സ്മാർട്ട്ഫോൺ നമുക്ക് ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ.നമ്മുടെ ഒരു ശരീരവയവമാണ് സ്മാർട്ട്ഫോൺ എന്ന് പറയുന്നതിൽ അതിശയമില്ല.ഫോൺ വിളിക്കുക എന്നത് കൂടാതെ ബാങ്കിംഗ്, ഷോപ്പിംഗ്, കുക്കിംഗ് തുടങ്ങി നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങൾക്കും നാം ഇന്ന് സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്നു.അതുമാത്രമല്ല, നമ്മുടെ സ്വാകാര്യ വിവരങ്ങളും ഫോട്ടോകളും വരെ സ്മാർട്ട്ഫോണുകളിൽ നിറഞ്ഞുനിൽപ്പുണ്ട്.അതുകൊണ്ട് തന്നെ അത് മോഷണം പോയാൽ ഉള്ള അവസ്ഥയെ പറ്റി ചിന്തിക്കാനാവുമോ? നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്ന ആ കാര്യത്തിൽ അടിയന്തരമായി ചിലത് ചെയ്യേണ്ടതുണ്ട്.അവ എന്തൊക്കെ എന്ന് താഴെ പറയുന്നു.
നിങ്ങളുടെ ടെലികോം ഓപ്പറേറ്ററെ വിളിച്ച് സിം കാർഡ് ഉടനെ ബ്ലോക് ചെയ്യിപ്പിക്കുക
നിങ്ങളുടെ എല്ലാ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെയും ഓടിപി ഫോണിൽ വരുന്നത് കൊണ്ട് മോഷ്ടാക്കൾക്ക് അത് കിട്ടാതിരിക്കാൻ സിം കാർഡ് ഉടനെ ബ്ലോക്ക് ചെയ്യണം. പഴയ മൊബൈൽ നമ്പർ ഉപയോഗിക്കാൻ അതേ നമ്പറുള്ള പുതിയൊരു സിം കാർഡ് എടുത്താൽ മതി. എന്നാൽ അതിന് അൽപം കാലതാമസമെടുക്കും. അതു കൊണ്ട് മോഷണം പോയ ഉടനെ തന്നെ സിം കാർഡ് ബ്ലോക്ക് ചെയ്യുക.
ഇൻ്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് ബ്ലോക്ക് ചെയ്യുക
മൊബൈലിൽ ഓടിപി വരുന്നതിനാൽ മോഷ്ടാക്കൾ അത് ഉപയോഗിക്കാതിരിക്കാൻ ഉടനെ ബാങ്കിൽ വിളിച്ച് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ബ്ലോക്ക് ചെയ്യിപ്പിക്കുക.കാരണം നിങ്ങളുടെ സിം ബ്ലോക്ക് ചെയ്യാൻ കുറച്ചു സമയമെടുത്തേക്കും.
നിങ്ങളുടെ ബാങ്ക് നേരിട്ട് സന്ദർശിച്ച് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റുക.
മോഷ്ടിക്കപ്പെട്ടതിനു ശേഷം അതേ ഫോൺ നമ്പർ ബാങ്കിംഗ് സേവനങ്ങൾക്ക് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത് .മൊബൈൽ നമ്പർ മാറ്റുന്നതിനോടൊപ്പം ബാങ്കിലെ എല്ലാ പാസ് വേഡുകളും മാറ്റുക.
അടുത്തുള്ള ആധാർ കേന്ദ്രത്തിലേക്ക് പോയി മൊബൈൽ നമ്പർ മാറ്റുക
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ മാറ്റിയില്ലെങ്കിൽ നിങ്ങളുടെ ആധാർ ഓതൻ്റിക്കേഷൻ പ്രയോജനപ്പെടുത്തി മോഷ്ടാക്കൾ തട്ടിപ്പോ ആൾമാറാട്ടമോ നടത്താൻ ചാൻസുണ്ട്.
നിങ്ങളുടെ ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലെ UPI യും മറ്റ് മൊബൈൽ വാലറ്റുകളും ബ്ലോക്ക് ചെയ്യാൻ മറക്കരുത്.
പേടിഎം, ഗൂഗിൾ പേ തുടങ്ങിയവയിലേക്കുള്ള ആക്സസ് തടയുക
നിങ്ങളുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള പേടിഎം, ഗൂഗിൾ പേ തുടങ്ങിയ മൊബൈൽ വാലറ്റുകളിലേക്കുള്ള ആക്സസ് തടയാൻ ആപ്പ് വഴിയോ ഹെൽപ്പ് ഡെസ്ക് വഴിയോ ബന്ധപ്പെടുക.
കൂടാതെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അൺ ഇൻസ്റ്റാൾ ചെയ്യുകയോ അതിലെ പാസ് വേർഡ് പുനഃക്രമീകരിക്കുകയോ ചെയ്യുക. ഇതു വഴി നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് വ്യാജ സന്ദേശം അയക്കുന്നതിൽ നിന്നും മോഷ്ടാക്കളെ തടയാം.
തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക.
മേലെ പറഞ്ഞതൊക്കെ ചെയ്യുന്നതിനോടോപ്പം ഏറ്റവും നിർബന്ധമായിട്ടുള്ള ഒന്നാണ് നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക. മോഷ്ടാക്കൾ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ അത് നിങ്ങളല്ല എന്ന് തെളിയിക്കാനുള്ള ഒരു രേഖയാണ് പോലീസിൻ്റെ എഫ്ഐആർ.നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആരെങ്കിലും പണം മോഷ്ടിച്ചാൽ എഫ്ഐആർ ൻ്റെ പകർപ്പ് ബാങ്കുകൾക്കോ വാലറ്റ് കമ്പനികൾക്കോ ആവശ്യം വരും. അതിനാൽ അതിന്റെ ഒരു പകർപ്പ് സൂക്ഷിച്ചു വെക്കുക.
0 comments: