2021, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 



രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി പ്രവേശനം: 12വരെ സമയം

തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://rgniyd.gov.in വഴി സമർപ്പിക്കാം.

അവസാന തിയതി സെപ്റ്റംബർ 12. കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉള്ള കോഴ്സുകളും മറ്റു  വിശദവിവരങ്ങളും താഴെ. 

എം.എസ്.സികംപ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്.

യോഗ്യതകംപ്യൂട്ടർ ആപ്ലിക്കേഷൻസ് കംപ്യൂട്ടർ സയൻസസ്/മാത്തമാറ്റിക്സ് എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കിൽ മാത്തമാറ്റിക്സ് കുറഞ്ഞത് നാല് സെമസ്റ്ററിൽ പഠിച്ച് നേടിയ സയൻസ് സ്ട്രീമിലെ ബിരുദം.

എം.എസ്.സി മാത്തമാറ്റിക്സ് യോഗ്യത:മാത്തമാറ്റിക്സിൽ ബിരുദം. എം.എസ്.സി.അപ്ലൈഡ് സൈക്കോളജി. 

യോഗ്യതസൈക്കോളജിയിൽ ബി.എ./ ബി.എസ്.സി. അല്ലെങ്കിൽ കുറഞ്ഞത് നാല് സെമസ്റ്ററ്റിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ച് നേടിയ ബിരുദം.

എം.എ സോഷ്യോളജി ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് പബ്ലിക് അഡ്മിനിസ്ട്രേഷൻ.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.

മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് യൂത്ത് ആൻഡ് കമ്യൂണിറ്റിഡെവലപ്മെന്റ്.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.



അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും ‘സെക്ഷൻ ഓഫീസർ (അക്കാദമിക്), രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ശ്രീപെരുമ്പുത്തൂർ, തമിഴ്നാട് 602105 എന്ന  വിലാസത്തിലേക്ക് അയക്കണം.


Victers Channel Timetable September 09: acom ചാനൽ, സെപ്റ്റംബർ 09 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 09 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 'ഫസ്റ്റ്ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www. victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം

ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായി. പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകളാണ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ സൂചിപ്പിച്ചവെബ്സൈറ്റിൽ signup എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും(ആധാറിൽ നൽകിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് ഈ മൊബൈൽ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേഡും നൽകണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now" എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala' തിരഞ്ഞെടുക്കുക. തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി. സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 0471-155300 (ടോൾ ഫ്രീ)0471-2335523 (ടോൾഫ്രീ) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.

        

                University                                 Announcements


ക്ലാസുകൾക്കിടയിൽ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ പാടില്ല: കേന്ദ്ര സർവകലാശാല

ക്ലാസുകൾക്കിടയിൽ അധ്യാപകർ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തരുതെന്ന് കേരള കേന്ദ്ര സർവകലാശാലയുടെ പെരുമാറ്റച്ചട്ടം. സർവകലാശാലകളിലെയും കോളജുകളിലെയും ഫാക്കൽട്ടി അംഗങ്ങൾക്കാണ് പുതിയ പെരുമാറ്റച്ചട്ടം കേന്ദ്ര സർവകലാശാല പുറത്തിറക്കിയത്. കഴിഞ്ഞ ഏപ്രിൽ19ന് ആദ്യ സെമസ്റ്റർ എം.എ. ഓൺലൈൻ ക്ലാസിനിടെ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യൻ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ആർഎസ്എസിനെ ഫാസിസ്റ്റ് സംഘടന എന്ന് വിശേഷിപ്പിക്കുകയും കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വിമർശിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല അധ്യാപകർക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് ശേഷം സർവകലാശാല ഉന്നതാധികാര സമിതിയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ദേശവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളോ പ്രഭാഷണങ്ങളോ അധ്യാപകരുടെയോ ഫാക്കൽട്ടി അംഗങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിർദേശത്തിൽ പറയുന്നു. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനമായ നടപടിയെടുക്കുമെന്നും കേന്ദ്ര സർവകലാശാല മുന്നറിയിപ്പ് നൽകി.


എംജി സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www. cap.mgu.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാ നമ്പറും പാഡും നൽകി ലോഗിൻ ചെയ്ത് പരിശോധിക്കാം.

ലിസ്റ്റിൽ ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച് അതത് കോളജുകളുമായി ബന്ധപ്പെട്ട് അവിടത്തെ ഫീസ് അടക്കുകയും ടി.സി സ്വഭാവ സർട്ടിഫിക്കറ്റ്, ഒപ്പിട്ട അലോട്ട്മെന്റ് മെമ്മോ എന്നിവ നിശ്ചിത സമയത്ത് ഇ-മെയിൽ മുഖേന സമർപ്പിച്ച് പ്രവേശനം നേടുകയും വേണം. തുടർന്ന് 15 ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ രേഖകൾ  കോളജുകളിൽ ഹാജരാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദിക്കുന്നതല്ല. ബന്ധപ്പെട്ട കോളജുകളുടെ ഫോൺ നമ്പറുകൾ സിഎപി (ക്വാപ്) വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ ഓപ്റ്റ് ചെയ്യാം. സ്ഥിരപ്രവേശനം നേടുന്നവർ മുകളിൽ പറഞ്ഞ പ്രകാരം പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പാക്കണം. രണ്ടാം അലോട്ട്മെന്റിൽ പേരുള്ളവർ സെപ്റ്റംബർ 9 ന് വൈകിട്ട് 4 നകം സ്ഥിര / താത്ക്കാലിക പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദാകും.

ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെന്റിലും അതേ നില തന്നെയാണെങ്കിൽ അവർക്ക് നിശ്ചിത സമയത്ത് ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുയോ ചെയ്യാം.

കോളേജുകളിൽ പ്രവേശനം നേടുന്നവർ സെപ്റ്റംബർ 9 ന് വൈകിട്ട് 4 നകം ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ്പ് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിന് ശേഷം ഇത് സംബന്ധിച്ച പരാതികൾ സർവ്വകലാശാല പരിഗണിക്കില്ല. ഒപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സെപ്റ്റംബർ 10, 11 തീയതികളിൽ അപേക്ഷകർക്ക് അവസരം ലഭിക്കും.


Kerala University Announcements: കേരള സർവകലാശാല


പുതുക്കിയ പരീക്ഷാത്തീയതി

കേരളസർവകലാശാലയുടെ സെപ്റ്റംബർ 27 ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി. പരീക്ഷ സെപ്റ്റംബർ 28 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസർവകലാശാല 2020 ഒക്ടോബറിൽ നടത്തിയ ബി.കോം. ഹിയറിംഗ് ഇമ്പയേർഡ് നാല്, ആറ് സെമസ്റ്ററുകളുടെ (2013 സ്കീം റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും സെപ്റ്റംബർ 16 വരെ ഓൺലൈനായി (2016 അഡ്മിഷൻ ഓഫ്ലൈനായി) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല മാർച്ച് 2020 നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി / ബി.കോം എൽ.എൽ.ബി / ബി.ബി.എ എൽ.എൽ.ബി സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്പെഷ്യൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരള സർവകലാശാല 2021 സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (കള) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 14 വരെയും 150 രൂപയുടെ സെപ്റ്റംബർ 17 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബർ 22 വരെയും അപേക്ഷിക്കാം.

വൈ വോസി

കേരളസർവകലാശാല കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315) ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ വൈ വോസി പരീക്ഷകൾ 2021 സെപ്റ്റംബർ 17 മുതൽ ആരംഭിക്കുന്നതാണ് വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അവസരം

കേരളസർവകലാശാലയുടെ നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർത്ഥികൾക്കും (2017 അഡ്മിഷൻ & 2016 അഡ്മിഷൻ വരെയുളള വിദ്യാർത്ഥികളിൽ അപേക്ഷ മുമ്പ് സമർപ്പിച്ചിട്ടില്ലാത്തവരും), കൂടാതെ പഞ്ചവത്സര നിയമ വിദ്യാർത്ഥികൾക്കും (2015 അഡ്മിഷൻ & 2014 അഡ്മിഷൻ വരെയുളള വിദ്യാർത്ഥികളിൽ അപേക്ഷ മുമ്പ് സമർപ്പിച്ചിട്ടാല്ലാത്തവരും) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും ഇന്റേണൽ മാർക്ക് 10 ൽ കുറവുളളവർക്കും അപേക്ഷിക്കാവുന്നതാണ്. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ പാടുളളൂ.

ഒരു പേപ്പറിന് 525/- രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100/- രൂപ അടയ്ക്കേണ്ടതാണ്. ഇതിൽ 105/- രൂപ സർവകലാശാല ഫണ്ടിൽ (കെ.യു.എഫ്.) അടയ്ക്കേണ്ടതാണ്. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാഫോം പ്രിൻസിപ്പാളിന്റെ അനുമതിയോടുകൂടി 2021 സെപ്റ്റംബർ 30 നോ അതിനുമുൻപോ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല             എം.ജിയിൽ സന്ദർശകരെ അനുവദിക്കില്ല

കോവിഡ് കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളുള്ളതിനാൽ മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും പരീക്ഷാ ഭവനിലും സന്ദർശകരെ അനുവദിക്കില്ലെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ വിതരണത്തിനായി കൊളജുകളിൽ ഉടൻ

എത്തിക്കുന്നതാണ്. എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ വിദ്യാർത്ഥികൾ അതത് കോളജ് പ്രിൻസിപ്പൽമാർ മുഖേന മാത്രം സർവ്വകലാശാലയിലേക്ക് അയച്ചാൽ മതിയാകും.

ഗ്രേസ് മാർക്ക്

2018 അഡ്മിഷൻ - സി.ബി.സി.എസ്. യു.ജി. വിദ്യാർഥികളിൽ എൻ.സി.സി., എന്നിവയിൽ ഗ്രേസ് മാർക്കിന് അർഹരായ മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ ആദ്യ അവസരത്തിലെ മാർക്കിൽത്തന്നെ ഗ്രേസ് മാർക്ക് ചേർക്കുന്നതിനായി സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോർമാറ്റ് പൂരിപ്പിച്ച് ce@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ നേരിട്ടോ ടാബുലേഷൻ സെക്ഷനുകളിൽ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാ ഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി/ ബെറ്റർമെന്റ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ് സി.ബയോഇൻഫർമാറ്റിക്സ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ് സി. ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 22 വരെ

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി സർവ്വകലാശാല

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സർവകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിൽ സർവകലാശാലയുടെ അനുമതി ഇല്ലാത്ത ചില നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർവകലാശാലയുടെ അംഗീകാരമില്ലാത്ത പ്രവേശനം നടത്താൻ പാടുള്ളതല്ല. പ്രസ്തുത കോളേജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടെന്ന് പ്രോഗ്രാമുകളിലേക്ക് പ്രവേശനം പ്രോഗ്രാമുകളിലേക്ക് ഈ സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി 9188641784 എന്ന നമ്പറിൽ ബന്ധപ്പെടണം.

ക്യാഷ് അവാർഡ്: അപേക്ഷ 20 വരെ

മഹാത്മാഗാന്ധി സർവകലാശാല 2017-18 യുവജനോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾ സെപ്റ്റംബർ 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷഫോറം, അനുബന്ധ വിവരങ്ങൾ എന്നിവ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡയറക്ടർ (ഇൻ ചാർജ്), ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 0481-2731031.

Calicut University Announcements: കാലിക്കറ്റ് സർവകലാശാലഎൽ.എൽ.ബി. പരീക്ഷയിൽ മാറ്റമില്ല

സെപ്റ്റംബർ 9-ന് തുടങ്ങുന്ന എൽ.എൽ.ബി. പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം തന്നെ പരീക്ഷകൾ നടക്കും.

എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്ക് ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 1000 രൂപ രജിസ്ട്രേഷൻ ഫീസ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 30-ന് മുമ്പ് കോളേജിൽ സമർപ്പിക്കണം.                                       (www. uoc.ac.in,admission@cuiet.info, 9539033666, 9188400223, 0494 2400223)


പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് 2019 സ്കീം, 2019 പ്രവേശനം റഗുലർ, 2017, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ജനുവരി 2021 പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

1, 2, 3, 4 സെമസ്റ്റർ എം.എസ് സി. മാത്തമറ്റിക്സ് 2001 മുതൽ 2009 വരെ പ്രവേശനം നോൺ സി.യു.സി.എസ്.എസ്. വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 1-ന് തുടങ്ങും. 24 മുതൽ പരീക്ഷാഭവൻ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റിൽ നിന്നും ഹാൾടിക്കറ്റ് വിതരണം തുടങ്ങും.

പരീക്ഷാ ഫലം

2019 സ്കീം ഒന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2019 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്സ് വർക്ക് പരീക്ഷ

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എഡ്യുക്കേഷൻ, ഇംഗ്ലീഷ്, ഫിഷറീസ്, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മലയാളം, മാത്തമറ്റിക്സ്, നാനോ സയോൻസ് ആന്റ് ടെക്നോളജി,ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയങ്ങളിലെ പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്സ് വർക്ക് ജൂലൈ 2020 പരീക്ഷക്ക് പിഴ കൂടാതെ സപ്തംബർ 15 വരെയും പിഴയോടു കൂടി 20 വരെയും അപേക്ഷിക്കാം. പരീക്ഷ അതാത് പഠനവിഭാഗങ്ങളിൽ 11, 12, 13 തീയതികളിൽ നടക്കും.


Kannur University Announcements: കണ്ണൂർ സർവകലാശാല                    യു. ജി ഒന്നാം അലോട്ട്മെൻറ് നിർദ്ദേശങ്ങൾ

2021 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission. kannuruniversity.ac.in m വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ 14.09.2021 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി(SBI e-pay നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെൻറ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെൻറ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/ രൂപയും SC/ST വിഭാഗത്തിന് 770/ രൂപയുമാണ്.

അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. വിദ്യാർത്ഥികൾ, ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻറ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 14.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത  അലോട്ട്മെൻറിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെൻറ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.


രണ്ടാം അലോട്ട്മെന്റ് : 15.09.2021

മൂന്നാം അലോട്ട്മെന്റ്: 20.09.2021


കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെൻറിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും നാലും അലോട്ട്മെൻറുകൾ നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്,നാല് അലോട്ട്മെൻറുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെൻറിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെൻറ് മെമ്മോ നാലാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെൻറ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് 

2.രജിസ്ട്രേഷൻ ഫീസ്, സർവകലാശാല ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിൻ്റെ പ്രിൻറ് ഔട്ട്

3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4.ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

5.വിടുതൽ സർട്ടിഫിക്കറ്റ്

6.കോഴ്സ്&കോണ്ടക്ട്സർട്ടിഫിക്കറ്റ്

7. അസ്സൽ കമ്മ്യുണിറ്റി/Caste/EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്

8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)

9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

10. HSE,VHSE,THSE,CBSE,CISCE,NIOS.co പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate 

11.നേറ്റിവിറ്റി ഹാജരാക്കേണ്ടതാണ് തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്


ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിൻറെ വിവരങ്ങൾ അടങ്ങിയ പ്രിൻറ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിൻറ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.


ടൈംടേബിൾ

16.09.2021 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

28.09.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പ്രോഗ്രാമിന്റെ അഫീലിയേറ്റഡ് കോളേജുകളിലെ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും (ഏപ്രിൽ 2021) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷ പുനക്രമീകരിച്ചു

10.09.2021 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2020) പരീക്ഷകൾ 18.09.2021 (ശനി) ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. പരീക്ഷാസമയം രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയാണ്.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. കോം. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊജക്റ്റ് മൂല്യ നിർണയം / ജനറൽ വൈവ

ആറാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് റെഗുലർ / സപ്ലിമെന്ററി /ഇബ്രൂവ്മെന്റ് - മെയ് 2021 ) യുടെ പ്രൊജക്റ്റ് മൂല്യ നിർണയം / ജനറൽ വൈവ എന്നിവ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ ഓൺലൈനായി നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.




0 comments: