2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ആര്‍മിയില്‍ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്




ആര്‍മിയില്‍  വെറ്ററിനറി കോര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ മെന്‍/വിമന്‍, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി എന്നീ വിഭാഗങ്ങളിലായി 198 ഒഴിവ്. ഓരോ വിഭാഗങ്ങളുടെയും യോഗ്യത ,പ്രായപരിധി ,എന്നിവ താഴെ കൊടുക്കുന്നു .

1.വെറ്ററിനറി കോര്‍

പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

യോഗ്യത:ബി.വി.എസ്‌സി./ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്‌. 

പ്രായപരിധി: 21 -32 വയസ്സ്.

www.joinindianarmy.nic.in ലെ അപേക്ഷാഫോം മാതൃക പൂരിപ്പിച്ച്‌ അയക്കുക.

  അവസാന തീയതി: നവംബര്‍ 18

2.ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്)

വനിതകള്‍ക്ക് 14 ഒഴിവും പുരുഷന്മാര്‍ക്ക് 175 ഒഴിവും സൈനികരുടെ വിധവകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. പുരുഷ/വനിതാ അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. സൈനികരുടെ വിധവകള്‍ക്ക് നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലും അപേക്ഷിക്കാന്‍ അവസരമുണ്ട്. വിവിധ എന്‍ജിനിയറിങ് ട്രേഡിലായാണ് ഒഴിവുകള്‍. 

ഒഴിവുകള്‍ – 191

യോഗ്യത.:ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനിയറിങ് ബിരുദം

 പ്രായം: 20-27 വയസ്സ്. സൈനികരുടെ വിധവകള്‍ക്ക് 35 വയസ്സ്.

വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in 

അവസാന തീയതി: ഒക്ടോബര്‍ 27

3.JAG എന്‍ട്രി സ്‌കീം

ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഏഴ് ഒഴിവ്. പുരുഷന്മാര്‍ക്ക് അഞ്ച് ഒഴിവും സ്ത്രീകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. അവിവാഹിതരായവര്‍ക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വര്‍ഷത്തെ എല്‍എല്‍.ബി. ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. 

പ്രായം: 21-27 വയസ്സ്. 

വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in 

അവസാന തീയതി: ഒക്ടോബര്‍ 28.

4.എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി

ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

 വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in 

അവസാന തീയതി: നവംബര്‍ 3


0 comments: