2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


13ന് നടക്കുന്ന NEET ഹർജി സുപ്രീംകോടതി തള്ളി

ഈ മാസം 12ന് നടക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ അടക്കമുള്ള ഒട്ടേറെ പരീക്ഷകൾ ഈ മാസം നടക്കുന്നതിനാൽ നീറ്റ് പരീക്ഷയുടെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ ചിലർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

പരീക്ഷാർത്ഥികളെ ആവശ്യം പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുൻപാകെ വെക്കുകയാണ് വേണ്ടതെന്നും അധികൃതരുടെ മേൽ സമ്മർദ്ദം ചെലുത്താൻ കോടതിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കരുതെന്നും കോടതി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. 16 ലക്ഷം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കേന്ദ്ര സർക്കാരിന്റെ സുപ്രധാന തയ്യാറെടുപ്പുകളും അവഗണിച്ചുകൊണ്ട് കോടതിക്ക് പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ല. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനു തൊട്ടുമുൻപ് ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.


KMAT 2021: പ്രവേശന പരീക്ഷാഫലം പരിശോധിക്കാം

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT) പ്രവേശന പരീക്ഷ എഴുതിയവർക്ക് അവരവരുടെ പേജിൽ അപ്ലിക്കേഷൻ നമ്പറും, പാസ് വേർഡും നൽകി കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT) പ്രവേശന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.


0 comments: