2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

തട്ടിപ്പിന്റെ പുതുവഴികൾ ...പണമിട്ട് പണം അടിച്ചെടുക്കുന്ന തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതയിലായിരിക്കുക

                                 


"ഹലോ ഗുഡ്മോർണിംഗ് .ഞാൻ സുമേഷ് (യഥാർത്ഥപേരല്ല).സാർ ക്ഷമിക്കണം , നിങ്ങളുടെ ഗൂഗിൾ പേ യിലേക്ക് 1000 രൂപ മാറി അയച്ചു പോയി. അത് തിരിച്ച് അയച്ചു തന്നാൽ വളരെ ഉപകാരം ആയിരിക്കും " എന്ന് തുടങ്ങുന്ന വിളികൾ നമ്മളിൽ പലർക്കും വന്നിട്ടുണ്ടാവാം.ഇതിൽ വീണ് തുക തിരിച്ചു നൽകുമ്പോൾ സൂക്ഷിക്കണം.ഇല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് നിങ്ങളുടെ അക്കൗണ്ട് കാലിയാകും.തട്ടിപ്പുകാരുടെ പണം നേടാനുള്ള പുതിയ നമ്പർ ആണിത് .അതിൽ നാം വീണുപോകരുത്.സംസ്ഥാനത്ത് ഈയടുത്തിടെ മാത്രം നിരവധിപേരാണ് മണിറിട്ടേണിൽ കുടുങ്ങിയത്. കൊച്ചിയിലും ഇരയുടെ എണ്ണത്തിൽ  കുറവില്ല.

1000 രൂപ തിരിച്ചയക്കാനുള്ള റിക്വസ്റ്റ് നോടൊപ്പം എനി ഡെക്സ് എന്ന ആപ്പിന്റെ അടക്കം ലിങ്ക് ചേർത്ത് ഇവർ മൊബൈൽ പണമിടപാട് ആപ്പുകളിലേക്ക് അയക്കും.ഈ മെസ്സേജ് തുറക്കുന്നതോടെ ഫോണിൻറെ സ്ക്രീൻ റെക്കോർഡും ബാങ്ക് വിവരങ്ങളും തട്ടിപ്പുകാർക്ക് എത്തും.പണം തിരിച്ചയക്കാൻ വേണ്ടി നമ്മൾ ടൈപ്പ് ചെയ്യുന്ന പിൻ നമ്പർ അടക്കം റെക്കോർഡ് ചെയ്തിട്ടുണ്ടാകും.നമ്മുടെ ബാങ്ക് വിവരങ്ങൾ കൂടി തട്ടിപ്പുകാരിലേക്ക് എത്തുന്നതോടെ കൂടി അവർക്ക് നമ്മുടെ പണം തട്ടിയെടുക്കാൻ വളരെ എളുപ്പമാണ്.ചെറുതുകകൾ ആയാണ് ഇവർ പണം പിൻവലിക്കുക. എറണാകുളത്തെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും 1300 വീതം 8 തവണയായി നഷ്ടപ്പെട്ടു.

എനി ഡെക്സ്

ഒരു സ്ക്രീൻ റെക്കോർഡിങ് ആപ്പ് ആണിത് . ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സ്ക്രീനിലെ എല്ലാം റെക്കോർഡ് ചെയ്യാനാകും. ഈ ആപ്പ് തട്ടിപ്പുകാർ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് സൈബർ പോലീസിന് കൂടുതൽ വെല്ലുവിളി ആയത്.മുംബൈയിൽ 70 ലക്ഷം തട്ടിയതിനു പിന്നാലെ എസ് ബി ഐ അടക്കമുള്ള ബാങ്കുകൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ച് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

ഒരുപാട് പേർ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ഇത്തരം ഇടപാടുകളിൽ കൂടുതൽ ജാഗ്രത വേണം.

0 comments: