2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എളുപ്പത്തിൽ ആധാറിന് അപേക്ഷിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും ; പുതിയ പദ്ധതിക്ക് രൂപം നൽകി

                                            



ആധാറിലെ ഫോൺ നമ്പറും മേൽവിലാസവും പുതുക്കാനും ആധാറിന് അപേക്ഷിക്കാനും അപ്ഡേറ്റ് ചെയ്യാനും  ഇനി എളുപ്പത്തിൽ സാധിക്കും.ഇതിനായി യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നൽകി.

രാജ്യത്തെ 122 നഗരങ്ങളിൽ 116 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്.മൂന്നു കേന്ദ്രങ്ങളാക്കി സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .ആദ്യവിഭാഗം എല്ലാദിവസവും ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും ആയിരം വിധം കൈകാര്യം ചെയ്യാൻ കഴിയുന്ന മോഡൽ ആധാർ  സേവാകേന്ദ്രങ്ങൾ ആണ്.

രണ്ടാമത് ആയിട്ടുള്ളത് 500 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മോഡൽ ബി കേന്ദ്രങ്ങളാണ്.പ്രതിദിനം 250 അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കേന്ദ്രങ്ങളാണ് അവസാനത്തേത് .

ഇവ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്.രാജ്യത്ത് 130 കോടി ആധാർ കാർഡുകൾ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിൽ 55 എണ്ണം ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.ഓൺലൈൻ അപ്പോഴും മെൻറ് സംവിധാനമാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.ടോക്കൺ നൽകിയാണ്  അപേക്ഷയുടെ ഓരോഘട്ടവും അവസാനിപ്പിക്കുന്നത്.

0 comments: