2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

നിങ്ങൾ പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഒരു ആപത്ത് നിങ്ങളെ കാത്തിരിപ്പുണ്ട് ;മുന്നറിയിപ്പുമായി കേരള പോലീസ്.

                                 


റെയിൽവേ സ്റ്റേഷനുകൾ ,ബസ് സ്റ്റാൻഡുകൾ, മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ തുടങ്ങി  ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും വൈഫൈ വൈഫ് ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇത് അത്ര സുരക്ഷിതമല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.മൊബൈൽ ഹോട്ട്സ്പോട്ട് ഓൺ ആക്കി വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ കൈമാറുന്ന വിവരങ്ങൾ മറ്റാരെങ്കിലും കൈക്കലാക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള പോലീസ് പറയുന്നു.

ഹാക്ക് ചെയ്യുന്നവർക്ക് നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും സാധിക്കും.സൗജന്യമായി ലഭിക്കുന്ന ഹാക്കിങ് വസ്തുക്ക ഉപയോഗിച്ച് പരിമിതമായ സാങ്കേതിക ജ്ഞാനമുള്ള ഉപഭോക്താക്കൾക്ക് പോലും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും.

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ,സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, ഫോട്ടോകൾ,ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ പോലും നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്.

നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ മറ്റു വെബ്സൈറ്റുകളിൽ നിങ്ങൾ യൂസ് ചെയ്യുന്ന യൂസർ ഐഡികളും പാസ്സ്‌വേർഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകളിലെ ആളുകളെ തട്ടിപ്പിനിരയാക്കുന്നതിനുവരെ അവർ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം.

തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ലഭിച്ചാൽ അവർക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കും.

0 comments: