംഡൗൺലോഡ് ചെയ്യാം.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക് (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി/2018അഡ്മിഷൻ – സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്/ 2012, 2013, 2014 അഡ്മിഷൻ (മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ് -സൗജന്യ പരിശീലനം

മാനവികoവിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനംമഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ്ഗൈഡൻസ്ബ്യൂറോയുടെആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. രജിസ്‌ട്രേഷനുംവിശദവിവരത്തിനും 0481-2731025 എന്ന ഫോൺ നമ്പറിൽ സെപ്തംബർ നാലിനകം ബന്ധപ്പെടാം.

കാലിക്കറ്റ് സര്‍വകലാശാല

തുടര്‍പഠനത്തിന് അവസരം

കാലിക്കറ്റ്സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.കോം., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കായി നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് അപേക്ഷിക്കാം. സപ്തംബര്‍ 10-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കാവുന്നതാണ്. 100 രൂപ ഫൈനോടെ 15 വരെ അപേക്ഷിക്കാം.വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍(www.sdeuoc.ac.in Phone : 0494 2407356, 7494)

പരീക്ഷാ കേന്ദ്രം

ഏപ്രില്‍ 2020 ബി.ടെക്. എട്ടാംസെമസ്റ്റര്‍സപ്ലിമെന്ററി പരീക്ഷക്ക് താഴെ പറയുന്ന ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത കേന്ദ്രങ്ങളില്‍ഹാജരാകണം. പാലക്കാട് (എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്), തൃശൂര്‍ (ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍),മലപ്പുറം(കാലിക്കറ്റ്യൂണിവേഴ്‌സിറ്റിഎഞ്ചിനീയറിംഗ്കോളേജ്),കോഴിക്കോട(ഗവ.എഞ്ചിനീയറിംഗ് കോളേജ്കോഴിക്കോട്).

അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസനതീയതിസപ്തംബര്‍10വരെനീട്ടി.അപേക്ഷിച്ചവര്‍ക്ക്തിരുത്തലുകള്‍വരുത്തുന്നതിനുംഅവസരമുണ്ട്.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ : 0494 2407016, 7017.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്.രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍2020പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം

202122അധ്യയനവര്‍ഷത്തെബിരുദപ്രവേശനത്തിനുള്ളട്രയല്‍അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെപിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും2021സെപ്റ്റംബര്‍ 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.അപേക്ഷയിലെപേര്,ജനനത്തീയതി എന്നിവയിലെ പിഴവുകള്‍ തിരുത്താനായഅപ്ലിക്കേഷന്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷസമര്‍പ്പിക്കാവുന്നതാണ്.2021സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലുംപരിഗണിക്കുന്നതല്ല.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ : 0497-2715261, 7356948230 e-mail id : ugsws@kannuruniv.ac.in

ടൈംടേബിൾ

15.09.2021ന്ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി 2007 അഡ്മിഷൻമുതൽ),നവംബർ2019പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു. 2007 2010 അഡ്മിഷൻവിദ്യാർഥികൾക്ക്ഇത്അവസാനഅവസരമാണ്.

പരീക്ഷാഫലം

ബി. ടെക്. സെഷണൽ അസസ്മെന്റ്(ഇന്റേണൽ)ഇംപ്രൂവ്മെന്റ്,ഫെബ്രുവരി 2021 പരീക്ഷാഫലം സർവകലാശാലവെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി2011അഡ്മിഷൻ മുതൽ), നവംബർ 2020പരീക്ഷകൾക്ക്07.09.2021വരെപിഴയില്ലാതെയും 10.09.2021 വരെ പിഴയോടെയുംഅപേക്ഷിക്കാം.പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

സ്വയംസാക്ഷ്യപ്പെടുത്താം

നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററിഇംപ്രൂവ്മെന്റ്),ഏപ്രിൽ2021പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾപ്രിൻസിപ്പാൾസാക്ഷ്യപ്പെടുത്തേണ്ടതാണ്.

0 comments: