2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഇനി ഒടിപി ഉണ്ടെങ്കിൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കും ;

                                 


സര്‍വസാധാരണമായി നമ്മൾ അറിയുന്നതാണ് എടിഎം തട്ടിപ്പുകള്‍ തങ്ങളുടെ ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി എസ് ബി ഐ രംഗത്ത് വന്നിരിക്കുകയാണ് .

 എടിഎം പിന്‍വലിക്കല്‍ (ATM Cash Withdrwal) പ്രക്രിയയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - എസ്ബിഐ (State Bank of India- SBI).

തങ്ങളുടെ ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിനും ഒപ്പം ഓണ്‍ലൈന്‍ ബാങ്കി൦ഗുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളില്‍ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ബാങ്കിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ സാങ്കേതിക മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .

പുതിയ മാറ്റത്തിന്‍റെ ഭാഗമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ OTP നമ്പര്‍ കിട്ടുന്നതായിരിക്കും. ഈ OTP നല്‍കിയാല്‍ മാത്രമേ ഇനിമുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ .

0 comments: