2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

മെഡിക്കൽ എൻജിനീയറിങ് അനുബന്ധ കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു :6 മുതൽ ഹെൽപ്പ് ഡെസ്ക് ജാലകം പ്രവർത്തിക്കും.

                                 ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (കീം 2021 ) ഓപ്ഷന്‍ ഹെല്‍പ് ഡെസ്‌ക്കായി (ജാലകം 2021) ഐ.എച്ച്‌.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷകരുടെ സൗകര്യം പരിഗണിച്ച്‌ വിദ്യാര്‍ഥികള്‍ക്കായി കോളേജിന്റെ സഹായത്തോടെ താഴെപ്പറയുന്ന സ്ഥലങ്ങളിലും ഓണ്‍ ലൈനായും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ. 2. വൈ.എം.സി.എ. തിരുവല്ല. 3. അനുഫുട്ട് വെയര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മല്ലപ്പള്ളി

എഞ്ചിനീയറിംഗ് / മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഓപ്ഷന്‍ രജിസ്ട്രേഷന്‍ സൗകര്യങ്ങളും പൂര്‍ണമായും സൗജന്യമായി ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ ംംം.രലസ.മര.ശി എന്ന വെബ്സൈറ്റില്‍ നിന്നോ 9447778145, 8547005034, 9447402630, 0469 2677890 എന്നീ നമ്ബറുകളില്‍ ബന്ധപ്പെട്ടോ അറിയാം. ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് നമ്ബര്‍: 9447699719, 9447402630

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോളേജില്‍ ലഭ്യമായ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്സ് എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും കമ്ബ്യൂട്ടര്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും ഓപ്ഷന്‍ നല്‍കാം. മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും അലോട്ട്മെന്റ് നടത്തുന്നത് എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ആണ്.

ഓരോ ബ്രാഞ്ചിലേയും ഫീസും ചുവടെ ചേര്‍ക്കുന്നു. ഒരു വര്‍ഷത്തെ മെറിറ്റ് സീറ്റ് ഫീസ് 35000 രൂപ ഒരു വര്‍ഷത്തെ മാനേജ്മെന്റ് സീറ്റ് ഫീസ് 65000 രൂപ.

ഓരോ ബ്രാഞ്ചുകളും ലഭ്യമായ സീറ്റുകളുടെ എണ്ണവും ചുവടെ: ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഇസിഇ) മെറിറ്റ് സീറ്റ് 57. കമ്ബ്യൂട്ടര്‍സയന്‍സ് (സിഎസ്‌ഇ) മെറിറ്റ് സീറ്റ് 30, മാനേജ്മെന്റ് സീറ്റ് 27. കമ്ബ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി (സിവൈ) മെറിറ്റ് സീറ്റ് 30, മാനേജ്മെന്റ് സീറ്റ് 27. ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്സ് (ഇഇഇ) മെറിറ്റ് സീറ്റ് 57.

മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് വാര്‍ഷിക ഫീസായ 65000 രൂപ (35000+30000) രണ്ടു തവണകളിലായി അടയ്ക്കാം.

0 comments: