2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

( October-28) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                    


വി.എച്ച്‌.എസ്.സി. സപ്ലിമെന്ററി പ്രവേശനം: അവസാന തീയതി ഒക്ടോബര്‍ 28

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഈഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് അപ്രന്റീസ് ടെയിനിംഗ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ്സ് ടെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എൻജിനിയറിങ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

പാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവം. 13ന്

കേരള നിയമസഭയുടെ കെ-ലാംപ്സ് (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ ഏഴാമത് ബാച്ചിന്റെ പരീക്ഷ നവംബർ 13, 14 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനായിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

സെറ്റിന് ഒക്ടോബര്‍ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി / വിഎച്ച്‌എസ്‌ഇ നോണ്‍-വൊക്കേഷനല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ ‘സെറ്റി’ന് ഇപ്പോള്‍ അപേക്ഷിക്കാം.അവസാന തീയതി ഒക്ടോബര്‍ 30നു വൈകിട്ട് 5 വരെയാണ്. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി 9ന് ആണു പരീക്ഷ. 50 % മാര്‍ക്കോടെ പിജിയും ബിഎഡുമാണ് ‘സെറ്റ്’ എഴുതാനുള്ള യോഗ്യത.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണം ; അവസാന തീയതി ; ഒക്ടോബര്‍ 31

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു, പിഎച്ച്‌.ഡി. ഗവേഷണ പ്രോഗ്രാമിലെയും എക്സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലെയും (ഇ.ആര്‍.പി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.iisc.ac.in വഴി 31 വരെ നല്‍കാം.

'ജോസ’ ആദ്യഘട്ട ഫലം വന്നു

ഐഐടി, എൻഐടി എന്നിവ ഉൾപ്പെടെ 114 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക്./ എംഎസ്‌സി 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി: https://josaa.nic.in പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ പരിശോധന എന്നിവ 30ന് അകം പൂർത്തിയാക്കണം.  സൈറ്റിലെത്തി ജെഇഇ മെയിൻ അപേക്ഷാ നമ്പറും പാസ്‌വേ‍ഡും സെക്യൂരിറ്റി പിന്നും നൽകി വിദ്യാർഥികൾക്ക് അലോട്മെന്ററിയാം.

ബാംഗ്‌ളൂര്‍ സര്‍വകലാശാലയില്‍ നാലുവര്‍ഷ ഓണേഴ്‌സ്

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി നാലുതല എക്‌സിറ്റ് ഓപ്ഷനുള്ള നാലുവര്‍ഷ ബി.എ./ബി.എസ്‌സി. ഓണേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് ബാംഗ്‌ളൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.bangaloreuniverstiy.ac.in വഴി ഒക്ടോബര്‍ 28 വരെ നല്‍കാം. അപേക്ഷാ ഫീസ് 400 രൂപ (സംവരണ വിഭാഗക്കാര്‍ക്ക് 200 രൂപ). 100 രൂപ ലേറ്റ് ഫീസുകൂടി നല്‍കി നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം.

എന്‍ട്രന്‍സ് പരിശീലനത്തിന് ഗ്രാന്റ്

ആലപ്പുഴ: ആറുമാസത്തില്‍ കുറയാത്ത കാലയളവില്‍ മെഡിക്കല്‍/ എന്‍ജിനിയറിംഗ് പരീക്ഷാ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലന ഗ്രാന്റിന് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0477 2245673.

എം.ഫില്‍, പി.എച്ച്‌.ഡി അപേക്ഷ ക്ഷണിച്ചു

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2021-22 എം.ഫില്‍, പി.എച്ച്‌.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ആ‌ഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in, www.ssusonlne.org

ബി.എഡില്‍ അടിമുടി മാറ്റം: നാലു വര്‍ഷത്തെ കോഴ്സ്

ബി.എഡ് പഠനം അടിമുടി പരിഷ്‌കരിക്കുന്ന നാലുവര്‍ഷത്തെ സംയോജിത ബി.എഡ്. കോഴ്സുകള്‍ വിജ്ഞാപനം ചെയ്തു. ബിരുദ കോഴ്സുകള്‍ക്കൊപ്പം ബി.എഡ്. കൂടി ചേര്‍ത്താണ് നാല് വര്‍ഷമാക്കുക. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു രണ്ടു വര്‍ഷത്തെ കോഴ്സും ആരംഭിക്കും. തുടക്കത്തില്‍ 50 സ്ഥാപനങ്ങളിലാണ് പുതിയ കോഴ്സുകള്‍ നടപ്പാക്കുക.2022 - 23 അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. കേരളം ഉള്‍പ്പടെ എതിര്‍ക്കുന്ന നാലു വര്‍ഷ ബിഎഡ് കോഴ്സ് സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ആശങ്കയുണ്ട്. കൂടാതെ നിലവിലെ ബി.എഡ്. കോളജുകള്‍ ആര്‍ട്സ്, സയന്‍സ് ബിരുദ കോഴ്സുകള്‍ കൂടി തുടങ്ങേണ്ടി വരും.

പ്രത്യുഷ പദ്ധതിയുടെ സ്ക്രീനിംഗ് ടെസ്റ്റ് നവം. 2ന്

2021-22 വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന 'പ്രത്യുഷ ' പദ്ധതിയുടെ സ്ക്രീനിംഗ് ടെസ്റ്റ് നവംബര്‍ രണ്ടിന് നടക്കും. അപേക്ഷ നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന വിദ്യാലയങ്ങളില്‍ തന്നെ ഓണ്‍ലൈന്‍ പരീക്ഷയെഴുതാം. പരീക്ഷയെഴുതുന്നവര്‍ പകല്‍ 1.30 ന് സ്കൂളുകളിലെത്തണം. നോഡല്‍ അധ്യാപികയുടെ മേല്‍നോട്ടത്തിലായിരിക്കും പരീക്ഷ .

പ്രാക്‌ടിക്കല്‍ സ്പോക്കണ്‍ ഇംഗ്ളീഷ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കേരള റീജിയണ്‍ നടത്തുന്ന 'വീട്ടിലിരുന്ന് ചെയ്യാവുന്ന റാപ്പിഡ് പ്രാക്‌ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ആന്‍ഡ് വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക്" അപേക്ഷ ക്ഷണിച്ചു.സ്‌കൂള്‍, കോളേജ് കുട്ടികള്‍, വീട്ടമ്മമാര്‍, തൊഴിലന്വേഷകര്‍ തുടങ്ങി താത്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം. പ്രായ, വിദ്യാഭ്യാസ പരിധിയില്ല. 50 ദിവസം നീളുന്നതാണ് വിദഗ്ദ്ധര്‍ നയിക്കുന്ന പരിശീലനപരിപാടി. ഫോണ്‍ : 8129 8217 75, വെബ്‌സൈറ്റ്  https://ncdconline.org/

സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിപ്ലോമ കോഴ്‌സ്‌

ഫെഡറഷന്‍ ഓഫ്‌ കേരള ഹോട്ടല്‍സ്‌ അസോസിയേഷന്‍ ഒരു വര്‍ഷത്തെ സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിപ്ലോമാ കോഴ്‌സുകള്‍ ആരംഭിക്കും. ഭക്ഷണം, താമസം, ട്യൂഷന്‍ ഫീസ്‌ എന്നിവ സൗജന്യമായിരിക്കും. ഒരോ വിദ്യാര്‍ഥിക്കും 4,000 രൂപ വീതം സ്‌റ്റൈപ്പന്റും നല്‍കും. കോഴ്‌സ്‌ പാസാകുന്നവര്‍ക്ക്‌ അസോസിയേഷന്റെ സ്‌റ്റാര്‍ ഹോട്ടലുകളില്‍ പ്ലേസ്‌മെന്റ്‌ നല്‍കും. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വെബ്‌സൈറ്റ്‌ ആയ (ihm.fkha.in)നിന്നും അപ്ലൈ ഓണ്‍ലൈന്‍ ലിങ്ക്‌ വഴി അപേക്ഷകള്‍ അയയ്‌ക്കാം.ഓണ്‍ലൈന്‍ ആയി അപ്ലിക്കേഷന്‍ അയയ്‌ക്കാന്‍ കഴിയാത്തവര്‍ക്ക്‌ Sihm.fkha.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ അപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌, വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയയ്‌ക്കാം. 

കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍

 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന ബി.ടെക്/ ഇന്റഗ്രേറ്റഡ് എം.എസ്.സി/ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ആദ്യത്തെ സ്‌പോട്ട് അഡ്മിഷനു വേണ്ടി ഒക്ടോബര്‍ 31-വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുക.  കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/സന്ദര്‍ശിക്കുക.

കുസാറ്റ്: ലീഗല്‍ സ്റ്റഡീസില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ത്രിവത്സര എല്‍.എല്‍.ബി സായാഹ്ന കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 31-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ക്യാറ്റ് 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കുസാറ്റ് അഡ്മിഷന്‍ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനില്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കുസാറ്റ്: എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 ഒക്ടോബര്‍ 30-ന് രാവിലെ 10.00-ന് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484 -2862301.

എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 ഒക്ടോബര്‍ 30 രാവിലെ 10.00-ന് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484 -2862301.

കുസാറ്റ് എം.എസ്.സി. ഇക്കണോമെട്രിക്സ് സ്പോട്ട് അഡ്മിഷന്‍

കൊച്ചി: എം.എസ്.സി. ഇക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി കോഴ്‌സില്‍ ഒഴിവുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 നവംബര്‍ 01-ന് രാവിലെ 10.30-ന് കുസാറ്റ് ബജറ്റ് പഠന കേന്ദ്രത്തിന്റെ ഓഫീസില്‍ നടക്കും. ക്യാറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484-2576141

യൂണിവേഴ്സിറ്റി വാർത്തകൾ 

കാലിക്കറ്റ് സർവകലാശാല

ഡിസര്‍ട്ടേഷന്‍

എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0494 2407461

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി, മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 8 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് നവംബര്‍ 2020 പരീക്ഷയുടെയും ബി.വോക്. നവംബര്‍ 2019 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2020 പരീക്ഷ നവംബര്‍ 12, 15 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 6 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കണ്ണൂർ സർവകലാശാല

BA-LL.B, LL.M – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരിയിലുള്ള നിയമ പഠന വകുപ്പിൽ 2021-22 വർഷത്തെ BA-LL.B കോഴ്സിന് പട്ടിക വർഗ്ഗ (ST) വിഭാഗത്തിൽ മൂന്ന് സീറ്റുകളും LL.M കോഴ്സിന് പട്ടിക ജാതി (SC), പട്ടിക വർഗ്ഗ (ST) വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.10.2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451.

എം.എ.മ്യൂസിക് – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാംപസിൽ പ്രവർത്തിക്കുന്ന മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ 2021-22 വർഷത്തേക്കുള്ള എം.എ മ്യൂസിക് പ്രോഗ്രാമിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 

എം.എ ഹിന്ദി – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവ്വകലാശാല നിലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തേക്കുള്ള എം.എ. ഹിന്ദി കോഴ്സിലേക്ക് SEBC, EWS, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

എൽ.എൽ.എം. അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസ്സിൽ ആരംഭിക്കാനിരിക്കുന്ന LL.M course with specialization in Criminal Law & Criminal Justice കോഴ്സിലേക്കു 2021-22 വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 നവംബർ 5 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.

എം.എസ്.സി.നാനോ സയൻസ് & നാനോടെക്നോളജി പ്രോഗ്രാം – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി.നാനോ സയൻസ് & നാനോടെക്നോളജി പ്രോഗ്രാമിൽ 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് ജനറൽ/SEBC വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് .

0 comments: