2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പഠന പദ്ധതി:5.70 ലക്ഷം രൂപ വരെ പ്രതിഫലം

                                    


ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പഠന പദ്ധതിയുമായി (Internship Program) ഫെഡറല്‍ ബാങ്ക് (Federal Bank). ഫെഡറല്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) (Federal Internship Program) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ (Manipal Global Education Services -MaGE) സര്‍വീസസുമായി ചേര്‍ന്നാണ് നടത്തുന്നത്.

മണിപ്പാലിന്‍റെ പി ജി ഡിപ്ലോമ കോഴ്‌സ് (PG Diploma Course) ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അവസരം കിട്ടുന്നതാണ്. 5.70 ലക്ഷം രൂപ വരെ പ്രതിഫലവും പ്രതിവര്‍ഷം ലഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസസിന്‍റെ പി ജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും കിട്ടും .

ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം ; നവംബര്‍ 10 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകും.

ബാങ്ക് ശാഖ/ ഓഫീസില്‍ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ് ഐ പി (FIP) പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്. അപേക്ഷകർക്ക് 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല.

 അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23 ആണ്. നവംബര്‍ ഏഴിന് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നടക്കും. കേരളത്തിന്​ പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്​ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷ സമർപ്പിക്കാം . കൂടുതൽ വിവരങ്ങള്‍ക്ക് https://www.federalbank.co.in/federal-internship-program എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക

പ്രതിഫലം: 5.70 ലക്ഷം രൂപവരെ (പ്രതിവര്‍ഷം)

യോഗ്യത  : 10, 12, ബിരുദതലങ്ങളില്‍ 60 ശതമാനമോ അതിന്​                                   മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം

പ്രായപരിധി: 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല

അവസാന തീയതി: ഒക്ടോബര്‍ 2

ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന്

0 comments: