2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തി ദിവസം ആകും; മാർഗ്ഗരേഖ ഇന്ന് സർക്കാരിന് കൈമാറും; അന്തിമ തീരുമാനം ഇന്ന് എടുക്കുമെന്ന് മുഖ്യമന്ത്രി.

                                      



സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസം ആക്കുന്നത് പരിഗണനയിലുണ്ട്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയിൽ ആണ് ഈ നിർദ്ദേശം ഉള്ളത്.അന്തിമ തീരുമാനം ഇന്നെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .മൂന്നിലൊന്നു കുട്ടികൾ മാത്രം ഒരേസമയം സ്കൂളിൽ വരാൻ പാടുള്ളൂ എന്ന് ഉൾപ്പെടെയുള്ള കർശന കോവിഡ് നിയന്ത്രണങ്ങളുള്ള മാർഗരേഖ ഇന്ന് സർക്കാറിന് കൈമാറുന്നതാണ്.

ഇതിനനുസരിച്ചുള്ള സമയക്രമം ആണ് മാർഗരേഖയിൽ തയ്യാറാക്കിയിട്ടുള്ളത്.ശനിയാഴ്ച പ്രവർത്തി ദിവസം ആക്കിയാൽ മാത്രമേ ഇത് പൂർണമായും നടപ്പിലാക്കാൻ സാധിക്കു.ഒന്നുമുതൽ ഏഴുവരെ ഉള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ആയിരിക്കും.ഒരു ഡിവിഷനിൽ 30 കുട്ടികൾ ഉണ്ടെങ്കിൽ 10 പേർ മാത്രമേ ഒരു ദിവസം ഉണ്ടാവാൻ പാടുള്ളൂ.ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ്സുകളിൽ 60 കുട്ടികൾ വീതമാണ് ഉള്ളതെങ്കിൽ 20 കുട്ടികൾ ഒരു ദിവസം എത്തണം.

ഈ കോവിഡ് സാഹചര്യത്തിൽ ശരീര അകലം ഇരിപ്പിടക്രമീകരണങ്ങളിൽ പാലിക്കണം.ചെറിയ ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി ഉയർന്ന ക്ലാസുകളിൽ രണ്ടുപേർ എന്ന രീതിയിലായിരിക്കണം ഇരിപ്പിടങ്ങൾ ഒരുക്കേണ്ടത്.ഉച്ചവരെ മാത്രമാവും ക്ലാസുകൾ, ഉച്ചഭക്ഷണം നൽകില്ല. ശുചിമുറികളിലും കുടിവെള്ള പൈപ്പുകൾക്ക് സമീപവും തിരക്ക് ഒഴിവാക്കാനും വേണ്ടി എല്ലാ ക്ലാസ്സുകളും ഒരേസമയം ഇടവേളകൾ നൽകില്ല.സ്കൂളുകൾ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. കൂടാതെ അടിയന്തര സാഹചര്യങ്ങൾ  കൈകാര്യംചെയ്യാൻ അധ്യാപകരെ പരിശീലിപ്പിക്കണം. പിടിഎ,തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ ആയിരിക്കണം മുന്നൊരുക്കങ്ങൾ.

0 comments: