2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ജനറൽ നഴ്‌സിങ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു ;

                               


പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി മെഡിക്കൽ വിദ്യാഭാസ വകപ്പിന്റെ കീഴിൽ  തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകൾ ആരംഭിച്ചു .

അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം . പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും  എ.എൻ.എം കോഴ്‌സ് പാസായവർക്കും അപേക്ഷ നൽകാവുന്നതാണ് .

നവംബർ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കു www.dme.kerala.gov.in ലും GNM-2021 പ്രോസ്‌പെക്ടസിലോ അല്ലെങ്കിൽ   0471 2528575 എന്ന നമ്പറിലോ ബന്ധപ്പെടുക  .

0 comments: