2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

2022 അധ്യയന വർഷത്തെ എൻജിനീയറിങ് സർവീസ് എക്സാമിനേഷൻ അപേക്ഷകൾ ക്ഷണിച്ചു.

                                    



എൻജിനീയറിങ് സർവീസ് എക്സാമിനേഷൻ(ESC) 2022 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) ന്റെ കീഴിൽ നടത്തപ്പെടുന്നതിനായി അപേക്ഷകൾ ആരംഭിച്ചു.
പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത് 2022 ഫെബ്രുവരി 20നാണ്. അതുകൂടാതെ 247 ഒഴുവുകൾ പ്രതീക്ഷിക്കുന്നു.
സിവിൽ എൻജിനീയറിങ് -ഒന്നാം കാറ്റഗറി
മെക്കാനിക്കൽ എൻജിനീയറിങ് -രണ്ടാം കാറ്റഗറി
 ഇലക്ട്രിക്കൽ എൻജിനീയറിങ് -മൂന്നാം കാറ്റഗറി
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് - നാലാം കാറ്റഗറി
 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.
 01-01-2022 അടിസ്ഥാനമാക്കി 21 മുതൽ 30 വയസ്സുവരെ എന്ന രീതിയിലാണ് പ്രായപരിതി കണക്കാക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയവർക്ക് ആണ് ഈ തസ്തികയിലുള്ള വിദ്യാഭ്യാസ യോഗ്യത.
 അഥവാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയേഴ്സ് ഗ്രാജ്വേറ്റ് മെംബർഷിപ്പ് അല്ലെങ്കിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്ഷൻ എ, ബി / മെംബർഷിപ്പ് പരീക്ഷ പാസായവർ.
 ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക് എൻജിനീയറിങ്) വയർലെസ് പ്ലാനിങ് ആൻഡ് കോ-ഓർഡിനേഷൻ വിംഗ്/ മോണിറ്ററിങ് ഓർഗനൈസേഷൻ എന്നിവയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് വയർലെസ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്,റേഡിയോ ഫിസിക്സ് അല്ലെങ്കിൽ റേഡിയോ എൻജിനീയറിങ് എന്നിവയിൽ എം എസ് സി ഡിഗ്രി ഉണ്ടായിരിക്കണം.
 ഈ മേഖലയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ്.ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആവശ്യാനുസരണം ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. വനിതകൾ, എസ് സി, എസ് ടി വിഭാഗക്കാർക്ക്, വികലാംഗർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ഫീസ് അടയ്ക്കേണ്ടത്    SBI ബാങ്ക് വഴി ഓൺലൈൻ സംവിധാനത്തിലൂടെയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12 . ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെയാണ്.

0 comments: