മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച ഒക്ടോബര്‍ 23-ാം തിയതിലെ PSC പരീക്ഷകളുടെ പുതുക്കിയ തിയതി അറിയിച്ചു.
അടുത്തമാസം നവംബര്‍ 13ന് ശനിയാഴ്ച ബിരുദതല പ്രഥമിക പരീക്ഷ നടത്തുമെന്നാണ് PSC പ്രഖ്യാപിച്ചത് .
ഒക്ടോബര്‍ 30ന് നിശ്ചിയിച്ചിരുന്ന പരീക്ഷ അതേസമയം മുന്‍ നിശ്ചിയ പ്രകാരം ആ ദിവസം തന്നെ സംഘടിപ്പിക്കുമെന്ന് PSC അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ PSC യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കുന്നതാണെന്നും വ്യക്തമാക്കി.
അതോടൊപ്പം നവംബര്‍ 13ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന അസി. ക്ലാര്‍ക്ക്/ ജൂനിയര്‍, അസി/LDC/ ഗോഡൌണ്‍ എന്നീ തസ്തികയിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. ഒക്ടോബര്‍ 23ന് നടത്തേണ്ട പരീക്ഷ 13 നവംബറിന് നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ PSC മാറ്റിവെച്ചത്. 13ന് നിശ്ചിയിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് PSC അറിയിച്ചു .
സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റികേരളത്തില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലായുരുന്നു. 23-ാം തിയതി നിശ്ചിയിച്ചിരുന്ന PSC പരീക്ഷ മാറ്റിവെച്ചത്. ഒക്ടോബര്‍ 20 മുതല്‍ മഴ കനക്കുമെന്ന് IMD റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു PSC പരീക്ഷ മാറ്റിവെച്ചത്. PSC -ക്ക് പുറമെ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റുകളും സംസ്ഥാന സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷകളും നടത്തുന്നത് മാറ്റിവെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് .
0 comments: