ആമുഖം
കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന സ്കോളർഷിപ് ആണ് വിദ്യാസമുന്നതി സ്കോളർഷിപ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും, തുടർ പഠനത്തിനായി പ്രയാസപ്പെടുന്നതുമായ വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്യുക എന്നതാണ് പ്രധാനമായും ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.2021-22 അധ്യയന വർഷത്തെ അപേക്ഷ ഇപ്പോൾ തുടങ്ങിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി www.kswcfc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷ സമർപ്പിക്കാം, എന്തൊക്ക രേഖകൾ ആണ് ആവിശ്യമുള്ളത്, പ്രധാനമായും ആവിശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ കൊടുത്തിട്ടുണ്ട്.
യോഗ്യതകൾ
- അപേക്ഷ കൊടുക്കുന്ന കുട്ടി കേരളത്തിൽ പഠിക്കുന്ന കുട്ടി ആയിരിക്കണം.
- അപേക്ഷ കൊടുക്കുന്നവർ കേരള സംസ്ഥാനത്തിൽ സംവരണേതര വിഭാഗങ്ങളിൽ പെടുന്നവർ ആകണം ( 03-06-2021 ലെ സ. ഉ (എം എസ് ) നം 114/2021/പൊഭവ ഉത്തരവ് പ്രകാരം ).
- ബിരുദ തല കോഴ്സുകൾക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ /എയ്ഡഡ്/ സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്റിഫിക് സ്ഥാപനങ്ങൾ, കേന്ദ്ര സർവ്വകലാശാലകൾ,അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകൾ വഴി അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകൾ ചെയ്യുന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
- അപേക്ഷ ക്ഷണിക്കുന്നു അവസരത്തിൽ അപേക്ഷകന് 35 വയസ്സ് തികയാൻ പാടുള്ളതല്ല.
- പ്ലസ് ടു /ഹയർസെക്കൻഡറി തത്തുല്യ തലത്തിൽ 70% മാർക്ക് തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും നാലു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല
- വില്ലേജ് ഓഫീസർ നൽകുന്ന ജാതി തെളിയിക്കുന്ന രേഖ സർട്ടിഫിക്കറ്റ് അഥവാ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി രേഖപ്പെടുത്തിയ പേജ് ( ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്)
- അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടതുമാണ്.
- അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് അയക്കേണ്ടത് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
- സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ കരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരുശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
- അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്ന misscredit ന് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.
- ഓൺ ലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകും. ആയതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിന് അവസരം ലഭിക്കും പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളത് വ്യക്തമായ രേഖകൾ upload ചെയ്തിട്ടുള്ള തുമായ അപൂർണ്ണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- കേന്ദ്ര/ സംസ്ഥാന സർക്കാരുടെ മറ്റ് സ്കോളർഷിപ്പിനു അപേക്ഷകൾ നൽകുന്നവർക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാൻ അർഹരല്ല. ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയത് തെളിഞ്ഞാൽ സ്കോളർഷിപ്പിന് ലഭ്യമായ തുക 12 ശതമാനം കൂട്ട് പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്.
- ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30-10-2021 വരെ ആയിരിക്കും.
ബിരുദം പ്രൊഫഷണലായി ചെയ്യുന്നവർക്ക് 8,000/- രൂപയും ബിരുദം നോൺ പ്രൊഫഷണൽ ആയി ചെയ്യുന്നവർക്ക് 6,000/- രൂപയും പ്രതിവർഷം ലഭിക്കുന്നതാണ്.
സ്കോളർഷിപ്പ് പുതുക്കൽ
- ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നമ്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്
- സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്
- കോളേജ് പ്രിൻസിപ്പലിൽ നിന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- മാർക്ക് ലിസ്റ്റ് (SSLC/ തത്തുല്യം )
- ബാങ്ക് പാസ്ബുക്ക് കോപ്പി
- ആധാർ കാർഡ്
എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷിക്കാം
ആദ്യം നിങ്ങൾ - http://www.schemes.kswcfc.org/index-php ലിങ്ക് ക്ലിക്ക് ചെയ്യുക,ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഒരു പേജ് ഓപ്പൺ ആകും അതിൽ കോഴ്സ് തിരഞ്ഞെടുക്കുക
- ശേഷം നിങ്ങൾക് അപേക്ഷയുടെ ഔദ്യോഗിക pdf ലഭിക്കും പൂർണമായും വായിച്ച താഴെ കാണുന്ന agree ടിക് ചെയ്ത് Proceed ക്ലിക്ക് ചെയ്യുക
0 comments: