2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

സർവകലാശാലകൾക്ക് ഒക്ടോബര്‍ 23 വരെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സർക്കാർ നിർദ്ദേശം

                             


സംസ്ഥാനത്ത് ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍  മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ഇത് സംബന്ധിച്ച ഉത്തരവ്  പുറത്തിറക്കി.

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം നൽകിയത് .

എന്‍ജിനീയറി൦ഗ്, പോളിടെക്‌നിക് കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രഫഷണല്‍ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ  അവധി നല്‍കാനുള്ള ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവ്  ബാധകമാണ്.

നാളെയും മറ്റെന്നാളും കേരളത്തില്‍ തുടരേയുള്ള ശക്തമായ മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത 

ഇനി 25 ന് മാത്രമേ ഉത്തരവ് അനുസരിച്ച്‌ കോളേജുകള്‍ തുറക്കുകയുള്ളൂ. എന്നാല്‍ ഇപ്പോൾ പ്രവേശന നടപടികള്‍ നടക്കുന്ന കോളേജുകളില്‍ ഇത് തുടരണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട് .

ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. 25 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു പറഞ്ഞു .

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകള്‍, സെന്‍ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ മുതലായവ തുറന്നുപ്രവര്‍ത്തിക്കുന്നത് ഈ മാസം 25ലേക്കു മാറ്റി.  കൂടാതെ ക്ലാസുകള്‍ ആരംഭിച്ച അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും 25 മുതലേ ഇനി നേരിട്ടുള്ള ക്ലാസുകള്‍ ഉണ്ടാവുകയുള്ളൂ.

0 comments: