2021, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  കോളജുകൾ തുറക്കുന്നു: 30നകം വാക്സിൻ നൽകും

ഒക്ടോബർ 4മുതൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകുമെന്ന് മന്ത്രി വീണാജോർജ്. ക്ലാസുകളിൽ എത്തുന്നതിനുമുമ്പ് വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്സിൻ നൽകുന്നതിനാവശ്യമായ നടപടികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.


രാജ്യത്തെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ് കോളേജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രേയിംവർക്ക്(എൻ.ഐ.ആർ.എഫ്) രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളേജുകളുടെ പട്ടിക പുറത്തു വിട്ടു.

രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളേജ് ആയി മദ്രാസ് ഐ.ഐ.ടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2 മുതൽ 10ാം സ്ഥാനം വരെ കരസ്ഥമാക്കിയിരിക്കുന്നത് ഡൽഹി ഐ.ഐ.ടി, ബോംബെ ഐ.ഐ.ടി, കാൺപൂർ ഐ.ഐ.ടി, ഖരഗ്പൂർ ഐ.ഐ.ടി, റൂർക്കീ ഐ.ഐ.ടി, ഗുവഹാത്തി ഐ.ഐ.ടി, ഹൈദരാബാദ് ഐ.ഐ.ടി, തിരുച്ചിറപ്പള്ളി എൻ.ഐ.ടി, സുരത്കൽ എൻ.ഐ.ടി എന്നീ കോളേജുകളാണ്.


Victers Channel Timetable September 10: വിക്ടേഴ്സ് ചാനൽ, സെപ്റ്റംബർ 10 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 10 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. www. victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യൂട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

                      University                                 Announcements

Kerala University Announcements: കേരള സർവകലാശാല

പരീക്ഷ ഫലം

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ എം.എസ്സി. കമ്പ്യൂട്ടർ സയൻസിൻ്റെ സെമസ്റ്റർ മൂന്നിൻ്റെയും നാലിൻ്റെയും ഡിസംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

കേരള സർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റിനും കാറ്ററിംഗ് സയൻസിനുമുള്ള പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 23 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫീസ്

കേരള സർവകലാശാല നാലാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗും ശിൽപവും) പരീക്ഷകൾക്ക് അപേക്ഷിക്കാം. പിഴ കൂടാതെ സെപ്റ്റംബർ 20 വരെയും. 150 രൂപ പിഴയോടെ സെപ്റ്റംബർ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 28 വരെയും.

കേരളസർവകലാശാലയിലെ 2021 സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന ജർമ്മൻ അ1(Deutsch A1) പരീക്ഷകൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 


MG University Announcements:      എംജി സർവകലാശാല

കോളേജ് വഴി ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നത്

എൻസിസി, എൻഎസ്എസ്, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കുകൾക്കുള്ള അപേക്ഷകൾ അതത് കോളേജ് പ്രിൻസിപ്പൽമാർ മുഖേനയാണ് വിദ്യാർത്ഥികൾ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, സെക്ഷനുകളിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.  ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഉടൻ കോളേജുകൾക്ക് അയയ്ക്കുന്നതാണ്.

അപേക്ഷിക്കുവാനുള്ള തീയതി

ബിഎസ്‌സി തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ പരീക്ഷാഫീസിനു പുറമേ, CV കൾക്ക് പ്രതിവർഷം ഒരു പേപ്പറിന് പരമാവധി 210 രൂപ ഈടാക്കും. ക്യാമ്പ് ഫീസും അടയ്ക്കണം.

 28 മുതൽ പരീക്ഷ

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ് - 2015-17 അഡ്മിഷൻ - സപ്ലിമെന്ററി, 2018 അഡ്മിഷൻ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്റ്, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ സെപ്തംബർ 24 വരെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്ക് പരിശോധിക്കുക.

2019 നവമ്പറിൽ ൽ നടന്ന ബി എസ് സി കമ്പ്യൂട്ടർ സയൻസ് (സി.ബി സി. എസ്. എസ്) ഓഫ് കാമ്പസ് - ഒന്നു മുതൽ ആറുവരെ സെമസ്റ്റർ സപ്ലിമെന്ററി / മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ സെപ്തംബർ 22 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in എന്ന സൈറ്റ് പരിശോധിക്കുക. അപേക്ഷയോടൊപ്പം ഹാൾടിക്കറ്റ്/ മാർക്കിസ്റ്റ് ഇവയുടെ പകർപ്പുകൂടി സമർപ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

 സർവകലാശാലാ കാമ്പസിൽ എം.എഡ്.

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതുമായവർ അപേക്ഷയുടെ പകർപ്പ്, ബി.എഡ്., പി.ജി., അവസാന വർഷ മാർക്കുലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സപ്തംബർ 14-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission 2021@gmail.com.

പി.എസ്.സി. സംശയങ്ങൾക്ക് മറുപടി

പി.എസ്.സി. സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ പി.എസ്.സി. ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ സൗകര്യം. പി.എസ്.സി. ആവശ്യങ്ങൾക്കായി രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങളും സഹായവും ഇവിടെ നൽകും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സേവനം. ഫോൺ: 0494 2405540. ഇ മെയിൽ ugbkozd.emp.lbr@kerala.gov.in

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി നവംബർ 2019 സപ്ലിമെന്ററി പരീക്ഷയുടെ രണ്ടാം ഷെഡ്യൂൾ പ്രാക്ടിക്കൽ പരീക്ഷകൾ 10, 13 തീയതികളിൽ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ 2019 പ്രവേശനം നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2021 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാർക്കോടെ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫുഡ് എഞ്ചിനീയറിംഗിൽ എം.ടെക്., ബി.ടെക്. എന്നിവ പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായവർ 15-ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. ഫോൺ : 0494 2407345

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. ഹിയറിംഗ് ഇംപയർമെന്റ് സ്പെഷ്യൽ എഡ്യുക്കേഷൻ ഏപ്രിൽ 2020 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


Kannur University Announcements: കണ്ണൂർ സർവകലാശാല


പി ജി പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 24.09.2021 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. ട്രയൽ അലോട്ട്മെന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പിന്നീട് നൽകുന്നതായിരിക്കും. അന്വേഷണങ്ങൾ ഫോൺ മുഖാന്തിരം മാത്രം

വാക്-ഇൻ-ഇന്റർവ്യൂ

സർവ്വകലാശാലയുടെ താഴെ പറയുന്ന കാമ്പസുകളിൽ ആരംഭിക്കാനിരിക്കുന്ന ഹെൽത്ത് സെന്ററുകളിൽ ഡോക്ടർ, നേഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ചുവടെ ചേർത്ത തീയതികളിൽ അതാത് കാമ്പസുകളിൽ വെച്ച് നടത്തുന്നതാണ്.

  •  മാങ്ങാട്ട്പറമ്പ് കാമ്പസ്, മാങ്ങാട്ട്പറമ്പ് 16.09.2021

  • ഡോ . ജാനകി അമ്മാൾ കാമ്പസ്, പാലയാട്, തലശ്ശേരി-16.09.2021

  • സ്വാമി ആനന്ദ തീർത്ഥ് തീർത്ഥ കാമ്പസ്, പയ്യന്നൂർ - 15.09.2021

  • ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം 14.09.2021

  • മാനന്തവാടി കാമ്പസ്, ഇടവക, വയനാട് 15.09.2021

  • താവക്കര കാമ്പസ്, കണ്ണൂർ -15.09.2021


സമയം: ഡോക്ടർ – 10.00 AM       നേഴ്സ് - 02.00 PM

തല്പരരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിക്കപ്പെട്ട സമയക്രമം അനുസരിച്ച് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. താവക്കര കാമ്പസിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സർവ്വകലാശാല രജിസ്ട്രാർ മുമ്പാകെയും ഇതര കാമ്പസുകളിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അതാത് കാമ്പസ് ഡയറക്ടർ മുമ്പാകെയും റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
0 comments: