സപ്ലൈകോ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട കടകളിൽനിന്ന് ആവശ്യ സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു.
നവംബർ ഒന്നിന് പുറത്തിറക്കുന്ന സ്മാർട്ട് റേഷൻ കാർഡിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എടിഎം കാർഡിലെ രൂപത്തിലായിരിക്കും ഇത്.
സാധനം വാങ്ങാൻ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പർച്ചേസ് കാർഡ് എന്ന പേരിലാകും ഇത് അറിയപ്പെടുക.ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഉം ബാങ്ക് ഉദ്യോഗസ്ഥരും ഇതുമായി ഉള്ള ചർച്ചകൾ നടത്തിവരികയാണ്.ഉടമയുടെ പേര് ,വിലാസം,ഫോട്ടോ തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമായി രേഖപ്പെടുത്തിയ ഒരു മാതൃക രൂപമാണ് സ്മാർട്ട് റേഷൻ കാർഡ്.ഇതുകൂടാതെ ബാങ്കുകൾ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തും.റേഷൻ കടകളിൽ നിന്ന് ചെറിയ തുക ഈ കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ കഴിയുന്ന വിധത്തിൽ ഉള്ള സൗകര്യം ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉൾപ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളാക്കി റേഷൻകടകൾ മാറ്റാനുള്ള പദ്ധതിയാണ് സർക്കാറിന് .തുടക്കത്തിൽ 1000 കടകളിൽ ആയിരിക്കും സൗകര്യം ഉണ്ടാവുക.
സ്മാർട്ട് കാർഡുകൾ അക്ഷയകേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം.സേവനങ്ങൾ നവംബർ ഒന്നുമുതൽ ആയിരിക്കും ആരംഭിക്കുക.താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ അതിൻറെ പ്രിൻറ് എടുത്ത് ഓഫീസിലെത്തി കാർഡ് കൈപ്പറ്റാം.
0 comments: