2021, സെപ്റ്റംബർ 5, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

   

കേരള കലാമണ്ഡലം പ്ലസ് വൺ പ്രവേശനം: അപേക്ഷ തിയതി നീട്ടി

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ ആർട്ട് ഹയർസെക്കൻഡറി സ്കൂളിലേക്ക് 2021-22 അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8 വരെ നീട്ടിയതായി കലാമണ്ഡലം അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. കൂടാതെ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയവരുടെ പേരുവിവരങ്ങളും വെയ്റ്റിങ് ലിസ്റ്റും കലാമണ്ഡലം ഔദ്യോഗിക വെബ്സൈറ്റായ http://kalamandalam.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജവഹർലാൽ നെഹ്റു സർവകലാശാല സെപ്റ്റംബർ 6 മുതൽ തുറക്കുന്നു

ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസ് ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം. സെപ്റ്റംബർ 6 മുതൽ ക്യാമ്പസ് ഭാഗികമായി തുറക്കും.

ഡിസംബർ 31നകം തീസിസ് പൂർത്തിയാക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം നൽകുക. ക്യാമ്പസിൽ പ്രവേശിക്കുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ ഒരു RTPCR ടെസ്റ്റ് എടുത്തിരിക്കണം. ശാരീരിക വൈകല്യമുള്ള എല്ലാ വിദ്യാർത്ഥികളെയും അനുവദിക്കും. യൂണിവേഴ്സിറ്റിയിലെ ബിആർ.അംബേദ്കർ സെൻട്രൽ ലൈബ്രറി 50% പേർക്കായി തുറക്കും. മറ്റെല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈനിൽ നടക്കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.


NEET പിജി അഡ്മിറ്റ് കാർഡ് നാളെ പുറത്തിറക്കും.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (പോസ്റ്റ് ഗ്രാജുവേറ്റ്) അഡ്മിറ്റ് കാർഡുകൾ നാളെ സെപ്റ്റംബർ പുറത്തിറക്കും . വിദ്യാർത്ഥികൾക്ക് http://nbe.edu.in വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം സെപ്റ്റംബർ 11നാണ് NEET PG പരീക്ഷ നടക്കുക.


0 comments: