ഇന്റേണ്‍ഷിപ്പിന് അവസരം ഒരുകുന്നു കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന (എന്‍.ഐ.എസ്.ഡി.)നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സില്‍ .
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പലവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രോഗ്രാമില്‍ ഡ്രഗ് അബ്യൂസ് പ്രിവെന്‍ഷന്‍,സീനിയര്‍ സിറ്റിസണ്‍സ് കെയര്‍, മറ്റ് സോഷ്യല്‍ ഡിഫന്‍സ് പ്രശ്‌നങ്ങള്‍ എന്നീ മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ്.
ഇന്റേണ്‍ഷിപ്പ് കുറഞ്ഞത് നാല് ആഴ്ചയും കൂടിയത് മൂന്നു മാസവുമാണ് .
യോഗ്യത
ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍,ബിരുദ/പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷ നൽകാം . സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി,ലോ,സൈക്കോളജി, ആന്ത്രപ്പോളജി, തുടങ്ങിയ മേഖലകളിൽ
ഉള്‍പ്പെടെ സാമൂഹികശാസ്ത്ര മേഖലകളില്‍ നിന്നായിരിക്കണം അപേക്ഷിക്കേണ്ടത് . 50 ശതമാനം മാര്‍ക്ക് വാര്‍ഷിക/സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മൊത്തത്തില്‍ ഉണ്ടായിരിക്കണം.
അപേക്ഷ
വര്‍ഷം മുഴുവന്‍ ആവശ്യപ്രകാരം അപേക്ഷകൾ സ്വീകരിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് അക്കാദമിക് വര്‍ഷത്തില്‍ ഒരു അപേക്ഷയേ കൊടുക്കാൻ കഴിയൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവേശനം തിരക്കുമ്പോൾ അവരുടെ സ്ഥാപനം/കോളേജ് കൊടുക്കുന്ന റെക്കമന്‍ഡേഷന്‍ കത്ത് ഹാജരാക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലെ വാക്ചാതുര്യം അഭികാമ്യമാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം. ഓരോ മാസവും 25ാം തീയതിവരെ ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍മാസത്തെ ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കും. nisd.gov.in/internship.html ഈ വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
0 comments: