2021, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 JEE മെയിൻ ഉത്തര സൂചിക പുറത്തിറങ്ങി

JEE മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി http://jeemain.nta.nic.in വഴിയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 8 വരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയിൽ എതിർപ്പ് ഉന്നയിക്കാം.


ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ്ഫ്സ് കോഴ്സ്

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വേ് കോഴ്സിന്റെ പരീശീലനത്തിന് +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർകോട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് കോഴ്സ്. 130 സീറ്റുകളുണ്ട്. ഇതിൽ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും. അപേക്ഷകർക്ക് 2021 ഡിസംബർ 31ന് 17 തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ആശാവർക്കർമാർക്ക് രണ്ട് സീറ്റും പാരാമിലിറ്ററി/ എക്സ്പാരാമിലിറ്ററി സർവീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്പെക്ടസും www. dhskerala.gov.in ൽ ലഭിക്കും. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210 80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം 14ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസ്, മേൽ സൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തി ദിവസം ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി, കാസർകോഡ് എന്നിവിടങ്ങളിലെ കാസർകോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിൽ എന്നിവിടങ്ങളിൽ 2021-ൽ ആരംഭിക്കുന്ന ഒക്സിലിയറി നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന് ഓരോ സ്കൂളുകളിലും ഒരു സീറ്റ് വീതം എക്സ് സർവ്വീസുകാരുടെ ആശ്രിതർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുളള അപേക്ഷകൾ സൈനികക്ഷേമ വകുപ്പ് ഡയറക്ടറുടെ ശുപാർശയോടു കൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എൻ മേധാവിക്ക് ഈ മാസം 10നു മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.


Victers Channel Timetable September 08: വിക്ടേഴ്സ് ചാനൽ, സെപ്റ്റംബർ 08 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

 സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 08 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 'ഫസ്റ്റ്ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www. victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

                UNIVERSITY      

         ANNOUNCEMENT

University Announcements 07 September 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല മാർച്ച് 2021 ൽ നടത്തിയ എം.ഫിൽ. ബോട്ടണി (2019-20 ബാച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റെഗുലർ ആന്റ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. മേഴ്സിചാൻസ് (2014 സ്കീം - 2014 അഡ്മിഷൻ മാത്രം), സപ്ലിമെന്ററി (2014 സ്കീം & 2018 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ ഏകവത്സര എൽ.എൽ.എം. (2019 2020) (സി.എസ്.എസ്., കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


MG University Announcements: എംജി സർവകലാശാല

അപേക്ഷ സെപ്റ്റംബർ 10 വരെ


കോവിഡ് - 19 രോഗബാധ മൂലമോ അനുബന്ധ പ്രശ്നങ്ങളാലോ എം.ബി.എ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 10 ന് മുൻപ് സമർപ്പിക്കണം. പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്പെഷ്യൽ ഫീസായി 5250 രൂപയും epay.

mgu.ac.in മുഖേന അടയ്ക്കണം. അപേക്ഷയോടൊപ്പം അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് എം.ബി.എ പരീക്ഷയുടെ ഹാൾ ടിക്കറ്റും അപ് ലോഡ് ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും ar12exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും അയക്കണം.

പരീക്ഷാ തിയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. - 2017ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ - മേഴ്സി ചാൻസ് - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്തംബർ 22, ഒക്ടോബർ ആറ് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് പുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് (സി.എസ്.എസ്. - 2019-2021 ബാച്ച് - റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി എച്ച് ഡി പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. ക്കായി രജിസ്റ്റർ ചെയ്തവർക്കും സെക്കന്റ് സ്പെൽ പൂർത്തിയാക്കിയവർക്കും 2018 സെക്കന്റ് സ്പെൽ പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്സ് 1, കോഴ്സ് 2, കോഴ്സ് 4 പരീക്ഷ കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ സെപ്തംബർ 14, 15, 16 തീയതികളിൽ നടക്കും. സെപ്തംബർ 23ന് നടക്കുന്ന കോഴ്സ് 3 പരീക്ഷ അതത് റിസർ സെന്ററുകളിലാണ് നടക്കുക. ഹാൾടിക്കറ്റു http://www.distance.mgu.ac.in/mguPhd എന്ന ലിങ്കിലൂടെ യൂസർ ഐഡിയും പാഡും ഉപയോഗിച്ച് സെപ്തംബർ ഒൻപതിന് വൈകീട്ട് മുതൽ ഡൗൺലോഡ് ചെയ്യാം.


Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഭിമുഖം

കാലിക്കറ്റ് സർവ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം സെപ്റ്റംബർ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.

എൻട്രൻസ് പരീക്ഷ മാറ്റി

കാലിക്കറ്റ് സർവ്വകലാശാലാ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ, സ്വാശ്രയ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബർ ഒമ്പത്, 10,13, 14 തിയതികളിൽ നടത്താനിരുന്ന എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് നാലാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021 ഏപ്രിൽ പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം 2019 പ്രവേശനം സെപ്തംബർ 16,20,22 തിയതികളിലും 2017, 18 പ്രവേശനം സെപ്ർറ്റംബർ  27, 29 തിയതികളിലും നടക്കും.

കാലിക്കറ്റ് സർവ്വകലാശാലാ എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) 2011 സ്കീം പരീക്ഷ എട്ടിന് തുടങ്ങും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

കോവിഡ് പ്രത്യേക പരീക്ഷ

കാലിക്കറ്റ് സർവ്വകലാശാലാ വിദൂരവിഭാഗം ബിരുദ നാലാം സെമസ്റ്റർ 2020 ഏപ്രിൽ കോവിഡ് പ്രത്യേക റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാർത്ഥികളുടെ കൂട്ടിച്ചേർത്ത പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റർ 2020 ഏപ്രിൽ റഗുലർ/ സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവ്വകലാശാലാ ഏപ്രിൽ 2020 ബിപിഎഡ് നാലാം സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്കോവിഡ് പ്രത്യേക പരീക്ഷ സെപ്തംബർ 13ന് നടത്തും.

പുനർമൂല്യനിർണയ ഫലം

കാലിക്കറ്റ് സർവ്വകലാശാലാ ബിഎഡ് (ഏപ്രിൽ 2020)രണ്ടാം സെമസ്റ്റർ, (ഏപ്രിൽ 2021) നാലാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് വർദ്ധന

കേരള സർക്കാരിന്റെ 05.08.2021 തീയ്യതിയിലെ സർക്കാർ ഉത്തരവ് (സാധാ) നം. 1011/2021/ ഉ.വി.വ പ്രകാരം, കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ആവശ്യമുള്ള കോളേജുകൾ അതിനുള്ള അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തരം 10.09.2021 (വെള്ളിയാഴ്ച ) വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാലയിൽ ലഭ്യമാകുന്ന alwomlob registrar@kannuruniv.ac.in m വിലാസത്തിൽ email ചെയ്യേണ്ടതാണ്. പ്രസ്തുതസമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 2021 2022 അധ്യയനവർഷം മാർജിനൽ ഇന്ക്രീസിനു നേരത്തേ അപേക്ഷിച്ചിരുന്ന വിഷയങ്ങൾക്ക് വീണ്ടും വർദ്ധനവ് ആവശ്യമാണെങ്കിൽ ഫീസ് അടയ്ക്കേണ്ടതില്ല. എയ്ഡഡ് / അൺഎയ്ഡഡ് കോളേജുകൾ പുതുതായി മാർജിനൽ ഇൻക്രീസിന് അപേക്ഷിക്കുന്ന മാർജിനൽ ഇൻക്രീസിന് അപേക്ഷിക്കുന്ന വിഷയങ്ങൾക്ക്, കോഴ്സ്ഒന്നിന് 75000/ (അയ്യായിരം) രൂപവീതം, 'ഫിനാൻസ്ഓഫീസർ, കണ്ണൂർ യൂണിവേഴ്സിറ്റി' എന്ന പേരിൽ (കണ്ണൂരിൽ മാറാവുന്ന) ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്.

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2020 ഏപ്രിൽ രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (Regular/Supplementary/Improvement) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ 10.30 am മുതൽ 2 .30 pm വരെ വിതരണം ചെയ്യുന്നു.

തീയതി പരീക്ഷാകേന്ദ്രം വിതരണ സ്ഥലം 13..9.2021 Govt. college, Kasaragod Kannur University Campus, Chala, Kasaragod 14.09.2021 GPM college, Manjeswaram Kannur University Campus, Chala, Kasaragod NAS College, Kanhangad Kannur University Campus, Chala, Kasaragod

തീയതി പരീക്ഷാകേന്ദ്രം വിതരണ സ്ഥലം

13..9.2021 SN College, Kannur Thavakkara Campus


14.09.2021 Sir Syed College, Taliparamba Thavakkara Campus


15.09.2021 KMM Women's College, Pallikkunnu Thavakkara Campus

Govt. Brennen College, Thalassery Thavakkara Campus

Govt. College, Mananthavady Thavakkara Campus


16.09.2021 Payyanur college, Thavakkara Campus

MG College, Iritty Thavakkara Campus


17.09.2021 PRNSS college, Mattannur Thavakkara Campus

CAS College, Madayi, Thavakkara Campus

SES College, Sreekandapuram Thavakkara Campus

വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.

ഹോൾടിക്കറ്റ്

10.09.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷാർഥികൾ പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഹോൾടിക്കറ്റ് ലഭിക്കാത്തവർ 08.09.2021 ന് മുൻപായി സർവകലാശാലയുമായി ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ് ഒഴികെയുള്ള ഒന്നാം സെമസ്റ്റർ പി. ജി. നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 09.09.2021 മുതൽ 13.09.2021 വരെ പിഴയില്ലാതെയും 15.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സ്വയം സാക്ഷ്യപ്പെടുത്താം


ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റു് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (ആധാർ/ വോട്ടേഴ്സ് ഐഡി ഡ്രൈവിങ് ലൈസൻസ്/ പാൻ കാർഡ്) കരുതണം.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് 10.09.2021 മുതൽ 18.09.2021 വരെ വെബ്സൈറ്റിൽ ലഭ്യമാകും.

പരീക്ഷാഫലം

ഒന്നാം വർഷ എം. എ. പൊളിറ്റികൾ സയൻസ് സപ്ലിമെന്ററി (ജൂൺ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ കെമിസ്റ്റി ജോഗ്രഫി, എം. എ. ഹിസ്റ്ററി റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.



0 comments: