ആമുഖം
കോളേജ്/ സർവകലാശാല/ ബിരുദതല റെഗുലർ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അനുവദിക്കുന്ന സ്കോളർഷിപ്പാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. ഹയർസെക്കൻഡറി ബോർഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 2021 22 അധ്യയന വർഷത്തെ അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുകയാണ്. എങ്ങനെ അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ രേഖകളാണ് ആവശ്യമുള്ളത് പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ എന്തൊക്കെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ വിശദമായി താഴെ കൊടുത്തിട്ടുണ്ട്.
യോഗ്യതകൾ
- പ്ലസ് ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
- അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവർ ആയിരിക്കണം.
- അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയ വർ ആയിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്
- മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടുള്ളതല്ല.
- ആകെ സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്ക് സംവരണം ചെയ്തിരിക്കുന്നു.
- 15% സ്കോളർഷിപ്പുകൾ എസ് സി വിഭാഗത്തിനും 7. 5% സ്കോളർഷിപ്പുകൾ എസ് ടി വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഓ ബി സി വിഭാഗത്തിനും ഓരോ വിഭാഗത്തിന്റെയും 5% ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ചിരിക്കുന്നു.
- അപേക്ഷകർ 18 മുതൽ 25 വയസ്സിന് ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
- കേരളത്തിൽ അനുവദിക്കുന്നത് ആകെ 2326 സ്കോളർഷിപ്പുകൾ ആണ്.
- ബിരുദതലം മുതൽ (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പരമാവധി അഞ്ച് വർഷത്തേക്ക് സ്കോളർഷിപ്പ് നൽകുന്നു കൂടാതെ പ്രവേശനം ലഭിച്ച ആദ്യ മാസം മുതലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- സയൻസ്,കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രൂപ്പുകൾ 3:2:1 എന്ന അനുപാതത്തിൽ ആയിരിക്കും സ്കോളർഷിപ്പ് വീതിച്ചു നൽകുന്നത്.
- അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു കുട്ടിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ ക്യാൻസൽ ചെയ്യുന്നതാണ്.
- പുതുതായി അപേക്ഷിക്കുന്നവർ present year എന്ന് കോളത്തിൽ 1 എന്നാണ് മാർക്ക് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക അല്ലാത്തപക്ഷം അപേക്ഷ ഡിഫക്റ്റീവ് ആകുന്നതാണ്.
- അടുത്ത വർഷത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ കുട്ടികൾ സ്കോളർഷിപ്പ് റിന്യൂ ചെയ്യുമ്പോൾ മിനിമം മാർക്ക് മാനദണ്ഡം പാലിക്കേണ്ടതാണ്.
- ഫ്രഷ് ആയിട്ട് അപേക്ഷിക്കാനും റിന്യൂ ചെയ്യാനുമുള്ള അവസാന തീയതി 30-11-2021 ആണ്.
- ഇൻസ്റ്റിറ്റ്യൂഷൻ /സ്റ്റേറ്റ് ബോർഡ് വെരിഫിക്കേഷൻ അവസാന തീയതി 15-12-2021 വരെയാണ്.
ബിരുദതലത്തിൽ പ്രതിമാസം 1000/- രൂപ(രാജ്യത്തെ ഏറ്റവും വലിയ 10 മാസം ലഭിക്കും ,3 വർഷം വരെ )
ബിരുദാനന്തര ബിരുദതലത്തിൽ പ്രതിമാസം 2000/- രൂപയുമാണ് സ്കോളർഷിപ്പ് തുക.( പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പിജി 5 വർഷത്തേക്ക് ലഭിക്കും )
ഒരു അധ്യായന വർഷത്തിൽ പരമാവധി 10 മാസമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
സ്കോളർഷിപ്പ് പുതുക്കൽ
- തൊട്ടുമുൻപുള്ള പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് രണ്ടാംവർഷം മുതൽ പുതുക്കി നൽകുന്നതാണ്.
- 75 ശതമാനം അറ്റൻഡൻസ് ഉണ്ടായിരിക്കണം.
- ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റിന്റെ അസ്സൽ പകർത്തു.
- ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (SC, ST, OBC, PH വിദ്യാർത്ഥികൾ )
- ശാരീരിക വൈകല്യം ഉണ്ടെങ്കിൽ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ.
- വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി നിന്നുള്ള പ്രവേശന റിപ്പോർട്ട്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി നവമ്പർ 30
2021-22 വർഷത്തെ അപേക്ഷയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം
No
മറുപടിഇല്ലാതാക്കൂCheyyan kazhunjilla
മറുപടിഇല്ലാതാക്കൂ