2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഒക്ടോബര്‍ 23 വരെയുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശം നല്‍കി.

                                  


മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 23 വരെയുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശം നല്‍കി. 23 വരെ കോളജുകള്‍ക്ക് അവധി നല്‍കാനാണു  ദുരന്തനിവാരണ വകുപ്പിന്‍റ ഉത്തരവ് .എന്നാല്‍, കോളജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രവേശന നടപടികള്‍ തുടരണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.എന്‍ജിനീയറിങ്, പോളിടെക്നിക്ക് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മുഴുവന്‍ പ്രഫഷണല്‍ കോളജുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.ഇതുപ്രകാരം കോളജുകള്‍ ഇനി 25 മുതലേ പ്രവര്‍ത്തിക്കുകയുള്ളൂ. 

0 comments: