2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ട്രെയിന്‍ സര്‍വീസുകളില്‍ നവംബര്‍ 1 മുതല്‍ സമയത്തില്‍മാറ്റം വരുത്തും

                                   


റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ നവംബര്‍ 1 മുതല്‍ വീണ്ടും മാറ്റം വരുത്തും.സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്റെ തുടര്‍ച്ചയായാണു പുതിയ തീരുമാനം .

കൂടുതല്‍ ട്രെയിനുകളുടെ വേഗം കൂട്ടാനോ സമയം മാറ്റാനോ നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകാതെ കഴിയില്ലെന്നാണു റെയില്‍വേ നിലപാട്.

 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി അതേസമയം രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കല്‍ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുന്‍പു തിരുവനന്തപുരത്ത് എത്തിക്കും.മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫര്‍ 9.25നും കൊച്ചുവേളിയില്‍ എത്തി ചേരും .

0 comments: