2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്അപേക്ഷിക്കാനുള്ളഅവസാനതിയതി നീട്ടി

ഒന്നാംവര്‍ഷഹയര്‍സെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ടഅവസാന തീയതി നീട്ടി. സെപ്​റ്റംബര്‍എട്ട്വരെഅപേക്ഷിക്കാം .നേരത്തെ സെപ്റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി.


സി.എ, സി.എം.എസ്, സി.എസ്കോഴ്‌സുകൾക്ക്പഠിക്കുന്നവിദ്യാർത്ഥികൾക്ക്സ്കോളർഷിപ് 
സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക്പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന്അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെകുടുംബ വാർഷികവരുമാനംരണ്ടര ലക്ഷംരൂപയിൽകവിയരുത്. www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

പ്ലസ് വൺ പരീക്ഷയും അലോട്ട്മെന്റും ഒരേ ദിവസം

ഒന്നാംഅലോട്ട്മെന്‍റുംപ്രവേശനവും പരീക്ഷയുടെ ദിവസങ്ങളിലുമുണ്ടെന്നത് അധ്യാപകരെഅലട്ടുകയാണ്. ഈ മാസം ആറിനാണ് പ്ലസ്വണ്‍പരീക്ഷതുടങ്ങുന്നത്.ഇതിനിടെഈവര്‍ഷത്തെപ്ലസ്വൺപ്രേവേശനത്തിന്റെ   ട്രയല്‍ അലോട്ട്​മെന്‍റ്ആദ്യമെത്തും.ഇതുമായിബന്ധപ്പെട്ടതിരുത്തലുകളുംമറ്റുംവിദ്യാര്‍ഥികള്‍ നടത്തേണ്ടിവരും.തിരുത്തലുകള്‍വരുത്താന്‍വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഹെല്‍പ്ഡെസ്ക്സംവിധാനംപതിവായിഒരുക്കാറുണ്ട്.പരീക്ഷജോലിയിലുള്ളവര്‍ക്ക് ഹെല്‍പ്ഡെസ്കിലെ സേവനം എങ്ങനെ നടത്താനാകുമെന്നാണ് അധ്യാപകര്‍ചോദിക്കുന്നത്.

സംസ്ഥാനത്തു സ്കൂൾ തുറക്കാൻ ആലോചന

സംസ്ഥാനത്ത്സ്കൂളുകള്‍ തുറക്കുന്നതുമായിബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ തുറന്ന്ക്ലാസുകള്‍ആരംഭിക്കാനുള്ളആലോചനയിലാണ് കേരള സര്‍ക്കാര്‍. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന്എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ബി.എസ്‌.സി നഴ്‌സിങ്‌,പാരാമെഡിക്കല്‍കോഴ്‌സുകള്‍ക്ക്‌ഇപ്പോള്‍ അപേക്ഷിക്കാം

സംസ്‌ഥാനത്തെ സര്‍ക്കാര്‍ /സ്വാശ്രയ കോളജുകളില്‍ ബി.എസ്‌സിനഴ്‌സിങ്‌,പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം.കുറഞ്ഞ ചെലവിലുള്ള പഠനമാണ്‌ ഈ കോഴ്‌സുകളുടെ ആകര്‍ഷണം.
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി സെപ്‌റ്റംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷയിലെപ്രൊഫൈൽപരിശോധി ക്കാം 

2021-22 വര്‍ഷത്തെ കേരള എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍ ഫാര്‍മസി മെഡിക്കല്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക്‌ പ്രൊഫൈല്‍പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകള്‍പരിഹരിക്കാനുമുള്ള അവസരം നാലിന്‌ അവസാനിക്കും.

ഏഴു ജില്ലകളില്‍ പ്ലസ്‌ വണ്ണിന്‌ 20 ശതമാനം സീറ്റുകള്‍ അധികം അനുവദിച്ചു

ഏഴു ജില്ലകളില്‍ പ്ലസ്‌വണ്ണിന്‌ 20 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ സംസ്‌ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട്‌,മലപ്പുറം,വയനാട്‌,കണ്ണൂര്‍,കാര്‍ഗോഡ്‌ ജില്ലകളിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ്‌ ഇക്കൊല്ലത്തെ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ എല്ലാ വിഷയത്തിനും അധിക സീറ്റ്‌ അനുവദിക്കുന്നത്‌.

ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാല 2021-22

ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാല 2021-22 അധ്യയനവര്‍ഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകലിലേക്കും ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ആയുര്‍വേദ പഞ്ചകര്‍മ്മ അന്തര്‍ദേശീയ സ്‌പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാമിലേക്കുംപ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടി.

മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍സ്കോഴ്‌സിലേക്കുളളപ്രേവേശനം 

സംസ്ഥാനത്ത്എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ്ക മ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ്ഡയറക്ടര്‍ അറിയിച്ചു.

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എം. സി. എ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ബിരുദാനന്തര ബിരുദംനേടുന്നതിനൊപ്പം. എംസി.എകൂടിനേടിയെടുക്കുന്നതിന്അവസരമൊരുക്കിക്കൊ ണ്ട് ജെയിന്‍ ഡീംഡ്ടുബിയൂണിവേഴ്‌സിറ്റി കോമേഴ്‌സിലും മാനേജ്‌മെന്റിലും ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

ഓപ്പറേഷന്‍ ആന്‍ഡ്മെയിന്റനന്‍സ്ഓഫ്അഗ്രികള്‍ച്ചറല്‍ മെഷീനറീസ്കോഴ്‌സിലേക്ക്അപേക്ഷക്ഷണിച്ചു

കേരള അഗ്രോ ഇന്‍ഡസ്ട്രീസ്കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലത്തെ പുനലൂരിലുള്ള അഗ്രോ ഇന്‍സ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ഓപ്പറേഷന്‍ ആന്‍ഡ്മെയിന്റനന്‍സ്ഓഫ്അഗ്രികള്‍ച്ചറല്‍മെഷീനറീസ് കോഴ്‌സിലേക്ക് അപേക്ഷക്ഷണിച്ചു.വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി  www.keralaagro.com എന്നവെബ്‌സൈറ്റ്കാണുക. അപേക്ഷാഫോം പൂരിപ്പിച്ച്‌അവശ്യരേഖകളുമായി പ്രിന്‍സിപ്പാള്‍, അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇളമ്ബല്‍ പി.ഒ., പുനലൂര്‍, കൊല്ലം 691 322 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.

ശ്രീനാരായണഗുരു ഓപ്പണ്‍യൂണിവേഴ്‌സിറ്റിയ്ക്ക്നാല്പ്രാദേശികകേന്ദ്രങ്ങള്‍അനുവദിച്ചു

ശ്രീനാരായണഗുരുഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക്നാല് പ്രാദേശികകേന്ദ്രങ്ങള്‍അനുവദിച്ചു.സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസംവിദൂരവിദ്യാഭ്യാസത്തിലൂടെപ്രദാനംചെയ്യാനാണ്ശ്രീനാരായണഗുരുഓപെണ്‍യൂണിവേഴ്‌സിറ്റി .

കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷസമർപ്പിക്കാനുള്ളസമയംനീട്ടിനൽകി.

അപേക്ഷകൾ ഈ മാസം അഞ്ചുവരെസമർപ്പിക്കാം. ഫീസ്അടയ്ക്കാനുംഇതുവരെഅപേക്ഷസമർപ്പിച്ചവർക്ക് സെപ്റ്റംബർ6വരെ തിരുത്തൽ വരുത്താം.

ഓപ്ഷൻപുനക്രമീകരിക്കാം 

മഹാത്മാഗാന്ധി സര്‍വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിന്പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് നേരത്തെ നല്‍കിയ ഓപ്ഷനുകള്‍സെപ്തംബര്‍ 2ന് രാവിലെ 11 മുതല്‍ സെപ്തംബര്‍ 3ന് വൈകീട്ട് 4 വരെ പുനക്രമീകരിക്കാം.

0 comments: